Wednesday, May 2, 2012

‘വേനലില്‍‘ മഞ്ഞു പെയ്യുമ്പോള്‍....

യാത്രയില്‍ പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള്‍ മനസില്‍ വീണ്ടും വല്ലാത്തൊരു  ഭയം നിഴലിക്കും പോലെ..മനസ്സില്‍ മരിച്ചു കിടക്കുന്ന മുഖങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ജീവന്‍ വയ്ക്കുകയാണോ..ട്രെയിനിന്റെ ചൂളം വിളി ഒരു നേര്‍ത്ത തേങ്ങലായി തീരും പോലെ....

എന്റെ മനസ്സില്‍ വല്ലാത്തൊരു ബലം നിറച്ച് പതച്ചു പൊന്തുന്നത് നിന്റെ വാക്കുകളാണ്..
“ നീ , നോക്ക് ...എല്ലാം ഭേദമായിരിക്കുന്നു..ഇനി പഴയതു പോലെ തിരിച്ചു വരണം നീ...ഇനിയും ഈ മൌനവ്രതം നിനക്ക് ഒട്ടും ചേരുന്നതല്ല..വീണ്ടും നീയെന്താണിത്ര ആലോചിച്ചു കൂട്ടുന്നത്..നോക്ക്, ആരുമില്ലാന്ന നിന്റെ വിചാരം വെറുതെയായില്ലേ , ഞാനുണ്ടായിരുന്നില്ലേ നിനക്കൊപ്പം എപ്പോഴും..ഇനിയുമുണ്ടാകും ..ഒരു നിഴലു പോലെ എന്നും....”അവളുടെ വാക്കുകള്‍ മറക്കാന്‍ കഴിയുന്നില്ല..ശരിയാണ് നിന്നെ പോലൊരു കൂട്ടുകാരി..ഏതു പുണ്യപ്രവര്‍ത്തിയുടെ തീരത്തു നിന്നാവും നിന്നെ ഞാന്‍ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും...തീര്‍ച്ചയായും ഞാന്‍ അര്‍ഹിക്കാത്ത ഒരു മഹാഭാഗ്യമാണു നീ...

 മാഞ്ഞു പോയ ഓരോ നിമിഷങ്ങളും പെയ്തൊഴിയുന്ന മഴയുടെ ബാക്കിയെന്ന പോലെ മനസ്സിലിപ്പോഴും ഇറ്റിറ്റ് നില്‍ക്കയാണ്..

വേദനയുടെ ഏതോ ഒരു നിമിഷത്തിലെ പാതിമയക്കത്തിലാണ് അടഞ്ഞു പോകുന്ന വാതിലിന്റെ പിന്നാമ്പുറത്ത് നിന്റെ മുഖം ഞാന്‍ കണ്ടത്...നീയും എന്നെ കണ്ടിരുന്നുവോ..ബോധം മങ്ങി തുടങ്ങിയ വേളയിലും നിന്റെ മുഖം നേരിയ ഒരു നൂലായി മനസ്സില്‍ ഇഴഞ്ഞു നീങ്ങിയിരുന്നു...
സ്വബോധത്തിലേക്ക് തിരിച്ചു വന്നപ്പോഴും നിന്റെ ഓര്‍മ്മകളുടെ തരികളാണ് എന്റെ കണ്‍പീലികളെ തട്ടി ഉണര്ത്തിയത്.അപ്പോഴാണ് ആര്‍ദ്രമായൊരു വിളിയും പുഞ്ചിരിയുമായി നീയെന്റെ അരികിലെത്തിയത്..

വേദനയുടെ കൊടുമുടി കീഴടക്കി ഞാന്‍ കഴിഞ്ഞ  അവസ്ഥയിലും എന്റെ നേര്‍ക്ക് വന്ന നിന്റെ തെളിയുന്ന പുഞ്ചിരിയെ കെട്ടു പോകാന്‍  തുടങ്ങുന്ന ഒരു തിരിനാളത്തിന്റെ അരികില്‍ നില്‍ക്കുന്ന കൊച്ചു കുട്ടിയുടെ വിസ്മയങ്ങളായിട്ടാ എനിയ്ക്ക് തോന്നിയിരുന്നത്..

അന്നെല്ലാം  ഒരു കരച്ചിലിന്റെ വക്കിലൂടെ മരുന്നുകളുടെ മണമോടെ ഉറങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്ന എന്നിലേക്ക് പുഞ്ചിരിയും ചാഞ്ഞിരുന്ന് ആശ്വാസം പകര്‍ന്ന ഒരു തോളും പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഒരു  കൈവിരല്‍ത്തുമ്പും നീയെനിക്കേകിയപ്പോള്‍ അതാണെന്നെ വീണ്ടും വീണ്ടും ജീവിതത്തിലേക്ക് ഉണരാന്‍ പ്രേരിപ്പിച്ചത്... ....

നീ പറഞ്ഞതു പോലെ രോഗത്തിന്റെ വേദനകള്‍ കെട്ടി വരിഞ്ഞ് ശ്വാസം മുട്ടിച്ച  രാത്രികള്‍ ഇന്നെന്നെ വിട്ടു പോയിരിക്കുന്നു...നീയും നിന്റെ കൂട്ടുകാരും പലപ്പോഴായി പകര്‍ന്നു തന്ന ജീവരക്തത്തിന്റെ തണലില്‍ ഞാനിന്ന് ഉന്മേഷവതിയാണ്...

ഇപ്പോഴെന്റെ ഓര്‍മ്മകള്‍ സമ്പന്നമാകുന്നത് അടുത്ത ദിനം പഠിപ്പിക്കേണ്ട പാഠങ്ങളിലെ കഥാപാത്രങ്ങളും കവികളും നിരന്നാണ്...കഴിഞ്ഞു പോയ നാളുകളിലെ വേദനയുടെ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ പണിപ്പെട്ടൊരു ചിരി പടുത്തുയര്‍ത്താന്‍ ഞാന്‍ ശ്രമിക്കയാണ്...എങ്കിലും നീ പറഞ്ഞതു പോലെ , സ്വപ്നങ്ങളുടെ വളകിലുക്കം എനിക്കിന്ന് കേള്‍ക്കാന്‍ കഴിയുന്നു....

രോഗത്തിന്റെ ഭാണ്ഡക്കെട്ടിറക്കി വച്ച എന്നെ ഒരു മഹാത്ഭുതമായി വരവേല്‍ക്കുന്ന കണ്ണുകളെയും കഴിഞ്ഞതിനെ കുറിച്ച് അറിയാവുന്നതും അറിഞ്ഞുകൂടാത്തതുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നവരെ  എനിക്ക് ചുറ്റും പലപ്പോഴും കാണുന്നുണ്ട്..അവരറിയാതെ അവര്‍ക്ക് നേരേ ഗൂഢസ്മിതം ഉതിര്‍ത്ത് അവരില്‍  ഒരാളായി ഞാനും മാറുമ്പോള്‍ ഇനിയും ഒരു തിരിച്ചു പോക്ക് വീണ്ടും ഞാന്‍ കാതോര്‍ക്കുന്നില്ല....

ഇന്ന് , എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ   തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും ഇനിയുമെന്നും..

50 comments:

raj said...

നന്നായിട്ടുണ്ട് ഇനിയും ............

raj said...
This comment has been removed by the author.
nanmandan said...

നിന്റെ വിരലുകളുടെ മാന്ത്രികതയില്‍ കവിതാത്മകമായ കഥകള്‍ ഇനിയും വിടരും എനിക്കുറപ്പാ.. വേനലില്‍‘ മഞ്ഞു പെയ്യുമ്പോള്‍.... എന്ന ഈ കൊച്ചു രചന അതാണ്‌ ...കാത്തിരിപ്പ് എല്ലാവര്ക്കും ഒരര്‍ഥത്തില്‍ വീണ്ടുടെക്കലിന്റെതാണ് സ്നേഹവും ജീവിതവും..നന്മകള്‍ മാത്രം നേരുന്നു.കാത്തിരിക്കാം ഇനിയും ഒരു പാട് കഥകള്‍ക്കായി..നല്ല ഒഴുക്കുള്ള രചന...

noorucha said...

ഇന്ന് , എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും ഇനിയുമെന്നും.. manoharam minu gambheeram

noorucha said...

ഇന്ന് , എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും ഇനിയുമെന്നും..
valare manoharamayirikkunnu minu chehcee

അനില്‍ കുര്യാത്തി said...

നീലാകാശവും നക്ഷത്രങ്ങളും
നിലാവും .......
പിന്നെ നീയും ചേരുമ്പോള്‍ ,
ഈ നിശക്കെന്തൊരു ഭംഗിയാ

jinshad said...

:)

ജോബിച്ചന്‍ said...

ഇത് കൊള്ളാം ,....... നന്നായട്ട്ണ്ട്.......

Binoy said...

ഹൃദയം കൊണ്ടെഴുതിയ വാക്കുകൾ...... നന്നായിട്ടുണ്ട്.....

Anishkumar mepparambil said...

valare nanayittundu

പടന്നക്കാരൻ said...

കവിത പോലെ ഒരു കഥ!!

പട്ടേപ്പാടം റാംജി said...

വേനലില്‍ മഞ്ഞുപെയ്യുമ്പോള്‍ അനുഭവിക്കുന്ന സുഖം.

grkaviyoor said...

കൂട്ടുകാരിക്ക് സമര്‍പ്പിക്കുന്ന കവിത അല്ല കഥ ,അത്രയ്ക്ക് ആത്മാര്‍ത്ഥ മിത്രങ്ങള്‍ക്കെ ഇത് പോലെ സമര്‍പ്പിക്കാന്‍ ആവുകയുള്ളൂ , വികാര തീവ്രത നിശളിക്കുന്നു സുഹുര്‍ത്ത് ബന്ധത്തിന്‍ നല്ല കഥ ,അല്‍പ്പം ആത്മാംശം കലര്‍ന്നിട്ടുണ്ടോ എന്ന് തോന്നുന്നു

Anonymous said...

നന്നായി.
കഥയാണ് ഇണങ്ങുന്നത്.
സുഖമുള്ള വായന. യാഥാര്ത്ഥ്യങ്ങളോട്‌ മുഖം തിരിച്ച്‌ നില്‍ക്കുന്നവയാണ് കാല്പനികതയില്‍ ജനിക്കുന്നത്.
ഭാവുകങ്ങള്‍.

സൈനുദ്ദീന്‍ ഖുറൈഷി

Jose Arukatty said...

വേനലില്‍ ഇടയ്ക്കൊക്കെ മഞ്ഞോ മഴയോ പെയ്താല്‍ എത്രയോ വലിയ ആശ്വാസമാണ് അത് കൊണ്ട് വരുന്നത്!
ഈ വേനലറുതി നീണ്ടു നില്‍ക്കട്ടെ.

mk kunnath said...

നന്നായി ടീച്ചറേച്ചി...
പെയ്തു പെയ്തൊടുവില്‍ ജാലകവാതിലിലൂടേ അരിച്ചു കയറി മേനിയാകെ
തണുപ്പ് നിറച്ച്, മനസ്സിനെ നനക്കുന്നൊരു സുഖം......!!
ഇഷ്ടായി

deiradubai said...

Minusss Teacheree..:)
Sneha Mazhaaa..!
Shubha Sayahnam..!
Nalla Kadha teacheree..
Ishtayii..:)
Aashamsaa Mazhaaaa..!
Tc..Teacheree..!

Tintu mon said...

ഇവിടെയും മൊത്തം “നീ.. നീ.. നീ”
ആരാ ഈ “നീ” എന്നു മാത്രം പറയുന്നില്ല..

നിസാരന്‍ .. said...

നീ ...കവിത പോലെ പെയ്യുന്ന വാക്കുകള്‍

കൊച്ചുമുതലാളി said...

മനസ്സും, ശരീരവും തകര്‍ന്നിരിയ്ക്കുമ്പോള്‍ കൂടെ നില്‍ക്കുവാന്‍ ഒരാളുണ്ടാകുന്നത് നമുക്ക് പുതുജീവന്‍ നല്‍കും. മനോഹരമായിട്ടുണ്ട് ഈ കൊച്ചു കഥ
ആശംസകള്‍!

വര്‍ഷിണി* വിനോദിനി said...

നിന്‍ സഖി എന്നു പറയുവാന്‍ എനിയ്ക്കുമേറെ ഇഷ്ടം പ്രിയേ...!
മനം തുടിയ്ക്കുന്നൂ ....ഹൃദയം നിറഞ്ഞ ആശംസകള്‍...!

Anonymous said...

മാഞ്ഞു പോയ ഓരോ നിമിഷങ്ങളും പെയ്തൊഴിയുന്ന മഴയുടെ ബാക്കിയെന്ന പോലെ മനസ്സിലിപ്പോഴും ഇറ്റിറ്റ് നില്‍ക്കയാണ്..



മനോഹരം ആശംസകള്‍ ദുഖപുത്രി ...

teekey said...

nice one chechi..vayikkan oru sukham undu..keep writing

മുന്നൂസ് വിസ്മയലോകത്ത് said...

കുറെ കാലത്തിനു ശേഷം ഞാന്‍ വീണ്ടും വായനയിലേക്ക് തിരിച്ചു വന്നു.. തിരിച്ചു വരവില്‍ എന്‍ ചുണ്ടില്‍ മധുരം (ഈ രചന) നല്‍കി കൊണ്ട് വരവേറ്റ എന്റെ പ്രിയപ്പെട്ട ചേച്ചിയും അദ്ധ്യാപികയുമായ മിനു ടീച്ചറിന് ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദനം അറിയിക്കുന്നു..!!

Minu Prem said...
This comment has been removed by the author.
Minu Prem said...

കഥ വായിച്ച് അഭിപ്രായം അറിയിച്ച രാജ്, ഷാജഹാന്‍ നന്മണ്ടന്‍, നൂര്‍ച്ച എന്നീ ചങ്ങാതിമാര്‍ക്ക് സ്നേഹഭാഷയില്‍ നന്ദി അറിയ്ക്കുന്നു...

Minu Prem said...

ഭാവുകങ്ങള്ളും ആശംസകളും അറിയിച്ച പ്രിയ ചങ്ങാതിമാര്‍ക്ക് നന്ദി........

ഗോപകുമാര്‍.പി.ബി ! said...

കഥ നന്നായിരിക്കുന്നു.

Jefu Jailaf said...

വാക്കുകളുടെ താളലയം.. മനോഹരമായ അവതരണം..

കൈതപ്പുഴ said...

ഹൃദയം കൊണ്ടെഴുതിയ വാക്കുകൾ...... നന്നായിട്ടുണ്ട്.....

ആമി അലവി said...

മനസ്സ് നിറക്കുന്ന എഴുത്ത് ടീച്ചറെ.....ആശംസകള്‍....

സമീരന്‍ said...

മീനൂ..

നന്നായിട്ടുണ്ട് ട്ടാ..

Unknown said...

വേദനിക്കുന്നവരുടെ വാക്കുകള്‍ ...
ഇഷ്ട്ടമായി ഈ എഴുത്ത്...

Unknown said...

നന്നായി.. ആശംസകൾ

അനില്‍ - ഇളംതെന്നല്‍ said...

എന്നും എപ്പോഴും ഓരോരുത്തരുണ്ടാകും, ആശ്വാസത്തിന്റെ നീരുറവപോലെ.. ഒരാളുടെ കാര്യവും അറിയാതെ പോകുന്നില്ല കേട്ടോ... എന്നും എപ്പോഴും ശ്രദ്ധിക്കാന്‍ ആളുണ്ടാകും...

ശ്രീനാഥന്‍ said...

രോഗാതുരതയിലെ സാന്ത്വനത്തിന്റെ ഓർമ്മകൾ നിലയ്ക്കുകയില്ല, നന്നായി.

റിനി ശബരി said...

ഇന്ന് കാലത്തിനൊപ്പൊം തുഴയുമ്പൊള്‍
പിന്നിലെപ്പൊഴൊ മാഞ്ഞു പൊയൊരു തീരത്തെ
ഓര്‍മകളിലൂടെ മനസ്സിലേക്ക് പതിയെ !
മനസ്സും ശരീരവും തളരുമ്പൊള്‍
ഒരിറ്റ് സ്നേഹം കൊണ്ട് ഹൃത്ത് മൂടുന്നവര്‍
സൗഹൃദമെന്ന വാക്കില്‍ ഒതുക്കുവാന്‍ കഴിയാത്തവര്‍
ചാരെ സ്നേഹത്തിന്റെ ചാറ്റല്‍ മഴയായ് പൊഴിഞ്ഞവര്‍
ചിലപ്പൊള്‍ ജീവിതകാലം മുഴുവനും അതിന്‍ കുളിര്‍
നമ്മളില്‍ കൂടി നില്‍ക്കും ..
ഒരു വാക്കാണ് .. ചിലപ്പൊള്‍ നമ്മളെ ഏതു തുരുത്തില്‍
നിന്നും കരകേറ്റുക .. " നിന്നോടു കൂടെ ഞാനുണ്ട് "
എന്ന് ഒന്നു തലോടി പറയുമ്പൊള്‍ മറ്റെന്തിനേക്കാളും
അതു മനസ്സില്‍ ആശ്വാസ്സത്തിന്റെ നനുത്ത പ്രതലം നല്‍കും ..
ഇടറി വീണ വഴികളില്‍ താങ്ങായി മാറിയ മനസ്സുകളെ
തഴയുന്ന കാലത്തില്‍ , ഓര്‍മകളുടെ മഴ കൊണ്ടൊര്‍ക്കുന്ന
ഈ നല്ല മനസ്സിന് .. ആ പേരില്‍ പൊലും അതു കാത്ത് വയ്ക്കുന്നു
" വേനലില്‍ മഞ്ഞ് പെയുമ്പൊള്‍"

Unknown said...

നന്നയിരിക്കുന്നു ടീച്ചര്‍.
കവിത മാത്രമല്ല.. നല്ല കഥകളും ആ പേനയില്‍ നിന്നും ഉണ്ടാവും അല്ലെ..
ഇനിയും എഴുതണം
എല്ലാ ആശംസകളും

Abdulkader Yousef said...

ഓര്‍മ്മകള്‍ ഓളങ്ങള്‍ പോലെയാണ്
കാറ്റുണ്ടെങ്കില്‍ കടലുണ്ടെങ്കില്‍
ആ കടലില്‍ നിലക്കാത്ത ഓളങ്ങളുണ്ടാകും
അതുപോലെ മനുഷ്യനുണ്ടെങ്കില്‍
അവനു മനസ്സുണ്ടെങ്കില്‍ ആ മനസ്സില്‍
മരിക്കാത്ത ഓര്‍മ്മകളുമുണ്ടാകും..!...
...AKY....

nurungukal said...

ഒരു ജീവിതത്തിന്
ഒരു ദാശാപഹാരകാലമുണ്ടാവും.
അത് ദേവേന്ദ്രന്റെ അച്ഛന്‍
മുത്തുപ്പട്ടര്‍ക്കും
മിനുപ്രേമിനും ശിവനുമൊക്കെ
കാലം വരച്ചിട്ടതാണ്.

ഓരോ രക്ഷയും
ഒരു ശിക്ഷാകാലത്തിന്റെ
ശേഷത്തുണ്ടാണ്.

ഇരിപ്പുനേരത്തിന്റെ
പിന്നാമ്പുറങ്ങളില്‍
നമ്മുടെ നോവു കോരിപ്പാര്‍ന്ന
കണ്ണീര്‍പാടമുണ്ടാവും
ഒരു കടലായങ്ങനെ.

വീതം വെച്ചെടുക്കരുത്
ഒന്നും.
കാരണം മിനുവിനു
ചുവരെഴുത്തിന്റെ തച്ചുശാസ്ത്രം
ഒരിക്കലും
ശരിനേരം തരില്ല.

അത്
ഒരു വരംപോലെ
കൈപ്പിടിക്കെത്താത്ത
മിഴിക്കാതു പോലെ
വട്ടം ചുറ്റി കുഴക്കും
സര്‍വ്വ നേരവും.

മുന്നേറണം.
അതിന്
ബാലി ഒഴിച്ചിട്ട
ബലതന്ത്രത്തിന്റെ
ചൂരു മണക്കണം.
അശ്വത്ഥമാവിന്റെ
'ഗതി' പിടിക്കാന്‍
പരീക്ഷണം ചമച്ച
ഇന്ദ്രദേവന്റെ
വിദ്യ തുണക്കണം.

കഴിയും ഈ നിലാവിന്
അത് നിഷ്പ്രയാസം.

തന്നിലേക്കെത്തിയ
ഏതും കൈവല്യമാക്കാന്‍
ഈ ജന്മംതന്നെ
നരകം തിന്ന
മറ്റാരുണ്ട് കുട്ടീ...

നല്ല രചനയാണ് ....
ഒരുപാട് നല്ല രചന.

സ്നേഹാശംസകള്‍...

Manu said...

ആദ്യമായാ ഇവിടെ വരുന്നത്...ഇഷ്ടായീ.......

""ഇന്ന് , എന്നെ വലം വയ്ക്കുന്ന നിന്റെ ഓര്‍മ്മകളും , ഏകാന്തതയില്‍ എന്നെ തേടിയെത്തുന്ന നിന്റെ സ്വരവും ജനാലയിലൂടെ കടന്നു വന്ന് എന്നെ തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും ഇനിയുമെന്നും.""

അതെ..ഞാനുമുണ്ടാകും!!! ഇനിയും വരും ഈ വഴി!!
സ്നേഹത്തോടെ മനു..

INDIAN said...

അതേ ..ഒരു വിരല്‍ തുമ്പ്..വേദനയില്‍ അത്രയും മതി .. ഒരു പാട് ആശ്വാസം നല്കാന്‍ ..!
ഒരു സുഹൃത്തിന്റെ ധര്മ്മം അത് തന്നെ...! അങ്ങനെയൊരു സുഹൃത്തിനെ കിട്ടുക പുണ്യം തന്നെ..!

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal..... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM............ vaayikkane.....

Anonymous said...

ഈ നനുത്ത വാക്കുകള്‍..... ഇപ്പോള്‍ പെയ്യുന്ന മഴ പോലെ..

രേണു

Renjishcs said...

പലപ്പോഴും ഓര്‍മ്മകള്‍ക്ക് ചായം തേയ്യ്ക്കുന്നത് വേദനകളില്‍ ഒരു നിഴലായി നിന്ന് പിന്നെ ഒരു നന്ദി വാക്കിനുപോലും ഇടംതരാതെ കടന്നുപോയ അവരില്‍ " ചിലര്‍ "‍ തന്നെയാണ്.

നന്നായി എഴുതി....

Kalavallabhan said...

തൊട്ടു തലോടുന്ന ഇളം കാറ്റും, ഓടി നടക്കുന്ന മേഘകീറുകളും, തൊടിയില്‍ മുഴങ്ങി കേള്‍ക്കുന്ന കുഞ്ഞാറ്റക്കിളികളുടെ സംഗീതവും കേട്ടും കണ്ടും അറിഞ്ഞും ഞാനുമുണ്ടാകും

bkcvenu said...

മനസ്സില്‍ തോട്ടുണര്‍തുന്ന വരികള്‍ ഇഷ്ടായി ഒത്തിരി......

Unknown said...

സൗഹ്യദത്തേക്കുറിച്ച്.........
എഴുത്ത് നന്ന്

വേണുഗോപാല്‍ said...

ഇവിടെ ആദ്യമാണ് ..
ഈ എഴുത്തിന് ഒരു പ്രത്യേക താളമുണ്ട്.
സൌഹൃദങ്ങളുടെ ആഴങ്ങള്‍ തിരയുമ്പോള്‍ ഇതാ ഈ കഥ പോലെ ചിലപ്പോള്‍ അത് ഒരു നനുത്ത കാറ്റായും, മഞ്ഞായും, കുളിര്‍ മഴയായും ഒക്കെ പെയ്തിറങ്ങിയെക്കാം..

ഇനിയും വരാം .. ആശംസകള്‍

Admin said...

കഥ നന്നായിട്ട് ആസ്വദിച്ചു.
സൗഹൃദങ്ങളുടെ ഊഷ്മളതയും, കുളിരും, നനവും അനുഭവിപ്പിച്ചു.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...