Monday, August 11, 2014

പുനര്‍ജ്ജനിയില്‍ .....



എഴുതി കൂട്ടിയതൊക്കെയും 

വാരിക്കൂട്ടി അഗ്നിക്ക് നല്‍കണം 

വായിച്ചു തീര്‍ത്തതൊക്കെയും

മറവിയിലേക്ക് തള്ളണം 

ഓര്‍മ്മ മുഖങ്ങളെയെല്ലാം 

ദൂരത്ത്‌ വലിച്ചെറിയണം 

എല്ലാ  ബന്ധങ്ങളുടെയും 


കണ്ണികള്‍ പൊട്ടിച്ചെറിയണം 

ഒരപ്പൂപ്പന്‍താടി  പോലെ

ഉയര്‍ന്നുയര്‍ന്നു പോകണം 

വര്‍ഷ മേഘത്തോടൊപ്പം 


ഇണ ചേര്‍ന്നീ മണ്ണില്‍ 

വീണ്ടും മുളച്ചു പൊന്തണം  






Sunday, August 10, 2014

പകലിന്‍റെ ആവര്‍ത്തനങ്ങളില്‍ ...

മുറിവു
നീറ്റലുകള്‍ 
വറ്റാത്ത 
പകൽ

വാക്കിലുടഞ്ഞ 
സാന്ത്വനത്തിന്‍റെ 
നിറം മങ്ങിയ 
സായന്തനം 

ജാലക
കാഴ്ചകളില്‍
ചുവന്ന
സൂര്യ നൊമ്പരം

ഇരുള്‍
വിഴുങ്ങാത്ത
നിഴലാട്ടങ്ങളില്‍
കാറ്റിന്‍റെയമര്‍ന്ന
ചുംബനം

നിലാവെട്ടം
നുര പതയുന്ന
ഇലയനക്കങ്ങളില്‍
ആയുസ്സുടഞ്ഞ
ആലിംഗനം

നിനവുകള്‍
പെയ്യാത്ത
ഗ്രീഷ്മങ്ങളില്‍
തലചായ്ച്ച്
നാം.

രാത്രിയുടെ
മരണപിടച്ചിലിൽ
വീണ്ടുമൊരു
പകലിന്‍റെ
ആവര്‍ത്തനം

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...