Friday, June 1, 2012

ഒരു കൈയ്യൊപ്പിലൂടെ....
അലീനാ ,
നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു...
പിന്നെ, ഞാന്‍ പേടിച്ചിരുന്നു, ഒരു പക്ഷേ, മൊബൈലില്‍ കൂടി നിന്റെ നേര്‍ത്ത സ്വരമായിരിക്കുമോ എന്നെ തേടിയെത്തുന്നതെന്ന്.. .

കാരണം ,അല്പ നിമിഷത്തേക്ക് നിന്റെ സ്വരം കേള്‍ക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത് നിന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍ക്ക്  വിരല്‍ത്തുമ്പു കൊണ്ട് നീയെനിക്കായി നിന്റെ ഹൃദയഭാഷയില്‍ പകര്‍ന്നു തരുന്നത് തന്നെയാണ്..അങ്ങനെ എങ്കില്‍ ആ വരികളിലൂടെ   കൂടെ കൂടെ എനിക്ക് കണ്ണോടിക്കാമല്ലോ.....


പ്രതീക്ഷിച്ചതു പോലെ ഇന്ന്, നിന്റെ കത്ത് കിട്ടിയപ്പോള്‍ ഇനിയും മരിക്കാത്ത കുറെ ഓര്‍മ്മകളും സൌഹൃദത്തിന്റെ മധുരിമയും വീണ്ടും എന്റെ മനസ്സിലേക്ക് കടന്നു വരും പോലെ...
 നമ്മള്‍ നടന്നു പതിഞ്ഞ പാതകള്‍ ഇന്ന് എനിക്ക് വല്ലാതെ അന്യമായിരിക്കുന്നു., ഇവിടെ, ഈ  തിരക്കില്‍ ഞാനും അറിയാതെ ഒഴുകി പോകും പോലെ...
അമ്പലക്കുളവും ആല്‍ത്തറയും ആലിലകളും നമ്മോടു കഥ പറഞ്ഞ കാലം എത്ര സുന്ദരമായിരുന്നൂന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്..

പലപ്പോഴും പല നൊമ്പരങ്ങളും എന്നെ തേടി വീണ്ടും
എത്തുമ്പോഴെല്ലാം ആ വേദനകള്‍ ഞാന്‍ മറക്കുന്നത് നാം ഒരുമിച്ചു പങ്കിട്ട സായന്തനങ്ങളുടെ ഓര്‍മ്മയിലാണ്..

അന്ന് ,ജീവിതഭാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഭാണ്ഡക്കെട്ടുകളുമായി  എന്നെ തിരഞ്ഞു വന്നപ്പോള്‍..
ആ ഭാണ്ഡക്കെട്ടുകള്‍  എത്രയോ തവണ നമ്മള്‍ ഒരുമിച്ചിരുന്നു ചികഞ്ഞു നോക്കിയിരിക്കുന്നു.

അപ്പോഴെല്ലാം  ആലിലകള്‍ അവയുടെ   ഇളം കാറ്റിന്റെ തലോടലിലൂടെ നമ്മുടെ വേദനകള്‍ ഒപ്പിയെടുത്തിരുന്നില്ലേ ...

ഇവിടെയിപ്പോള്‍, ഈ നാലു ചുമരുകള്‍ക്കുള്ളില്‍  ജീവിതം തളച്ചിടുമ്പോള്‍ ആകാശത്തെയും നക്ഷത്രങ്ങളെയും കാണാന്‍ അനുവാദമില്ലാതെ  ,ഒന്നു പൊട്ടിച്ചിരിക്കാനാവാതെ..ഒരു  മൂളിപാട്ടുപാടാതെ... തമാശ പറയാതെ ..നിശ്ശബ്ദമായ് ..യാന്ത്രികമായ  ഈ ജീവിതത്തില്‍ പണ്ടേപ്പോലെ നിമിഷങ്ങള്‍ കൊണ്ടു സൌഹൃദം പണിയാന്‍ എനിക്ക് കഴിയുന്നില്ല ...

എപ്പോഴൊക്കെയോ എന്തൊക്കെയോ എന്നില്‍ നിന്ന് ഞാനറിയാതെ എനിക്ക് നഷ്ടമായിരിക്കുന്നു..
ആ നല്ല സായാഹ്നങ്ങളും പ്രസരിപ്പാര്‍ന്ന പുലരികളും..

നാട്ടിലെ പോലെ അല്ല ഇവിടം...അസഹ്യമായ ചൂടില്‍ വെന്തുരുകുമ്പോള്‍ ശരീരത്തു നിന്നുയരുന്നത് വിയര്‍പ്പാണെന്ന് പറയുന്നതെങ്ങനെ..സത്യത്തില്‍ അതു കണ്ണുനീരു തന്നെയാണ്...

ആരും കാണാതെ ആ കണ്ണീര് മറയ്ക്കുമ്പോള്‍ തോന്നാറുണ്ട് ആ കണ്ണീരിന്റെ നനവു മാറ്റുന്നത് ചില മുഖങ്ങളുടെയും പ്രതീക്ഷകളുടെയും തലോടലാണെന്ന്.
“നീ പോയി രക്ഷപ്പെട്ടാല്‍ ഒക്കെ ശരിയാവും ..എന്ന്‍ നല്ല നാളെ സ്വപ്നം കണ്ട് എന്നില്‍ എല്ലാ പ്രതീക്ഷയും കാത്തു വയ്ക്കുന്ന  അമ്മയുടെ കണ്ണിലെ ഈറനും വാക്കുകളും ,  ചിരിക്കുന്ന കൂടപ്പിറപ്പുകളുടെ മുഖങ്ങളുമാണെന്ന്..മഴയും വെയിലും കൊള്ളാതെ കയറി കിടക്കാനായി മനസ്സില്‍ കൂടുകെട്ടിയ   ഒരു കുഞ്ഞു വീടിന്റെ ചിത്രമുണ്ട് ഇപ്പോഴും ഇനിയും വരച്ചു തീര്‍ക്കാന്‍ കഴിയാതെ...

പണ്ട്, വിശപ്പിന്റെ മുറവിളി എന്നെ തേടിയെത്തുമ്പോള്‍ അമ്മ വിളമ്പിത്തന്ന കഞ്ഞിയുടെ സ്വാദ്  ഏറ്റവും ഞാനറിയുന്നത് ഇപ്പോഴാണെന്ന് പറയാം...

 ജോലി ചെയ്ത്  തളര്‍ന്ന് മടങ്ങി വന്ന് ഒരു കുളിയും  കഴിഞ്ഞു വരുമ്പോഴാണ് അടുത്ത മല്ലയുദ്ധം തുടങ്ങുന്നത് കുബ്ബൂസുമായി..  ഒക്കെ കഴിച്ചു കഴിച്ചു മടുത്തു....

 ഇതൊക്കെ വായിക്കുമ്പോള്‍ നിനക്കെന്റെ മനസ്സ് വായിക്കാന്‍ കഴിയും എന്നോര്‍ക്കുമ്പോള്‍ വല്ലാത്തെ ആശ്വാസമുണ്ട്..


എല്ലാ വേദനകള്‍ക്കും മുന്നില്‍ പതറാതിരിക്കാന്‍ നീയെനിക്ക് ആത്മവിശ്വാസം പകര്‍ന്നു തരണം.. എന്റെ സ്വപ്നങ്ങള്‍ എനിക്ക് ശരശയ്യ ഒരുക്കുമ്പോള്‍ നീയെനിക്ക് തുണയായി നില്‍ക്കുമല്ലോ..മറ്റൊന്നും ഞാന്‍ ചോദിക്കുന്നില്ല ..നിന്റെ സൌഹൃദം ഒഴികെ..

അറിയാതെ എങ്കിലും നിന്നെയും ഞാന്‍ വേദനിപ്പിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍ എവിടെയോ  നോവുന്നുണ്ട് ഇന്നും...
 ഞാനിവിടം പരിചയപ്പെട്ടു വരുന്നേയുള്ളൂ..നീയെനിക്കിനിയും മുടങ്ങാതെ എഴുതണേ...നീ ഉത്സവം കാണാന്‍ പോകാറുണ്ടോ...
ഞാനില്ലാത്ത എത്ര ഉത്സവങ്ങള്‍ കടന്നു പോയി ല്ലേ...

നീയും സുജയും കൂടി എന്നെ പറ്റി എന്തു പറഞ്ഞു ചിരിച്ചൂന്നാ നീ എഴുതീരിക്കുന്നത്...പരദൂഷണം നിന്റെ നിഘണ്ടുവില്‍ സ്ഥാ‍നം പിടിച്ചുവോ..മറുപടിയ്ക്കു കാത്തിരിക്കുന്നു...വൈകിപ്പോകരുതേ...
                      
                        എന്ന്,
സ്നേഹപൂര്‍വം,
.................

47 comments:

 1. നല്ലൊരു ഓര്‍മ്മകളുടെ രചന..അല്പം ആത്മകഥാമ്ശം അനുഭവപ്പെടുന്നു..ശരിയല്ലേ..

  ReplyDelete
 2. സൗഹൃദം നല്‍കുന്ന തണല്‍ മോശമില്ല !

  ReplyDelete
 3. അലീനക്കുള്ള എഴുത്ത് മനോഹരമായിരിക്കുന്നു..
  ഒരു പ്രവാസിയായ പുരുഷനായി,അലീനക്കീവിധം ഒരു കത്തെഴുതണമെങ്കില്‍ അത്യാവശ്യം ഹോം വര്‍ക്ക് ചെയ്യാതെ തരമില്ല.
  ആശംസകള്‍ ടീച്ചറേ!!

  ReplyDelete
 4. ജലീല്‍ ഒറ്റപ്പാലം6/2/12, 2:34 AM

  ഒരു കത്തിന്റെ രൂപത്തില്‍ രചന നന്നായിടുണ്ട് .

  ReplyDelete
 5. നന്നായിട്ടുണ്ട് ടീച്ചര്‍ .. കുബൂസ് ഒക്കെ എങ്ങെനെ പരിചയപ്പെട്ടു ...??

  ReplyDelete
 6. എസ്.മനോജ്‌ ബാബു6/2/12, 8:27 AM

  അവകാശവാദങ്ങള്‍ ഒന്നുമില്ലെന്ന ആമുഖത്തോടെയുള്ള അങ്ങയുടെ ബ്ലോഗ്‌ അതിന്‍റെ സത്യസന്ധത ഒന്നുകൊണ്ടു മാത്രമാണ് എന്നും എനിക്ക് പ്രിയപ്പെട്ടതാവുന്നത്.
  ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങയുടെ മനസ്സിന്‍റെ അടിത്തട്ട് ഒരു ചില്ലുപാളിയില്‍ക്കൂടി എന്നതുപോലെ എനിക്ക് കാണാന്‍ കഴിയുന്നുണ്..
  അലീനയ്ക്കുള്ള ഈ കത്തും മേല്പറഞ്ഞ അഭിപ്രായത്തെ ഒന്നുകൂടി അടിവരയിടുകയാണ് ചെയ്യുന്നത്.

  എന്തെങ്കിലും എഴുതാന്‍ വേണ്ടിമാത്രം എഴുതുന്നവരുടെ ലോകത്ത് വേറിട്ട്‌ നില്‍ക്കുന്നുണ്ട് അങ്ങയുടെ ഈ ബ്ലോഗ്‌.
  മുഖസ്തുതി പറയുകയല്ല, സ്വപ്നങ്ങളെ മാത്രം മുറുകെ പിടിച്ചു അങ്ങ് നടക്കുന്ന ഈ ഇടങ്ങളില്‍ അങ്ങയോടൊപ്പം നടക്കുന്നവര്‍ക്കും ചില സ്വപ്നങ്ങളൊക്കെ കാണാന്‍ കഴിയുന്നുണ്ട്.

  അവകാശവാദങ്ങള്‍ ഒന്നുമില്ലാത്ത ഒരിടം എന്ന് പറയുമ്പോഴും അക്ഷരങ്ങള്‍ തീര്‍ക്കുന്ന വിസ്മയക്കാഴ്ചകള്‍ ഒട്ടൊന്നുമല്ല ഇവിടെ കാണാന്‍ കഴിയുന്നത്..
  "ഇതൊക്കെ വായിക്കുമ്പോള്‍ നിനക്കെന്റെ മനസ്സുവായിക്കാന്‍ കഴിയും" എന്ന് പറയുന്നത് അലീനയ്ക്ക് മാത്രമല്ല ഇതിലൂടെ കടന്നു പോവുന്ന ഏതൊരാള്‍ക്കും ബാധകമാണ് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..അതാണ്‌ സത്യം.

  സ്വപ്‌നങ്ങള്‍ വന്നു മൂടുകയാണ്...എന്നെയും..
  എഴുത്തിന്‍റെ ലോകത്ത് ഞാന്‍ കണ്ടുമുട്ടിയ എന്‍റെ പ്രിയ സുഹൃത്തിന് എല്ലാ ഭാവുകങ്ങളും..!!

  ReplyDelete
 7. നന്നായിട്ടുണ്ട് ടീച്ചൂസ്..
  അലീനയ്ക്കുള്ള കത്ത് വായിച്ചു തുടങ്ങിയപ്പോള്‍ പെട്ടന്ന് മനസ്സില്‍ ഓടി വന്നത് “ലീ ആനിന് അയച്ച കത്തുകളാണ്” (A Letter to Anne)

  ഒരു പക്ഷെ, ശബ്ദത്തേക്കാള്‍ ഒരുവനെ തൊട്ടുണര്‍ത്തുന്നത് അക്ഷരശകലങ്ങളായിരിയ്ക്കും..
  ആശംസകള്‍.. അഭിനന്ദനങ്ങള്‍!

  ReplyDelete
 8. നീ എന്ന് വരും

  അകലങ്ങളിലെ ദുഃഖം മനസ്സിലാക്കുന്ന സ്നേഹിതയുടെ
  അകല്‍ച്ച നോമ്പരപോട്ടുകലായി കുമിഞ്ഞു കൂടുമ്പോള്‍
  അമ്പല കുളവും ആല്‍ത്തറയും ഉത്സവങ്ങളില്‍ തിമിര്‍ക്കും
  അകമ്പടി മേളവും ചിന്തികടകളിലെ കുപ്പിവള കിലുക്കങ്ങളും

  നിന്റെ കുറവിനെ ഞാന്‍ അറിയുന്നു എന്ന് പറയുമ്പോള്‍
  നെഞ്ചകത്തിലെവിടയോ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു
  നേരിന്റെ നടയില്‍ കൈ കുപ്പി പ്രാര്‍ത്ഥിക്കുമ്പോഴും
  നന്മവരട്ടെ നിനക്കെന്നും എന്ന് തെവരോടു പറയും

  ഇത്രയും ഈ മുകളില്‍ ഉള്ള കത്തില്‍ നിന്നും സംശികരിച്ചു ഞാന്‍
  അപ്പോള്‍ താങ്കളുടെ എഴുത്തിന്റെ ശക്തി ഞാന്‍ മനസ്സിലാക്കുന്നു ഇനിയും സജീവമായി തുലിക ചലിക്കട്ടെ കൂട്ടുകാരി

  ReplyDelete
 9. ഇവിടെയിപ്പോള്‍, ഈ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിടുമ്പോള്‍ ആകാശത്തെയും നക്ഷത്രങ്ങളെയും കാണാന്‍ അനുവാദമില്ലാതെ ,ഒന്നു പൊട്ടിച്ചിരിക്കാനാവാതെ..ഒരു മൂളിപാട്ടുപാടാതെ... തമാശ പറയാതെ ..നിശ്ശബ്ദമായ് ..യാന്ത്രികമായ ഈ ജീവിതത്തില്‍ പണ്ടേപ്പോലെ നിമിഷങ്ങള്‍ കൊണ്ടു സൌഹൃദം പണിയാന്‍ എനിക്ക് കഴിയുന്നില്ല ...

  എപ്പോഴൊക്കെയോ എന്തൊക്കെയോ എന്നില്‍ നിന്ന് ഞാനറിയാതെ എനിക്ക് നഷ്ടമായിരിക്കുന്നു..
  ആ നല്ല സായാഹ്നങ്ങളും പ്രസരിപ്പാര്‍ന്ന പുലരികളും..

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. എപ്പോഴൊക്കെയോ എന്തൊക്കെയോ എന്നില്‍ നിന്ന് ഞാനറിയാതെ എനിക്ക് നഷ്ടമായിരിക്കുന്നു..
  ആ നല്ല സായാഹ്നങ്ങളും പ്രസരിപ്പാര്‍ന്ന പുലരികളും..

  നന്നായിട്ടുണ്ട് ട്ടാ.....

  ReplyDelete
 12. സൗഹൃദം തുളുമ്പുന്നു ഉടനീളം

  ReplyDelete
 13. നല്ലൊരു സൌഹൃതം...ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായി ആവിഷ്കരിച്ചു ടീച്ചര്‍...എന്നിലെ മറ്റൊരു ഞാന്‍ ആയ സുഹൃത്തിനെ ഓര്‍ത്തുപോയി...ആശംസകള്‍ ടീച്ചര്‍....

  ReplyDelete
 14. ഇതെഴുതാന്‍ ഇഷ്ടം പോലെ ആളുകള്‍ വേറെയുണ്ടല്ലോ. ടീച്ചറും കൂടി വേണോ?

  ReplyDelete
  Replies
  1. ടീച്ചര്‍ എഴുതുമ്പോള്‍ അത് ടീച്ചറുടെ മാത്രം ശൈലിയില്‍ ആയിരിക്കും.. അങ്ങനെ എഴുതാന്‍ മറ്റാര്‍ക്ക് കഴിയും ..?

   Delete
 15. നന്നയി ....ഇനിയും

  ReplyDelete
 16. സഖീ...നിനക്കൊരു കുറിപ്പെഴുതാന്‍ എനിയ്ക്കും തിടുക്കമായി...!

  ReplyDelete
 17. ഹായ് ടീച്ചര്‍, കൊള്ളാം നല്ല രീതിയില്‍ പറഞ്ഞൂ ............. ആശംസകള്‍............!!

  ReplyDelete
 18. എനിക്ക് വന്ന ഒരെഴുത്ത് വായിച്ച സുഖം.. ഞാനും എഴുതാന്‍ തീരുമാനിച്ചു ചേച്ചീ എന്റെ സുഹൃത്തുക്കള്‍ക്കും മറ്റും.. ഫോണിലൂടെയുള്ള സംഭാഷണരീതിയേക്കാള്‍ സുഖം എഴുത്ത് തന്നെയാ... അതിനു പ്രചോദനം ഈ രചനയിലെ വായന സുഖം തന്നെ !!

  അഭിനന്ദനങ്ങള്‍ ചേച്ചീ

  ReplyDelete
 19. കത്തെഴുതാന്‍ മറന്നുപോയവര്‍ക്കും കത്തെഴുതിയിട്ടില്ലാത്തവര്‍ക്കുമൊക്കെ ഒരു തരം ആവേശം പകരുന്ന കത്ത്. അടുത്ത പോസ്റ്റ് ഇതിനൊരു മറുപടിയാവാം. അലീനയ്ക്കെന്താ പറയാനുള്ളതെന്നുകൂടി കേള്‍ക്കേണ്ടേ?

  ReplyDelete
  Replies
  1. അതെ... അലീനയ്ക്ക് പറയാനുള്ളതും ഞങ്ങള്‍ക്കറിയണം.. മറക്കല്ലേ ചേച്ചീ !!

   Delete
 20. മിനുസ്സേ എനിയ്ക്ക് വല്ലാതെ കരച്ചില്‍ വരുന്നുട്ടോ...........ഒരുപാടോരുപാടിഷ്ടം...........

  ReplyDelete
 21. നാല്ലൊരു ആത്മാവ്ഷ്കാരം ചുരുങ്ങിയ വാക്കുകളില്‍ പിന്നെ ജീവിക്കുന്ന അക്ഷരങ്ങള്‍ പോലെ തോന്നി
  ഭാവുകങ്ങള്‍ തുടരുക..ഈ എഴുത്ത്

  ReplyDelete
 22. അജിതേട്ടന്റെ കമന്റ് പോലെ ഒരു മറുപടി കത്ത്‌ നന്നായിരിക്കും. തിരിച്ച് എന്തായിരിക്കും പറയുക എന്നറിയാമല്ലോ.
  ഇവിടത്തെ ജീവിതം അവര്‍ എങ്ങിനെ കാണുന്നു എന്നറിയാമല്ലോ.
  വളരെ സുന്ദരമായി പകര്‍ത്തിയിരിക്കുന്ന സൌഹൃദവും നഷപ്പെടുന്ന നല്ല ഭാവങ്ങളും ഇഷ്ടായി.

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. പ്രവാസിയുടെ പ്രയാസങ്ങള്‍ ഹൃദയരക്തത്തില്‍ മുക്കി എഴുതിയാലും നാട്ടിലുള്ളവര്‍ക്ക് മനസ്സിലാകണം എന്നില്ല. എന്നാല്‍ ഇവിടെ ഈ ഉഷ്ണക്കാറ്റില്‍ ഉരുകിയൊലിച്ചു തീരുന്ന പ്രവാസികള്‍ക്ക്‌ തങ്ങള്‍ പിന്നില്‍ ഉപേക്ഷിച്ചു പോന്ന നാടിന്റെ നന്മകളും മലയാളത്തിന്റെ മാതൃഭാവവും നന്നായി തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. അത്കൊണ്ട് മാത്രമാണ് "പണ്ട്, വിശപ്പിന്റെ മുറവിളി എന്നെ തേടിയെത്തുമ്പോള്‍ അമ്മ വിളമ്പിത്തന്ന കഞ്ഞിയുടെ സ്വാദ് ഏറ്റവും ഞാനറിയുന്നത് ഇപ്പോഴാണെന്ന് പറയാം..." എന്ന് ടീച്ചര്‍ക്ക്‌ എഴുതാന്‍ പറ്റുന്നത്.
  നന്നായിട്ടുണ്ട്.

  ReplyDelete
 25. പ്രവാസത്തിന്റെ കണ്ണീരും ഗൃഹാതുരതയും ചേര്‍ന്ന കത്ത് ഹൃദയത്തെ തൊട്ടു ട്ടോ ടീച്ചറെ...
  മറുപടിക്കത്തിനായി കാത്തിരിക്കുന്നു...

  ReplyDelete
 26. പഴയ കഥ രൂപം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു .....നല്ല ഒത്തിണക്കത്തോടെ എഴുതിരിക്കുന്നു

  ReplyDelete
 27. ഈ ബ്ലോഗിലെ പച്ചപ്പ്‌ ശരിക്കും മനസ് ആര്‍ദമാക്കും

  ReplyDelete
 28. കത്തെഴുത്ത് അന്യം നിന്ന് പോയ ഈ കാലത്ത്..... നൊമ്പരങ്ങള്‍ പകര്‍ത്തുവാന്‍ ശബ്ദ വീചികളെക്കള്‍ ,വക്കില്‍ ചോര പൊടിയുന്ന അക്ഷരക്കൂട്ടുകള്‍ക്ക് കഴിയും എന്ന് ടീച്ചര്‍ പറഞ്ഞു.....

  ReplyDelete
 29. മറുപടി കത്ത് കാത്തിരിക്കുന്നു, ആശംസകള്‍

  ReplyDelete
 30. എല്ലാ പൂന്തോട്ടങ്ങളും ഭംഗിയുള്ളവ ആണ് ..
  ഭംഗിയുടെ അളവ് കൂടുവാന്‍ പുതിയ ചെടികള്‍ ശ്രദ്ധയോടെ നാട്ടു വളര്‍ത്തണം..
  ആശംസകള്‍..

  ReplyDelete
 31. അസഹ്യമായ ചൂടില്‍ വെന്തുരുകുമ്പോള്‍ ശരീരത്തു നിന്നുയരുന്നത് വിയര്‍പ്പാണെന്ന് പറയുന്നതെങ്ങനെ..സത്യത്തില്‍ അതു കണ്ണുനീരു തന്നെയാണ്... Like.........

  ReplyDelete
 32. പ്രതീക്ഷിച്ചതു പോലെ ഇന്ന്, നിന്റെ കത്ത് കിട്ടിയപ്പോള്‍ ഇനിയും മരിക്കാത്ത കുറെ ഓര്‍മ്മകളും സൌഹൃദത്തിന്റെ മധുരിമയും വീണ്ടും എന്റെ മനസ്സിലേക്ക് കടന്നു വരും പോലെ...:)))

  ReplyDelete
 33. പറയാന്‍ കൊതിച്ചതെല്ലാം പരസ്പരം പറഞ്ഞു കഴിഞ്ഞപ്പോള്‍
  ഇനി ഒന്നും ബാക്കിയില്ല എന്ന് തോന്നി ....

  ReplyDelete
 34. സൗഹൃദത്തിന്റെ ഈ മുറ്റത്ത് ഇനി മുതല്‍ ഞാനുമുണ്ട്....

  കത്തെഴുത്ത് നമ്മുടെ ആത്മാവിനെ തൊട്ടുള്ളതാവും...
  വരികളില്‍ ആ ആത്മാര്‍ത്ഥത കാണും... കരുതലുണ്ടാവും...
  അതനുഭവിക്കുന്നത് ഒരു സുഖമാണ്...

  സ്നേഹം
  സന്ദീപ്‌

  ReplyDelete
 35. എനിക്കും ഒരു കത്തെഴുതിക്കൊള്ട്ടാ..... വായിക്കാന്‍ നല്ല രസാ..

  ReplyDelete
 36. സൗഹൃദത്തിന്റെ ഈ മുറ്റത്ത് ഇനി മുതല്‍ ഞാനും... ആശംസകള്‍..

  ReplyDelete
 37. കത്തെഴുത്ത് നന്നായിരിക്കുന്നു!!
  ആശംസകള്‍!!

  ReplyDelete
 38. ഒരു കാലത്ത് പ്രവാസിയുടെ..ദുഖഃവും,സന്തോഷവും ,പ്രണയവും,സ്നേഹവുമൊക്കെ ആയിരുന്നില്ലേ ഈ കത്തുകള്‍.
  രണ്ടു കരകളില്‍ ഒരേ വഞ്ചിക്കുള്ള കാത്തിരിപ്പു... ഒരേ നെടുവീര്‍പ്പുകള്‍, വരികള്‍ കണ്ണിലലിയുമ്പോള്‍ ഖല്‍ബില്‍ ഓര്‍മ്മകളുടെ ഒപ്പന. കണ്ണിമചിമ്മാതെ എഴുതിയതില്‍ നിറയെ നിന്റെ പിടച്ചിലുകള്‍ കരച്ചിലുകള്‍....

  നന്നായീ ഈ കയ്യൊപ്പ്. ഇനിയും വരും ഞാന്‍ ഈ വഴി.

  സ്നേഹത്തോടെ മനു.

  ReplyDelete
 39. പ്രവാസത്തിന്റെ ഊടുവഴികളില്‍ നഷ്ടപ്പെട്ട് പോകുന്ന സൗഹൃദങ്ങളിലെക്കൊരു കുളിര്‍കാറ്റ്

  നല്ല ചിന്തകള്‍

  ഇവിടെ എന്നെ വായിക്കുക ദയവായി
  http://admadalangal.blogspot.com/

  ReplyDelete
 40. ഓർമ്മകൾ തേടിയുള്ള കത്തെഴുത്ത് നന്നായിരിക്കുന്നു,,

  ReplyDelete
 41. പ്രവാസി ഇന്ന് കത്തുകള്‍ മറന്നു പോയിരിക്കുന്നു... പ്രവാസിയെന്നല്ല എല്ലാവരും..!

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...