Friday, May 25, 2012

നിലാവ് മൌനം പുതച്ചുറങ്ങുമ്പോള്‍......

അസ്തമയത്തിന്റെ ആകാശമേലാപ്പിലേക്ക് നോക്കിയിരുന്നപ്പോള്‍ രവിയുടെ മനസ്സില്‍ ഒടുക്കവും തുടക്കവുമില്ലാത്ത ഓര്‍മ്മകളുടെ മേഘക്കീറുകള്‍ ഒഴുകി നടക്കയായിരുന്നു..

ഗീതുവിനെ ആദ്യമായി കണ്ട നിമിഷം ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ ഉണരുകയാണ്... അവളെ സ്വന്തമാക്കണമെന്ന ആഗ്രഹം പീലി നിവര്‍ത്തിയതെപ്പോഴാണ്....

പ്രണയകാലത്തെ ദിനങ്ങള്‍ ..ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവസുറ്റ ദിനങ്ങളായിരുന്നു അന്ന്...എപ്പോഴും ശ്വാസനിശ്വാസങ്ങളുടെ ഓരോ മാത്രയിലും അവള്‍ നിറഞ്ഞു നിന്നു...ചെറുകാറ്റില്‍ പോലും പാറി പറക്കുന്ന അവളുടെ അലസമായ മുടിയിഴകള്‍..വിടര്‍ന്ന കണ്ണുകള്‍...വശ്യതയാര്‍ന്ന ചിരി, ഇമ്പമാര്‍ന്ന സ്വരം ഒക്കെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു...

ഒരു ദിവസം അവളെയൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മനസ്സാകെ വീര്‍പ്പുമുട്ടലിന്റെ കാര്‍മേഘങ്ങള്‍ നൊമ്പരം വര്‍ഷിക്കുമായിരുന്നു...സ്നേഹം വന്നു പൊതിയുമ്പോഴും ,പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും പിണക്കങ്ങളുടെ കുത്തിയൊലിപ്പിലും അകപ്പെട്ടിട്ടുണ്ട്..
പക്ഷേ, ആ പിണക്കങ്ങളൊക്കെ വീണ്ടുമൊരു സ്നേഹത്തിന്റെ വലയില്‍ വീഴ്ത്താന്‍ ഒരു നോട്ടമോ ഒരു കണ്ണീര്‍ത്തുള്ളിയോ മാത്രം മതിയായിരുന്നു...

അന്ന്, പൊള്ളുന്ന വേനല്‍ പ്രതീക്ഷിക്കാത്തൊരു മഴയായി തീരും പോലെയായിരുന്നു വീട്ടുകാരോട് എത്ര പൊരുതിയിട്ടും കൂട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ ഒരു താലി ചരടില്‍ കോര്‍ത്ത് അവളെ സ്വന്തമാക്കിയത്  ... 
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെ നിര്‍വൃതിയുടെയും മേഘപഞ്ഞിക്കെട്ടുകള്‍  തെളിഞ്ഞ ആകാശത്ത്  ഒഴുകി നടക്കുന്നതു പോലെ ദിനങ്ങളങ്ങനെ ഓടി മറയുകയായിരുന്നു.. 

 മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ വിരുന്നെത്തുന്ന അണ്ണാറക്കണ്ണന്മാരെ കുറിച്ചും ആദ്യമായി വിരിഞ്ഞ പനിനീര്‍പൂവിനെ കുറിച്ചും അവള്‍ വാചാ‍ലയാകുന്നത്...  ഓര്‍ക്കാപ്പുറത്ത് വിരുന്നെത്തുന്ന മഴയില്‍ കളിവള്ളമുണ്ടാക്കി അവള്‍ രസിക്കുന്നത് കാണുമ്പോള്‍ അവളെ കളിയാക്കുന്നത്..അങ്ങനെയങ്ങനെ ഓര്‍മ്മകളുടെ പടവുകള്‍ കയറിയിറങ്ങുമ്പോള്‍ എന്തെല്ലാം ചിത്രങ്ങളാ മനസ്സില്‍ മറഞ്ഞു കിടക്കുന്നത് കാണുന്നത്...

എല്ലാം എത്ര വേഗമാണ് മാറി മറിഞ്ഞത്...ശ്രീക്കുട്ടിയുടെ വരവാണോ അവളെ തന്നില്‍ നിന്നും അകറ്റിയത്..അമ്മയായപ്പോള്‍ അവളുടെ സ്നേഹം നഷ്ടപ്പെട്ടിരുന്നോ തനിക്ക്...അങ്ങനെ പറഞ്ഞൊഴിയാന്‍ കഴിയുമോ.? ഓഫീസില്‍ നിന്നും കൊണ്ടു വരുന്ന ഫയലുകളുടെയും കമ്പ്യൂട്ടറിന്റെയും  ടി വിയുടെയും മുന്നിലായി സമയം മാറ്റി വച്ചപ്പോള്‍ അവളെ കുറിച്ച് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നതല്ലേ വാസ്തവം..
അപ്പോഴൊക്കെ,  അവള്‍ വിശേഷങ്ങള്‍ പങ്കിടാന്‍ അടുത്ത് എത്തുമ്പോള്‍ ഒരു തരം ഈര്‍ഷ്യായിരുന്നില്ലേ മനസ്സില്‍ തോന്നിയിരുന്നത്.സ്നേഹമൊക്കെ കാറ്റിലൊരില പോലെ പറന്നകലുകയായിരുന്നില്ലേ.... “ഈ കുഞ്ഞിനെ എങ്കിലും ഇത്തിരി നേരം നോക്കരുതോ രവിയേട്ടാ“ എന്നവള്‍ പരിഭവം പറയുമ്പോഴൊക്കെ “നിനക്ക് പിന്നെയെന്താ പണി” എന്ന് പകരത്തിനു പകരമായി നല്‍കിയല്ലേ അവളെ നിശ്ശബ്ദയാക്കിരുന്നത്.

വല്ലാത്ത ക്ഷീണം തീരെ വയ്യാത്തതു പോലെ നമുക്കൊന്ന് ആശുപത്രി വരെ പോയാലോ  രവിയേട്ടാ എന്നവള്‍ ആവശ്യപ്പെട്ടപ്പോഴും “എനിക്ക് ലീവെടുക്കാന്‍ കഴിയില്ല നീ അപ്പുറത്തെ ശാന്തചേച്ചിയുമായി പോയി വാ” എന്നല്ലേ അന്ന് മറുപടി നല്‍കിയത്..പിന്നെ , അസുഖത്തെ കുറിച്ച് അവള്‍ പറയുമ്പോഴൊക്കെ “ഒക്കെ നിന്റെ തോന്നലാ നിനക്കൊന്നും ഇല്ല” എന്ന് പറഞ്ഞൊഴിഞ്ഞത് എന്തിനായിരുന്നു....അതില്‍ പിന്നെ ഒന്നും അവള്‍ പറഞ്ഞതുമില്ലല്ലോ..അല്ല, അവളോട് തിരക്കിയതുമില്ല എന്ന് പറയുന്നതാവില്ലേ അതിന്റെ ശരി...

പ്രണയത്തിന്റെ നാളുകളില്‍ അവള്‍ക്ക് ഒരു ചെറിയ തല വേദന എന്ന് കേട്ടാല്‍ പോലും ഉടനെ ഡോക്ടനെ കാണാന്‍ പോകാമെന്ന് പറഞ്ഞ് വാശി പിടിച്ചയാളായിരുന്നില്ലേ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത ഒരു സങ്കടവും കുറ്റബോധവും കലര്‍ന്ന മലവെള്ളപാച്ചിലില്‍ അകപ്പെട്ടപോലെയായി...

ചെറിയ കാര്യങ്ങള്‍ക്ക് പോലും തുടരെ തുടരെ ഓഫീസിലേക്ക് വിളിക്കുന്ന ശീലം അവള്‍ക്ക്  പിടിപ്പെട്ടപ്പോഴാണ് വീട്ടിലെ നമ്പര്‍ കണ്ടാലും ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ ആയത്..രണ്ടു വിളിയില്‍ കൂടുതല്‍ വരുമ്പോള്‍ ഫോണ്‍ സൈലന്റിലേക്ക് മാറ്റുകയായിരുന്നു പതിവ്...

വൈകിട്ട് ഒരു മീറ്റിങില്‍ പങ്കെടുക്കുമ്പോഴാണ് അവളുടെ വിളി വന്നത്. പെട്ടെന്ന് ഫോണ്‍ സൈലന്റിലേക്ക് മാറ്റി.. മീറ്റിംഗ് തീര്‍ന്ന ശേഷവും വീട്ടിലേക്ക് ഒന്ന് തിരിച്ചു വിളിക്കാന്‍ ഓര്‍ത്തില്ല...അവള്‍ തന്നു വിടുന്ന ലിസ്റ്റിലെ സാധങ്ങളോ മരുന്നോ വാങ്ങാന്‍ പറയാ‍നാവും വിളിച്ചതെന്നു മനസ്സില്‍ കണ്ടു..“അല്ലെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ വീട്ടിലുള്ളവരെപ്പറ്റി ഒരു ചിന്തയുമില്ല“ എന്നുള്ളൊരു  പരിഭവം അവള്‍ക്ക് നിലവിലുണ്ടായിരുന്നല്ലോ എപ്പോഴും ..

വീട്ടുവാതിക്കല്‍ എത്തിയപ്പോഴെ അവളോട് വല്ലാത്ത ദേഷ്യമാ തോന്നിയത്..സന്ധ്യ കഴിഞ്ഞിട്ടും വിളക്ക് തെളിയിക്കാതെ ഇവള്‍ ശാന്ത ചേച്ചിയോട് കാര്യം പറഞ്ഞിരിക്കുന്നുണ്ടാവും ..അപ്പോഴാണ് ഗായത്രി  ഓടി വന്നു പറയുന്നത് “അമ്മയും ഗീത്വേച്ചിയും വൈകിട്ട് എ കെ ആശുപത്രിയില്‍ പോയതാ ഇതു വരെ വന്നില്ല”..വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ തൊണ്ട ഇടറി പോയിരുന്നുവോ...അവരിപ്പോഴിങ്ങെ
ത്തും എന്ന ചിന്തയായിരുന്നുവോ എന്നിട്ടും അവിടം വരെ ഒന്നു പോകാന്‍ വീണ്ടും വൈകിയത്...

ഐ സി യൂവിനു മുന്നില്‍ വിതുമ്പി നില്‍ക്കുന്ന ശാന്തചേച്ചി “എനിക്കൊന്നും അറിയില്ല മോനേ“ എന്ന് പറഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ഒന്നും മനസ്സിലാകാത്ത ഒരു കൊച്ചുകുട്ടിയുടെ ഭാവത്തില്‍ പകച്ചു  നില്‍ക്കാനേ കഴിഞ്ഞുള്ളൂ...

”രോഗത്തിന്റെ അവസ്ഥ നിങ്ങളെ അറിയ്ക്കാന്‍ വേണ്ടിയാണ് നിങ്ങളെ കാണണം, നിങ്ങളെയും കൂട്ടിയേ ഇനി വരാവൂ എന്ന് ഞാന്‍ ഗീതുവിനോട് പറഞ്ഞത് , മരുന്ന് പോലും മുടങ്ങരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നതാണല്ലോ...“ ഡോക്ടര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു .

തിരക്കുകള്‍ക്കിടയ്ക്ക് പലപ്പോഴും അവളോടു കാണിച്ച അവഗണനയാവും ഒന്നും പറയാതെ സ്വയം സഹിച്ച് അവളെ നിശ്ശബ്ദയാക്കിയത് ..ഓര്‍ക്കുമ്പോള്‍ അവളോട് അകാരണമായ ഒരു ദേഷ്യം തോന്നും പോലെ..ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ലല്ലോ  ഇപ്പോള്‍... കത്തിയെരിയുന്ന ഓര്‍മ്മകള്‍ ഒരു ആര്‍ത്തനാദമായി മാറുമ്പോള്‍ അങ്ങ് അകലെ നിലാപുഞ്ചിരി തൂകി ആകാശത്തിലെ  നക്ഷത്രകൂട്ടങ്ങള്‍ക്കിടയില്‍ ഗീതു എന്ന നക്ഷത്രവും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു....

47 comments:

 1. പ്രണയത്തിന്റെ ലേഖാചിത്രം കുത്തനെ താഴോട്ടായെന്നു പറയാനാവുമോ?
  പ്രകടനങ്ങളില്‍ മാത്രം സ്നേഹം കണ്ടെത്തിയ ഗീതു ,
  ജീവിതത്തിന്റെ പ്രായോഗികതയില്‍ പ്രണയം മറന്ന രവി !

  ReplyDelete
  Replies
  1. പ്രണയനാളുകളിലെ മനോവിചാരങ്ങളും ചിത്രങ്ങളും വരും കാലങ്ങളില്‍ മങ്ങലേറ്റു നശിക്കുക തന്നെ ചെയ്യും...പ്രകടനങ്ങളില്‍ മാത്രം സ്നേഹം കണ്ടെത്തുന്നവളായിരുന്നില്ല ഗീതു എന്ന കഥാപാത്രം..
   വായനയ്ക്കും അഭിപ്രായത്തിനും ഗോപന്‍ മാഷിനു നന്ദി.

   Delete
 2. നന്നായിട്ടുണ്ട് ടീച്ചറേച്ചീ......!!!
  ഇനിയും നല്ല കഥകളുമായ് വരാന്‍ ആശംസകള്‍ .!

  ReplyDelete
 3. നന്നായി.

  ReplyDelete
 4. നന്നയി ....ഇനിയും

  ReplyDelete
  Replies
  1. ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സ്നേഹപൂര്‍വ്വം നന്ദി അറിയ്ക്കുന്നു...

   Delete
 5. ജീവിക്കാന്‍ ഉള്ള പാച്ചിലിനിടയില്‍ സ്നേഹിക്കാന്‍ മറന്നുപോകുന്നവര്‍....തിരിച്ചറിവിന്‍റെ ഘട്ടമെത്തുംപോളെക്കും സ്നേഹിക്കാന്‍ ആകാത്ത വിധം അകന്നു പോകുന്നവര്‍...പാവം മനുഷ്യജന്മങ്ങള്‍....നന്നായിടുണ്ട് ടീച്ചറെ...തുടര്‍ന്നും എഴുതുക....ഒരു ലിങ്ക് തരാന്‍ മറക്കാതിരിക്കുക....

  ReplyDelete
 6. നല്ല കഥയാണു.. ഇങ്ങനെ കുറേ ജീവിതങ്ങൾ

  ReplyDelete
 7. വില കൊടുത്ത് വാങ്ങാന്‍ പറ്റാത്ത ഒന്നാണ് സ്നേഹം ..നന്നായിട്ടുണ്ട്

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി പ്രിയരേ....

   Delete
 8. നിന്റെ
  ജീവിതമൊരു
  കഥയും
  കഥയൊരു
  ജീവിതവും
  ആയതാവാം
  കഥയില്‍ നിന്നു
  ജീവിതവും
  ജീവിതത്തില്‍
  നിന്നു കഥയും
  ഇത്ര
  തന്മയത്വത്തോടെ
  നീ
  വേര്‍തിരിച്ചെടുക്കുന്നത്.
  ..

  ReplyDelete
  Replies
  1. ജീവിതത്തില്‍ നിന്നൊരു ഏട് കഥയ്ക് ഇതിവൃത്തമായി തിരഞ്ഞെടുക്കുന്നതു തന്നെയല്ലേ നല്ലത്...ഞാന്‍ അതേ ഇതു വരെയും ചെയ്തിട്ടുള്ളൂ ഷാജഹാനേ,

   Delete
 9. വേദനയുടെ ആകാശത്തിലതാ ഒരു താരകം കൂടി
  മനസ്സിന്റെ ആകാശത്തില്‍ വിങ്ങലുകള്‍ ഏറുന്നു
  ഇത് ജീവിത ഗന്ധിയായ കഥ ആശംസകള്‍

  ReplyDelete
 10. ടീച്ചര്‍ കഥ വായിച്ചു തീര്‍ത്തപ്പോള്‍ സ്വന്തം ജീവിതമാണ്‌ മുന്നില്‍ തെളിഞ്ഞത്,
  ഇനിയും എഴുതുക പ്രണയത്തെ മറക്കാന്‍ ആര്‍ക്കാണ് കഴിയുക...
  എന്നും നന്മകള്‍ മാത്രം ആശംസിക്കുന്നു...
  ഒരു പാട് സ്നേഹത്തോടെ ...

  ReplyDelete
  Replies
  1. ആശംസകള്‍ക്കും സ്നേഹത്തിനും ഹൃദയപൂര്‍വം നന്ദി അറിയ്ക്കുകയാണ്....

   Delete
 11. valare nannaayirikkunnu minu prem.
  jeevitha gandiyaaya nalla katha.

  ReplyDelete
 12. നന്നായിരിയ്ക്കുന്നു മിനുസ്സേ....കഥകളും കവിതകളും നന്നായി വഴങ്ങുന്നുണ്ട്...പ്രണയം......അതിന്റെ തീക്ഷ്ണഭാവത്തോടെ വരച്ചു കാട്ടാന്‍ കഴിയുന്നു ഇപ്പോഴും മിനുസ്സിനു...ഒരുപാടിഷ്ടം

  ReplyDelete
 13. മാത്രല്ല..ഇത്.പല ജീവിതങ്ങളുടെയും....ആവര്‍ത്തനം കൂടിയാണ്.....ഇനിയും ഒരുപാടു എഴുതാന്‍ കഴിയട്ടെ മിനുസ്സിനു

  ReplyDelete
 14. നന്നായിട്ടുണ്ട്...... ചില ചോദ്യങ്ങൾ ബാക്കിയായെങ്കിൽ കൂടി.....

  ReplyDelete
  Replies
  1. ജീവിത വീഥിയില്‍ ഉത്തരങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലിനിടയില്‍ എപ്പോഴും ഒരു ചോദ്യം നമ്മള്‍ ബാക്കി വയ്ക്കുന്നത് നല്ലതു തന്നെയല്ലേ ചങ്ങാതി....കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി പ്രിയരെ..

   Delete
 15. കഥയുടെ വിഷയും അവതരണവും പുതിയതല്ല...പക്ഷെ കാലഘട്ടത്തിനാവശ്യമാണ് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍...നന്ദി

  ReplyDelete
 16. പിന്നെ ഒരവസരം കിട്ടാത്ത വിധത്തില്‍ ചില കാര്യങ്ങള്‍.

  ReplyDelete
 17. ജലീല്‍ ഒറ്റപ്പാലം5/26/12, 9:44 PM

  യഥാര്‍ത്ഥ ജീവിതത്തില്‍ പല രീതിയിലും അവഗണന നേരിടുന്ന ഒരു പാട് പേരുണ്ട് .... ഭാവുകങ്ങള്‍

  ReplyDelete
  Replies
  1. ഭാവുകങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും പ്രിയരോടു നന്ദി അറിയിയ്ക്കട്ടെ...

   Delete
 18. പ്രണയം ജീവിതമായിത്തീരുമ്പോള്‍ പല സ്വപ്നങ്ങള്‍ക്കും നിറം മങ്ങിയത് പോലെ തോന്നുന്നത് സ്വപനത്തില്‍ നിന്ന് മനസ്സിന് മോചനം കിട്ടാത്തതിനാലാണ്.

  ReplyDelete
  Replies
  1. ജീവിതതിരക്കുകള്‍ക്കിടയില്‍ അല്ലെങ്കില്‍ ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പലപ്പോഴും മനസ്സിലെ പ്രണയം നഷ്ടമാകുന്നു എന്നു പറയുന്നതാവില്ലേ ശരി....

   Delete
 19. നന്നായിട്ടുണ്ട് ടീച്ചൂസെ

  ReplyDelete
 20. പ്രണയം തുടങ്ങേണ്ടത് വിവാഹത്തിനു ശേഷം ആണ് ...
  പ്രണയ വിവാഹങ്ങള്‍ മിക്കവയും പരാജയത്തിന് കാരണം ,വിവാഹം കഴിഞ്ഞാല്‍ അവര്‍ക്ക് പറയാനും പ്രണയിക്കാനും ഉന്നും ഉണ്ടാവില്ല. എല്ലാം പ്രണയ ദിനങ്ങളില്‍ തന്നെ പറഞ്ഞു തീര്തിട്ടുണ്ടാവും.. പിന്നെ വിവാഹം കഴിഞ്ഞാല്‍ ഒരു മടുപ്പ് തോന്നുന്നത് സ്വാഭാവികം.. അത് പിന്നെ സംശയ രോഗത്തിനും, പിന്നെ പിന്നെ കലഹത്തിനും, വഴിപിരിയളിനും ഇട നല്‍കുന്നു...
  എന്തായാലും നല്ല ഒരു കഥ ... അഭിനന്ദനങ്ങള്‍ ...

  ReplyDelete
 21. സുപ്രഭാതം സഖീ..
  പ്രണയത്തിനും മരണമോ എന്ന് ഭയക്കുന്നു..
  ജീവിത പ്രാരാബ്ദ്ധങ്ങള്‍ പ്രണയത്തിന്‍ പുതിയ മുഖങ്ങള്‍ കൊടുക്കുന്നു..
  എന്നാല്‍ അവഗണനയും നീരസവും മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചാല്‍ പ്രണയം നിസ്സഹായതയ്ക്ക് രൂപം കൊടുക്കുന്നു അല്ലേ..?
  നൊമ്പരങ്ങള്‍ ഉള്‍കൊള്ളുന്ന വരികള്‍ അത്രയും...ആശംസകള്‍...!

  ReplyDelete
 22. ജീവിതം പച്ച തൊടുന്നത്
  ആവിഷ്ക്കാരങ്ങളുടെ
  മൂടി തുറക്കുമ്പോഴാണ്
  എന്നൊരു
  പൊട്ടചിന്തയുണ്ടെനിക്ക് .
  അനുഭവത്തിന്
  മുന്തിരിച്ചാറിന്റെ
  മധുരമുണ്ടാവില്ല
  ഏറെപേര്‍ക്കും.
  നേരം
  വിശ്രാന്തിയുടെ ഇടനാഴികയില്‍
  കാവലിരുന്നപ്പോഴാവും
  സങ്കടത്തിന്റെ പണയപ്പെരുമ
  ലേലം വിളിച്ചെടുക്കുക
  ചിലര്‍.
  തോന്നേണ്ട നേരിന്
  മൂപ്പു പോരാതെ
  മൊരിഞ്ഞുണങ്ങുമ്പോള്‍ കടയ്ക്കലില്‍
  നിലാവ് പരത്തും ചിലര്‍.

  സമാധാനിക്കുക കുട്ടീ....
  സന്ധ്യക്ക്‌ ഇപ്പോള്‍
  നീലിച്ച കരുവാളിപ്പാണ്.
  ചോപ്പുപോയ
  കാവിയുടെ നിറമാണ്.
  ഈശ്വരന്‍
  കുടഞ്ഞിട്ടുപോയ
  പാപക്കാരുടെ
  നഞ്ചിന്‍നനവാണ്.

  നാം കണ്ണടക്കുക.
  നാമം ചൊല്ലാതിരിക്കുക.

  ആശംസകള്‍.

  ReplyDelete
 23. പ്രണയത്തിന്റെ വെലിയേറ്റ വേലിയിറക്കങ്ങൾ നല്ലരീതിയിൽ തന്നെ പറഞ്ഞു വെച്ചു.

  ReplyDelete
 24. കുറ്റബോധത്തിന്റെ ഒരു തരി എന്നിലും വീണൂ !
  പ്രണയത്തിന്റെ നാളുകള്‍ അവളൊട് തോന്നിയ
  കരുതലും സ്നേഹവും കുറഞ്ഞു പൊയൊ എന്ന്
  ഈ വരികളിലൂടെ എന്നൊട് മനസ്സ് ചോദിക്കുന്നു ..
  ഒന്നു വിളിച്ചു അവളേ , ചോദിച്ചു .. ഇല്ലാന്ന് പറയുന്നുണ്ടവള്‍ ..
  എങ്കിലും ചില സത്യങ്ങള്‍ മനസ്സില്‍ നീറ്റലുണ്ടാകുന്നുണ്ട്..
  കൊടുക്കേണ്ട ചിലത് , അതാത് സമയങ്ങളില്‍
  പകര്‍ന്നു കൊടുത്തില്ലെങ്കില്‍ പിന്നെ അതു കൊണ്ടെന്തു പ്രയോജനം അല്ലേ ..
  നിലാവിന്റെ തൊളത്തേറീ ആ ഓര്‍മകള്‍ പൂമുറ്റത്ത്
  പൊഴിയുമ്പൊള്‍ , മെല്ലേ ചെന്നെടുക്കാം , ഓമനിക്കാം ..
  നന്നായി എഴുതി കേട്ടൊ ..

  ReplyDelete
 25. ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേട്..!
  ഇതു ഇപ്പോള്‍ എഴിതിയത് അല്ല എന്ന് തോന്നുന്നു..!
  മുന്‍പ് വായിച്ചതായി ഒരോര്‍മ്മ..!
  ആശംസകള്‍..1

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. നല്ലൊരു കഥ വായീച്ചു വരികള്‍ എല്ലാം മനസില്‍ തട്ടി അവിടവിടെ ചുറ്റി തിരിയുന്നത് പോലെ
  രവിയെട്ടനോടു തെല്ല് കോപവും:)

  ReplyDelete
 28. മനസില്‍ അവിടവിടെ തങ്ങി നില്‍ക്കുന്നവരികള്‍ പ്രണയത്തിന്റെ ആദ്യവും അവസാനവും നന്നായീ വരച്ചു കാട്ടി കഥഒരു പാട് ഇഷ്ടായീ

  ReplyDelete
 29. kollattO ..dukhaputhri..

  ReplyDelete
 30. അനില്‍ - ഇളംതെന്നല്‍5/30/12, 8:12 PM

  എത്രയോ വീടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പോലെ. സമാനമായ മറ്റൊരു കഥ വായിച്ചിട്ടുണ്ട്. അവിടെ പക്ഷേ അമ്മയും മകനുമായിരുന്നു യഥാക്രമം ഗീതുവിന്റെയും, രവിയുടെയും സ്ഥാനങ്ങളില്‍. എന്നിരുന്നാലും മനസ്സില്‍ ഒരു ചെറു നൊമ്പരം ഉണര്‍ത്താന്‍ ടീച്ചറുടെ കഥയ്ക്കു കഴിഞ്ഞു കേട്ടോ. ദുഃഖമാണല്ലോ അവിടുത്തെ കഥകളില്‍ എന്നും പ്രതിപാദ്യവിഷയം...നന്നായി കേട്ടോ. താങ്ക്സ്.

  ReplyDelete
 31. വായിച്ചപ്പൊ ഞാൻ അല്പം സെന്റിമെന്റലായിപ്പോയി ചേച്ചി...

  ReplyDelete
 32. വേദനകള്ക്കൊപ്പം...

  ReplyDelete
 33. മറ്റൊരു രവിയായി ഈ രചന വായിക്കാന്‍ വൈകിയതിന് ആദ്യമായി ക്ഷമാപണം നടത്തുന്നു..!!

  സത്യത്തില്‍ ഞാനിത് വായിക്കുകയായിരുന്നില്ല , മറിച്ച് നേരില്‍ കാണുകയായിരുന്നു. അത്രമേല്‍ ഹൃദയസ്പര്‍ശിയായി തോന്നാന്‍ കാരണം എഴുത്തിലെ മാസ്മരികതയും എനിക്ക് നേരിട്ടറിയാവുന്ന ഒരു ചേച്ചിയുടെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളുമായുള്ള സാദൃശ്യങ്ങളുമാണ്. സത്യത്തില്‍ ജീവിതത്തിന്റെ തിരക്കിനിടയില്‍ ജീവിക്കാന്‍ മറന്നവര്‍ (രവിയെ പോലെ) നമ്മുടെ ഇടയില്‍ ഒരുപാടില്ലേ..? " ഞാന്‍ " എന്നതിന് പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ " നമ്മള്‍ " എന്നതിന് പ്രസക്തിയില്ലാതാവുന്നു..!!

  സമകാലിക ജീവിതത്തിന്റെ നേര്‍രേഖ വ്യക്തമാകുന്ന രീതിയില്‍ വരച്ചു കാട്ടിയ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍ !!

  ReplyDelete
 34. സ്നേഹഭാവ പ്രകടനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് സ്നേഹിയ്ക്കുന്ന വ്യക്തി നമുക്ക് സ്വന്തമായിട്ടില്ലാതിരിയ്ക്കുന്ന ഘട്ടത്തിലാണ്. സ്വന്തമായിക്കഴിഞ്ഞാല്‍ ഭാവപ്രകടങ്ങള്‍ മെല്ലെ മെല്ലെ അപ്രത്യക്ഷമാവുകയും, പ്രായോഗികതലത്തിലേയ്ക്ക് ചേക്കേറുന്നതായും കാണാം. അവിടെ സ്നേഹം നഷ്ടപ്പെടുന്നുണ്ടോ? നഷ്ടപ്പെടുന്നുണ്ടായിരിയ്ക്കാം.. നഷ്ടപ്പെടാതിരിയ്ക്കുന്നുണ്ടായിരിയ്ക്കാം..അതോ പ്രകടിപ്പിയ്ക്കാത്തതാണോ?

  ReplyDelete
 35. ആദ്യമായാ ഇവിടെ കൊള്ളാം .....(അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ )

  ReplyDelete
 36. ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ വാടിത്തളര്‍ന്ന് ഒരു പരാതി പോലും പറയുവാന്‍ ശക്തിയില്ലാതെ അവള്‍ കിടക്കുന്നത് കണ്ടപ്പോള്‍ മനസ്സ് കുറ്റബോധത്തിന്റെ ശരപഞ്ജരത്തില്‍ കുടുങ്ങി പോയി കഴിഞ്ഞിരുന്നു

  കൊള്ളാം ടീച്ചര്‍ ഇഷ്ടായി വളരെ ഇഷ്ടായീ......., മറ്റുള്ളവരുടെ സ്നേഹം പലപ്പോഴും നമ്മള്‍ കാണാതെ പോവുന്നൂ, അല്ലെങ്കില്‍ അവരെ മനസിലാക്കാന്‍ കഴിയാതെ പോവുന്നൂ......... മനസിലാക്കുമ്പോഴേക്കും ഒരു പക്ഷേ ഏറെ വൈകിയിട്ടുണ്ടാവും ..................

  ReplyDelete
 37. nanayirikunu minu

  ReplyDelete
 38. ഈ ഫോണ്ട് ഇത്ര വലുപ്പത്തില്‍ വച്ചതിനു വല്യ നന്ദി...
  കഥ... പ്രണയം... ഒരുപാട് പറഞ്ഞതാണെങ്കിലും വായിക്കാന്‍ രസമുണ്ട്..
  പിന്നെ പതിവ് കാഴ്ചകലാണല്ലോ..എല്ലാം.. വിവാഹ ശേഷം പ്രണയം മറക്കുന്നവര്‍...!

  ഭാവുകങ്ങള്‍....

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...