Tuesday, April 10, 2012

മഴവില്ലുകളുണ്ടാകുന്നത്......


ഓര്‍മ്മകളുടെ നൈരന്തര്യമാണ്
ചിന്തകള്‍ക്ക്  കനമേകിയത് !

മിഴികളുടെ തിളക്കമാണ്
ചുണ്ടുകളെ നിശ്ശബ്ദയാക്കിയത്!

പ്രണയത്തിന്റെ തീക്കനലാണ്
കണ്ണുകളെ ഈറനാക്കിയത് !

കളിവാക്കിന്റെ ആഴമാണ്
മനസ്സിനെ ഏകാന്തമാക്കിയത് !

 വിസ്മൃതിയുടെ നിറക്കൂട്ടുകളാണ്
നിമിഷങ്ങളെ സ്മൃതികളാക്കിയത് !

കിനാവിന്റെ മഴവെള്ളപ്പാച്ചിലാണ്
മോഹങ്ങളെ അനാഥമാക്കിയത് !33 comments:

 1. നിന്റെ ഓര്‍മകളും സംഗീതവും
  കളിവാക്കും സ്വപ്നവും
  ഭൂതകാലവും ചേര്‍ന്ന്
  എന്നെയും എന്റെ ചിന്തകളെയും
  മാഞ്ഞു പോകുന്ന മഴവില്ലാക്കിയിരിക്കുന്നു!

  ReplyDelete
 2. Ee Ormakalum..
  Sangeethavum..
  Pranayavum..
  Vakkukalum..
  Swapnangalum..
  Kinakkalumanu..
  Ellavareyum jeevikkan prerippikkunnathu..:)
  Ennathanu Sathyam..!
  Potta utharam anenkilum..
  Teacherintey ee Mazhavilliley varnangal ellam Ishtayii..!
  Shubha Rathrii Mazhaaa..!
  Tc..Minusss Teacheree..:)
  Binu..!

  ReplyDelete
 3. ദേവസംഗീതം തൊട്ടു ചാലിച്ച
  ഒരു കൈമുതലുണ്ട് മിനുവിനെന്നും.
  എന്നിട്ടാണോ
  ഈ കരച്ചിലും പിഴിച്ചിലും.....?

  ഒരാളുടെ പുണ്യം
  ആ ആള്‍ പൊടുന്നനെ
  ആര്‍ജിയ്ക്കുന്നതല്ല.

  അവരെ പെറ്റ വയറിന്റെ
  പുണ്യമാണത് .
  അവരെ താരാട്ടുപാടി
  മുലയൂട്ടിയവരുടെ
  പുണ്യമാണത് .
  അവരില്‍ നിന്നു മുളപൊട്ടിയ
  മക്കളുടെ ഭാഗ്യമാണത് .

  അവരോടൊപ്പം
  ജീവിതം പങ്കിടുന്ന
  ഒപ്പക്കാരന്റെ
  സുകൃതമാണത് .

  അവരെ വായിക്കുന്ന
  നന്മണ്ട-ശിവ-ഗോപ-ത്യാദികളുടെ
  ജീവിത സന്തോഷമാണത് .

  ആശംസകള്‍...

  ReplyDelete
 4. അനാഥമല്ലെന്ന് അറിയാത്തതെന്തു നീ പ്രിയേ...?

  ReplyDelete
 5. നല്ല കവിത.. ആശംസകള്‍!

  ReplyDelete
 6. നല്ല കവിത ..
  സന്തോഷം തുളുമ്പുന്ന ( അനുഭവിച്ചറിയുന്ന) ഒരു കവിത ആപെനയില്‍ നിന്നും ഉണ്ടാകില്ലേ ?

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ഹാ അങ്ങനെ നല്ല വഴിക്ക് വാ ..ഈ മനോഹരമായ വരികള്‍ക്ക് ദുഖത്തിന്റെ നിറം ഉണ്ടെങ്കിലും നല്ല സൌന്ദര്യ മുണ്ട് ..ആശംസകള്‍.

  ReplyDelete
 9. പ്രണയത്തില്‍ നുകര്ന്നു റങ്ങുമ്പോള്‍
  തികട്ടി വരുന്ന നോവുകള്‍
  പ്രണയമേ എന്റെ ആത്മവിലേക്ക്
  ഒരു നോട്ടം മതിയെനിക്ക് ജ്വോലിക്കാന്‍
  ഭാവുകങ്ങള്‍ തുടരുക ഈ വരികള്‍ ....

  ReplyDelete
 10. മഴവില്ലുകളുണ്ടാകുന്നത് വായിക്കാനെത്തി നല്ല വാക്കുകള്‍ ആശംസകളായും ഭാവുകങ്ങളായും നല്‍കിയ എന്റെ പ്രിയ ചങ്ങാതിമാര്‍ക്ക് ഒരായിരം നന്ദി...

  ബാവ ഇക്കായുടെ പരാതി കണക്കിലെടുത്ത് എഴുതാന്‍ ശ്രമിക്കാം ...
  ഷാജഹാന്റെ പരാതിയില്‍ ഇത്തിരി ശമനമുണ്ടെന്ന് അറിയുന്നതില്‍ സന്തോഷം....

  ദേവസംഗീതം തൊട്ടു ചാലിച്ച
  ഒരു കൈമുതലുണ്ട് മിനുവിനെന്നും.
  എന്നിട്ടാണോ
  ഈ കരച്ചിലും പിഴിച്ചിലും.....?..

  ഇതെന്തു പരാതിയാണു ശിവന്‍ മാഷേ...
  കരച്ചിലും പിഴിച്ചിലുമില്ലാത്ത ജീവതമുണ്ടാകുമോ....
  കവിതയുണ്ടാകുമോ....???

  ReplyDelete
  Replies
  1. അനില്‍ - ഇളംതെന്നല്‍4/11/12, 9:44 PM

   കോ തി ഭാരഃ സമര്‍ത്ഥാനാം?
   കിം ദൂരം വ്യവസായിനാം?
   കോ വിദേശഃ സവിദ്യാനാം?
   കഃ പരഃ പ്രിയവാദിനാം?

   Delete
 11. ആശംസകള്‍.....നല്ല കവിത

  ReplyDelete
 12. ടീച്ചൂസേ ... ഒരുപാടിഷ്ടായി കവിത... ഭാവുകങ്ങള്‍

  ReplyDelete
 13. ആരേയും സ്നേഹിക്കരുത്...!

  ജീവിതകാലം മുഴുവന്‍...
  നീറി നീറി ജീവിക്കേണ്ടി വരും...

  ReplyDelete
 14. ആശംസകള്‍.....നല്ല കവിത

  ReplyDelete
 15. ആശംസകള്‍ ടീച്ചൂസെ .. നന്നായിരിക്കുന്നു ...


  (എന്നാണീശ്വരാ ഈ കരച്ചിലൊന്നു നിര്‍ത്തിക്കാണുക ഹ്ഹ്ഹ്)

  ReplyDelete
 16. നിന്റെ കിനാവിന്റെ മഴവെള്ളപ്പാച്ചിലാണ്
  എന്റെ മോഹങ്ങളെ അനാഥമാക്കിയത് !

  aashamsakal ....

  ReplyDelete
 17. ഇതിൽ “നീ” എന്ന് ഉദ്ദേശിച്ചത് ആരെ പറ്റിയാ..?????

  ReplyDelete
 18. ആശംസകള്‍ക്കും ഭാവുകങ്ങള്‍ക്കും നന്ദി പ്രിയരേ....

  ടിന്റൂസേ...
  സംശയം കൊള്ളാം ട്ടാ...
  അതൊരു ചോദ്യ ചിഹ്നമായി തന്നെ മനസ്സില്‍ ഉടക്കി കിടക്കട്ടെ അതല്ലേ നല്ലത്.....

  ReplyDelete
 19. അത് പറ്റില്ലാ..... ഞാൻ ചോദിച്ചതിനു കൃത്യമായ മറുപടി കിട്ടണം... ഇവിടെ പറയണ്ട

  ReplyDelete
 20. ഇവിടെയും പറയൂല്ല....അവിടെയും പറയൂല്ല....

  ReplyDelete
 21. കവിത ഇഷ്ടായി..
  ആശംസകള്‍....

  ReplyDelete
  Replies
  1. കവിത വായിച്ചതിനും ആശംസകള്‍ അരിയിച്ചതിനും സമീസിനു സ്നേഹപൂര്‍വ്വം നന്ദി ട്ടാ...

   Delete
 22. ഇനിയും വര്‍ണ്ണാഭങ്ങളായ നിരവധി മഴവില്ലുകള്‍ ടീച്ചറുടെ തൂലികയില്‍നിന്ന് പിറവികൊള്ളട്ടെ!

  ReplyDelete
 23. ആശംസകള്‍....

  ReplyDelete
 24. നിന്റെ പ്രണയത്തിന്റെ തീക്കനലാണ്
  എന്റെ കണ്ണുകളെ ഈറനാക്കിയത് !

  ഭാവാത്മകമായ വരികള്‍- നല്ല കവിത

  ReplyDelete
  Replies
  1. ആശംസകളും അഭിപ്രായങ്ങളും അറിയിച്ച ജോസ് മാഷിനും സതീശനും പ്രദീപ് മാഷിനും സ്നേഹപൂര്‍വ്വം നന്ദി അറിയ്ക്കുന്നു....

   Delete
 25. Nice work.
  welcome to my blog

  blosomdreams.blogspot.com
  comment,follow and support me

  ReplyDelete
 26. ഭാവാത്മകമായ വരികള്‍- നല്ല കവിത

  ReplyDelete
 27. അവനിത്ര കൂരനോ എനിക്ക് തോന്നുന്നില്ല അവളുടെയും കുറ്റം കാണും എന്തായാലും കവിത ഇഷ്ടമായി

  ReplyDelete
 28. നിന്റെ കണ്ണു നീരില്‍ ഞാന്‍ മഴ വില്ല് കാണുന്നു ..!
  അല്പ്പം ക്രൂരത തന്നെ ...!

  ReplyDelete
 29. നല്ല കവിത, ആശംസകള്‍.

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...