എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില് നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല് സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില് എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്ത്ത വെളിച്ചത്തില് ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Tuesday, June 21, 2011
Sunday, June 19, 2011
പ്രണയ മരീചികയില്....
ജീവിത അദ്ധ്യായത്തില്
പ്രണയ മരീചിക
കണ്ടറിഞ്ഞ്
ഒപ്പു വച്ച്....
നിശ്ശബ്ദ നിലവിളി
കാതോര്ത്ത്
ഓര്മ്മകളുടെ നുകം പേറി
വിരഹാഗ്നിയില്
പുകയുന്ന മനവും
ഇടറുന്ന ശബ്ദവും
നീറുന്ന മിഴികളും
വിറയാര്ന്ന വിരലുകളും
വിങ്ങുന്ന പാദങ്ങളും
പെറുക്കി എടുത്ത്
അവര്...
പിന് വിളികളും
തണല് മരങ്ങളും
തണ്ണീര് പന്തലും
കാത്തു നില്ക്കാത്ത
ഒറ്റയടി പാതയില്
അതിഥികളായി..
Friday, June 10, 2011
Subscribe to:
Posts (Atom)
ശരികളിലെ ശരി തേടുമ്പോള് ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്ത്തു പിടിച്ചാലും അവന് / അവള് നിസ്സാരകാരണങ്ങള് കണ്ടെത്തി നമ്മില്...
-
അലീനാ , നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു... പിന്നെ, ഞാന് പേടിച്ചിരുന്നു...
-
യാത്രയില് പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള് മനസില് വീണ്ടും വല്ലാത്തൊരു ഭയം നിഴലിക്കും പോലെ..മനസ്സില് മരിച്ചു കിടക്കുന്ന മ...