Saturday, April 28, 2012

ഓര്‍മ്മകളുടെ വേരുകള്‍ തേടി....

ഏകാന്തതയുടെ ചുരത്തില്‍
മാനസ ഗോവണിയില്‍
ഓര്‍മ്മകളുടെ അധിനിവേശം ..

മറവിയുടെ വിഹായസ്സില്‍
നൂല്‍ പൊട്ടിയൊരു പട്ടം
മാടി വിളിക്കുന്നു..

കാലം കൈമാറിയ

ഇടവഴികളില്‍ പദനിസ്വനങ്ങള്‍
കരിയില മൂടി കിടക്കുന്നു...

മഞ്ഞണിഞ്ഞ നിലാവിന്റെ

നേര്‍ത്ത നിഴലനക്കങ്ങള്‍
വിതുമ്പലോളമെത്തുന്നു..

പകല്‍ത്തളങ്ങളുടെ 

ആഴക്കയത്തില്‍ നിപതിച്ച്
കാലം വിതുമ്പുന്നു..



34 comments:

ഗോപകുമാര്‍.പി.ബി ! said...

തിരിഞ്ഞുനോക്കാതെയുള്ള നടപ്പാണ് സുരക്ഷിതം, എവല്ലാവഴികളിലും.
എല്ലാവര്‍ക്കും പക്ഷേ സുരക്ഷിത മാര്‍ഗ്ഗം ശീലമാവണമെന്നില്ല. കിതപ്പടക്കാന്‍ മുട്ടില്‍ കൈയ്യുന്നി തിരിഞ്ഞുനോക്കുമ്പോള്‍ രണ്ടനുഭവങ്ങളെങ്കിലും ഏറ്റവും കുറഞ്ഞതുണ്ടാകുന്നു.അത് വിഹായസ്സിലെ ചരടറ്റ പട്ടവും,നേര്‍ത്ത പദസ്വനങ്ങളുമാണ്. "കാറ്റുകൊള്ളാന്‍ നാം നടന്ന തീരങ്ങളില്‍
നോക്കൂ പുഴുത്തു പകുതിയും മീന്‍ തിന്നു തീര്‍ത്ത.... "

Binoy said...

കാലം കൈമാറിയ
ഇടവഴികളില്‍ പദനിസ്വനങ്ങള്‍
കരിയില മൂടി കിടക്കുന്നു...

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം...!
ഓര്‍മ്മകളുടെ അധിനിവേശം...അതൊരു തരം ആവേശമാണ്‍..
ആരും അടിമപ്പെട്ടു പോകും..
മുങ്ങി താണു കൊണ്ടിരിയ്ക്കുന്ന ആ കയത്തില്‍ നിന്നുള്ള മോചനം വളരെ ദുസ്സഹവും..!
ഓര്‍മ്മകള്‍ മരിയ്ക്കാതിരിയ്ക്കട്ടെ...വേദനകള്‍ ആവാതിരിയ്ക്കുമട്ടെ..!
ന്റ്റെ പ്രിയ കൂട്ടുകാരിയ്ക്ക് ആശംസകള്‍ ട്ടൊ..ഒരുപാട് സ്നേഹവും..!

nurungukal said...

പണ്ട് എന്റെ തറവാട്ടുകുളത്തിലെ
തിണ്ടിടിഞ്ഞു
ഞാനും എന്റെ വല്യമ്മയുടെ മകനും
കുളത്തില്‍ വീണു.
അന്ന് അതിനോരത്തു നിന്നിരുന്ന
ഒരു പാഴ്ചെടിത്തുമ്പില്‍ പിടികൂടി
ഒരരികിലൂടെ കരകയറി.
പിന്നീട് ഇടിഞ്ഞ തിണ്ട് നോക്കി
കുളത്തില്‍ ചാടി കളിക്കും ഞങ്ങള്‍.

ഒരു നീണ്ട കാലത്തെ
ജീവസഞ്ചാരത്തില്‍ എന്നും
തീ തിന്നാന്‍ മാത്രം കൊതിക്കുന്നവരുണ്ട്.
ജാതകം ചുരുട്ടിയെറിഞ്ഞ്
ചുരുക്കനേത്തെ മധുരം കൊണ്ട്
ആറാടുന്നവരുണ്ട്.
ചുറ്റും വലിയൊരു ആള്‍ബലം
കണ്ണും കാതും നീട്ടി
കാവലിരിക്കുമ്പോള്‍
തന്റെ ദയനീയങ്ങളില്‍
മാഷിപുരട്ടിവെക്കാതിരിക്കണം
നമ്മള്‍.

നല്ല ഒരു എഴുത്താണ്
ദേവപ്രിയയില്‍ ഇന്നത്തേത്.
ഇതില്‍ ദാര്‍ശനികതയുണ്ട്.
ദാനം കിട്ടിയ ജീവിതത്തിന്റെ
ദേവസന്ധിയുണ്ട്‌.
പരിവട്ടങ്ങളുടെ നിഴലില്‍
മറഞ്ഞിരിക്കുന്ന
തുടിതാളങ്ങളുണ്ട്

മിനൂ..
പഴയത് തന്നെ
പറയട്ടെ ഞാന്‍:
''ഒരാളുടെ പുണ്യം
ആ ആള്‍ പൊടുന്നനെ
ആര്‍ജിയ്ക്കുന്നതല്ല.

അവരെ പെറ്റ വയറിന്റെ
പുണ്യമാണത് .
അവരെ താരാട്ടുപാടി
മുലയൂട്ടിയവരുടെ
പുണ്യമാണത് .
അവരില്‍ നിന്നു മുളപൊട്ടിയ
മക്കളുടെ ഭാഗ്യമാണത് .

അവരോടൊപ്പം
ജീവിതം പങ്കിടുന്ന
ഒപ്പക്കാരന്റെ
സുകൃതമാണത് .

അവരെ വായിക്കുന്ന
നന്മണ്ട-ശിവ-ഗോപ-ത്യാദികളുടെ
ജീവിത സന്തോഷമാണത് .''

കൊച്ചുമുതലാളി said...

ഓര്‍മ്മകള്‍ മായ്ച്ചു കളയുന്ന യന്ത്രമിറങ്ങിയിട്ടുണ്ട് ടീച്ചര്‍..! പിന്നെ അമേഷ്യ ബാധിച്ചപോലത്തെ ഒരു വ്യക്തിയെപ്പോലെയാ‍കും.. ഒന്നുമറിയാതെ പുതിയ ഒരു ലോകത്തെ പുല്‍കാം!

Tintu mon said...

കൊള്ളാം ചേച്ചീ..... നന്നായിരിക്കുന്നു....

Unknown said...

നല്ലത്... ലളിതം

റിയ Raihana said...

nannayitund minuchechi ....ennum nallathu varatte:@))

Ilam thennal said...

Pandathe dukhamokke ithiri kuranjittundu kavithayil ketto. Iniyum nalla santhoshamayi ezhuthuu. Nannayirikkunnu..

grkaviyoor said...

അതെ ആശകളുടെ അഭിനിവേശത്തില്‍ ചേക്കേറാന്‍ ഇടം തേടുന്ന ഏകാന്തതയുടെ അഭിവാഞ്ചന നല്ല ആഴം തേടുന്ന കവിത

Shahid Ibrahim said...

കൊള്ളാം ചേച്ചീ..... നന്നായിരിക്കുന്നു....

ഗോപകുമാര്‍.പി.ബി ! said...

ശിവേട്ടന്,
ഒരു കുറിപ്പെഴുതണമെങ്കില്‍ ഇതുപോലെ എവിടെയെങ്കിലും കാണണം. കൂട്ടത്തില്‍ വരാറില്ലേ?
ചെറിയ പരിചയങ്ങള്‍ വിലപ്പെട്ടതായി കാണുന്ന ശിവേട്ടന്‍ എന്നെ മറന്നിട്ടില്ല.

Minu Prem said...

ഓര്‍മ്മകളുടെ അധിനിവേശത്തിലേക്കെത്തിയ പ്രിയ ചങ്ങാതിമാര്‍ക്ക് നന്ദി...

Minu Prem said...

ഇനി മരണത്തെ കുറിച്ച് എഴുതിയാല്‍ അടികിട്ടുമെന്നു പറഞ്ഞ് എപ്പോഴും കൈയോങ്ങി നില്‍ക്കുന്ന ശിവേട്ടനില്‍ നിന്ന് “ഇതൊരു ദാര്‍ശനിക കവിത “എന്ന അഭിപ്രായം കേട്ടതില്‍ വളരെ സന്തോഷം...ഒപ്പം നന്ദിയും..

Minu Prem said...

ഒന്നുമറിയാത്ത ലോകത്തെ പുല്‍കാന്‍ എനിക്കിഷ്ടമില്ല അനിത്സേ...
എന്റെ ഓര്‍മ്മകളുടെ ലോകത്തില്‍ എല്ലാവരും ഉണ്ടാകണം...നടന്നകന്ന ..ഒപ്പം നടക്കുന്ന എല്ലാരും...എപ്പോഴും..

nanmandan said...

മഞ്ഞണിഞ്ഞ നിലാവിന്റെ
നേര്‍ത്ത നിഴലനക്കങ്ങള്‍
വിതുമ്പലോളമെത്തുന്നു



മഞ്ഞണിഞ്ഞ നിലാവിന്റെ നിഴലനക്കങ്ങള്‍ വിതുമ്പലിനല്ല മനോഹരമായ പ്രകൃതിയെ സ്നേഹിക്കാനാണ്..നിന്നെ ഞാന്‍ സ്നേഹിക്കുന്നത് പോലെ.നല്ല വരികള്‍ അഭിനന്ദനങ്ങളും ആശംസകളും..

deiradubai said...

Ormakal..
Ellam Sukha Dukha Sammishram..!
Orikkalum ellavrum oppam undakillaa..
Pirinju pokendavar anello nammal ellavarum orikkal....
Santhoshathodeyum Vedana nalkiyum..
Kalam enthokkey kazhinjalum..
Koody ennum undakunnavarum undu durlabham..
Manninte ullil ormakal..
Oru kanakkinu nokkiyal..
Adhikam illathavaranu Bhagyam cheythaver..
Potta comment anenkii idendatto Teachere..
Sneha Sandhyaa Mazhaaa..
minuss Teachernu Aashamsakal...:)
Tc..Teacheree..!

റിനി ശബരി said...

ഏകാന്തതയില്‍ , ഓര്‍മകളുടെ തിരയേറ്റം ..
അതൊരു സുഖമാണെന്ന് തൊന്നും ഇടക്ക് ..
ഇടക്ക് വല്ലാതെ നീറ്റലെടുപ്പിക്കും ..
അരൊടെങ്കിലും ഒന്നു മിണ്ടുവാന്‍ തൊന്നും ..
ഓര്‍മകളില്‍ നിന്നും ഒളിച്ചൊടുവാനും ..
മഴ ബാക്കി വച്ചു പൊയ നനുത്ത മുത്തു പൊലെ
ഹൃത്തില്‍ ചേക്കേറി പൊയ ചില ഓര്‍മകള്‍
കനലെരിയുന്ന ജീവിതവീഥികളില്‍ ഒരിക്കലും
മാഞ്ഞു പൊകാത്ത ചില ഓര്‍മപെടുത്തലുകള്‍ ..
ആരെയൊക്കെയോ കൂട്ടു പിടിച്ച് വീണ്ടും വീണ്ടും
മുന്നിലെത്തുന്നുണ്ട് , ആര്‍ദ്രഭാവം പകര്‍ത്തിയ ചിലതൊക്കെ
നിലാവിന്റെ തൊളത്തേറീ കരളില്‍ വന്നു തടഞ്ഞു നില്‍ക്കുന്നു ..
നീ ഉണര്‍ത്തി പൊയ പൂവുകളൊക്കെ വാടിയെന്നൊ
ഒരു മഴയില്‍ വീണു പൊയെന്നൊ നോക്കാതെ ..
എന്തിനീ ഓര്‍മകള്‍ മാത്രം കാലമെന്നിലേക്ക് പകര്‍ത്തി തരുന്നു ..
നഷ്ടപെട്ട് പൊകുന്ന ചിലതൊക്കെ ഓര്‍മകളിലൂടെ
തിരിച്ചു പിടിക്കാമല്ലെ .. അല്ലെങ്കില്‍ ഒന്നു കുത്തി നോവിക്കാം മനസ്സിനേ ..
വെറുതേ .. വെറുതെ .. വരികളില്‍ ജീവനുള്ള ചിലത് ..
ഓര്‍മകളുടെ ചെറു വള്ളങ്ങള്‍ തുഴഞ്ഞ് തുഴഞ്ഞ് ..
സ്നേഹപൂര്‍വം .. റിനി ..

raj said...

നന്നായിട്ടുണ്ട് ..അഭി പറയുന്ന പോലെ ഇനിയും .......

Unknown said...

ടീച്ചറെ .....പരിവേദനകള്‍ മാത്രം ആണോ ?
പതിവ് പോലെ ടീച്ചര്‍ വീണ്ടും നമ്മളെ ഒക്കെ വിഷമിപ്പിക്കുന്നു

Minu Prem said...

അഭിപ്രായം അറിയിച്ച ടിന്റോസിനും സുമേഷിനും റഹനായ്ക്കും സ്നേഹത്തില്‍ ചാലിച്ച നന്ദി അറിയിയ്ക്കുന്നു....

Minu Prem said...

പ്രിയ ചങ്ങാതി ഷാജഹാന്‍ നന്മണ്ടാ ...നിഴലനക്കങ്ങള്‍ വിതുമ്പലോളമെത്തുന്നത് കുളിര്‍ ചെരിയുന്ന മഞ്ഞണിഞ്ഞ നിലാവിന്റെ അല്പായുസ്സ് ഓര്‍ത്തിട്ടാകാം എന്ന് വിചാരിച്ചൂടേ....

ആശ്വാസത്തിനെ കുളിരുമായെത്തുന്ന ഇളം തെന്നലിനും നല്ല വാക്കുകളാല്‍ അഭിപ്രായം അറിയിച്ച കവിയൂര്‍ മാഷിനും ഷാഹിദിനും അഭിനന്ദനങ്ങളും ആശംസകളുമേകിയ ഷാജഹാനും നന്ദി അറിയ്ക്കട്ടെ...

Minu Prem said...

സ്നേഹമഴ ബിനൂസേ....ഓര്‍മ്മകള്‍ അധികമില്ലാത്തവര്‍ ഭാഗ്യവാന്മാരാകുന്നത് എങ്ങനെയാ ബിനൂസേ...കടലോളം ഓര്‍മ്മകളുണ്ടാവണം....തിരമാലകള്‍ പാദങ്ങളെ പുല്‍കി ആനന്ദാശ്രുക്കള്‍ പൊഴിച്ച് പിന്‍ വാങ്ങും പോലെ ...ഓര്‍മ്മകളിലൂടെ മനസ്സില്‍ മരിച്ചു തുടങ്ങിയ മുഖങ്ങളും പിന്നിട്ട കാലവും നമ്മെ തൊട്ടുരുമ്മട്ടെ...

ബിനൂസേ ആശംസകള്‍ക്ക് നന്ദി...

Minu Prem said...

പ്രിയ റിനി...
നമ്മുടെ നഷ്ടങ്ങളോന്നും നഷ്ടങ്ങളല്ല....സ്നേഹവും സ്നേഹനിരാസവും നല്‍കിയ മുഖങ്ങള്‍ മനസ്സില്‍ മായാതെ കിടപ്പുണ്ട്...അതല്ലേ ചിലനേരങ്ങളില്‍ ചിന്തകളില്‍ മഴവില്ലു വിരിയിച്ച് ഓര്‍മ്മകളുടെ ചാറ്റല്‍ മഴയില്‍ നമ്മുടെ കണ്‍കോണുകള്‍ ഈറനണിയുന്നത്.....

പട്ടേപ്പാടം റാംജി said...

വിതുമ്പുന്ന കാലത്തിലൂടെ ഇടക്കിടെ തിരിഞ്ഞുനോക്കി നടക്കുമ്പോള്‍...

ശ്രീനാഥന്‍ said...

നീറ്റലുണ്ടെങ്കിലും സുഖദം,സുന്ദരം.

Anishkumar mepparambil said...

very good

സമീരന്‍ said...

ഈ അധിനിവേശക്കാരോടൊക്കെ ‘നൊ‘ ന്ന് പറഞ്ഞൂടേ..?

മിനൂ.. നന്നായിട്ടുണ്ട് ട്ടാ..:)

Anonymous said...

കാലം കൈമാറിയ
ഇടവഴികളില്‍ പദനിസ്വനങ്ങള്‍
കരിയില മൂടി കിടക്കുന്നു...



ഈ വരികളില്‍ ഒരായിരം അര്‍ത്ഥo ഓര്‍മ്മയില്‍ തെളിയുന്നു ..
കലക്കിട്ടുണ്ട് ദുഖപുത്രിക്ക് ആശംസകള്‍ ...

Minu Prem said...

ഓര്‍മ്മകളില്‍ എത്തി ചേര്‍ന്ന് അഭിപ്രായം അറിയിച്ച സുഹൃത്തുക്കള്‍ക്ക് സ്നേഹഭാഷയില്‍ നന്ദി അറിയിയ്ക്കുന്നു....

INDIAN said...

ഏകാന്തത ...! ഓര്മകള്‍ ..! ചിലപ്പോള്‍ സുഖകരം ..! മറ്റു ചിലപ്പോള്‍ അതില്‍പരം വേദന ഇല്ല തന്നെ..!

Renjishcs said...

വേദനകളില്‍ നിഴലായി ഒപ്പംനിന്നവര്‍ ഒരു നന്ദി വാക്കിനു പോലും ഇടംതരാതെ നടന്നകന്നവര്‍ ..... ഓര്‍മ്മകള്‍ ചമയമിടുന്നത് അത്തരം ചിലരിലൂടെയാണ് !
നല്ല കഥനം.

bkcvenu said...

കാലം കൈമാറിയ
ഇടവഴികളില്‍ പദനിസ്വനങ്ങള്‍
കരിയില മൂടി കിടക്കുന്നു...

Unknown said...

very good

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...