Sunday, January 25, 2015

ഇനി എനിയ്ക്കായ്‌ പറഞ്ഞു വയ്ക്കട്ടെ ഞാനും ......



കണ്ണുകള്‍ വേണമെനിക്ക്      
ഓര്‍മ്മകളിലലിയുമ്പോള്‍  
വിതുമ്പി തുളുമ്പിടാത്ത 
തിളക്കമേറും കണ്ണുകള്‍!

ഇഷ്ടനഷ്ടങ്ങളിലെന്നും  
നിറനിലാവു പോല്‍  
പുഞ്ചിരി കൊളുത്തുന്ന
കരളുറപ്പു വേണമെനിക്ക്   
ചിന്തകളില്‍ വെന്തുരുകാതെ
മുന്നില്‍ കാത്തു നില്‍ക്കും 
നാളെകള്‍ക്ക് കൂട്ടിരുത്തുവാന്‍
വേണമെനിക്ക്  കനവുകള്‍ !!

വിരല്‍ത്തുമ്പുപേക്ഷിക്കു-
മെന്നറിഞ്ഞിട്ടും മാനം തേടും  
കടലാസ്സു പട്ടം പോല്‍
നിറമാര്‍ന്ന കനവുകള്‍ കാണാന്‍ 
ഉള്‍ക്കണ്ണു വേണമെനിക്ക്
വാക്കുകള്‍ക്കുള്ളിലൊളിച്ചിരിക്കും
വഴുക്കലുകളില്‍ വീണു നിലതെറ്റിടാതെ  
കാതങ്ങള്‍  കാണുവാന്‍  
തീ പോല്‍ ജ്വലിക്കും
ഉള്‍ക്കണ്ണുകള്‍ !!
   
കാലത്തിനു 
ചിറകുമുളയ്ക്കുന്ന വേളയില്‍
മറവികള്‍ക്ക് വായ്ക്കരിയൂട്ടുവാന്‍
ഇഷ്ടനിമിഷത്തിന്‍റെ ഇത്തിരി വറ്റൊന്നു
കരുതി  വച്ചീടെണമെനിക്ക്....


2 comments:

Bipin said...

കണ്ണും കനവും കരളും കാത്തു സൂക്ഷിയ്ക്കൂ അന്നേയ്ക്കു വേണ്ടി. മറവികളെ മറക്കാനോ പുനരുജ്ജീ വിപ്പിയ്ക്കാനോ എന്തിനാണ് രണ്ടു വറ്റ് കരുതേണ്ടത് എന്ന് മനസ്സിലായില്ല.

ആശ said...

നന്നായിരിക്കുന്നു

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...