Wednesday, January 28, 2015

യാത്രകളില്‍ ഒറ്റപ്പെടുമ്പോള്‍.....

ഒരു യാത്രയെ കുറിച്ച്
അയാള്‍ ആദ്യമായി ചിന്തിച്ചത്
പ്രാരാബ്ദങ്ങളുടെ
ഉച്ച നേരത്തായിരുന്നു


പകലിനെ പോലെ
ഏറെ തിരക്കായിരുന്നു
പിന്നെയുള്ള ചിന്തകള്‍ക്ക്

വാത്സല്യം ചുരത്തിയ
അമ്മ മനസ്സ് തുലാതോര്‍ച്ചയെ
തോല്‍പ്പിക്കുന്നത് കാണാന്‍
ഇനി കാരണമാകരുതല്ലോ.

പ്രണയം ചോര്‍ത്തിയെടുത്ത
കാത്തിരിപ്പിന്‍റെ ചാലുകളിലേക്ക്‌
മൌനം ഒരുക്കുന്ന കാലവര്‍ഷത്തിന്‍റെ
തീരാപ്പക കടമെടുക്കണം

ചിന്തകളുടെ വേവുകളില്‍
പാകപ്പെടുത്തിയെടുത്ത
പൊള്ളുന്ന ഒരു ദിനത്തിന്‍റെ
സായന്തനമായിരുന്നു അന്ന്

പടിയിറക്കത്തിന്‍റെയേതോ
ഇടുങ്ങിയ നിമിഷത്തില്‍
കൊരുത്തു വലിച്ച ഒരു നോട്ടത്തിന്‍റെ
ഇഷ്ട വല ഭേദിച്ച്

വീട്ടാക്കടങ്ങളും കിട്ടാക്കടങ്ങളും
കൊമ്പു കോര്‍ക്കാത്ത നടവഴിയിലൂടെ
വിഴുങ്ങപ്പെടാത്ത ഒരു ഗദ്ഗദം
ഉള്ളിലടക്കി അയാള്‍ യാത്രയായി ....

2 comments:

Minu Prem said...

:)

Bipin said...

പ്രാരാബ്ധങ്ങളുടെ പട്ടികയിൽ അമ്മയും ഒരു പ്രണയവും മാത്രം. ഇത്രയും മതിയോ ഒരു യാത്രയ്ക്ക് ഒരുങ്ങുവാൻ? ഗദ്ഗദം വിഴുങ്ങുമ്പോൾ അല്ലേ ഉള്ളിൽ പോകുന്നത്?

കവിത നന്നായി.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...