നീയോര്‍ക്കുക...
നിന്‍ കണ്‍കളിലെ
തീജ്ജ്വാലയില്‍ വീണു
പിടഞ്ഞ് ചിറകറ്റു മരിക്കുന്ന
ഈയാമ്പാറ്റകളല്ല
ഇനിയെന്റെ സ്വപ്നങ്ങള്‍....
നിന്റെ മുള്‍വാക്കുകളില്‍
കോര്‍ത്തു മുറിവേറ്റു സ്പന്ദനം
നിലച്ചു പോകുമെന്ന്
ഭയന്നൊളിക്കുന്ന ഭീരുവല്ല
ഇനിയെന്റെ ഹൃദയം..
നിന്റെ താഢനത്തിന്റെ
നൊമ്പരത്താല്‍ വിങ്ങി
നിലവിളിക്കുന്നവയല്ല
ഇനിയെന്റെ മിഴികള്‍...
അറിയുക....ഞാന്‍
ഫീനിക്സ് പക്ഷിയാണ്...
നീ തച്ചുടച്ചെറിഞ്ഞ
എന്റെ സ്വപ്നങ്ങളുടെ
ചാരക്കൂട്ടില്‍ നിന്നും
ഉയിര്‍ത്തെഴുന്നെറ്റ
ഫീനിക്സ് പക്ഷി.....
നിന്‍ കണ്‍കളിലെ
തീജ്ജ്വാലയില്‍ വീണു
പിടഞ്ഞ് ചിറകറ്റു മരിക്കുന്ന
ഈയാമ്പാറ്റകളല്ല
ഇനിയെന്റെ സ്വപ്നങ്ങള്‍....
നിന്റെ മുള്‍വാക്കുകളില്‍
കോര്‍ത്തു മുറിവേറ്റു സ്പന്ദനം
നിലച്ചു പോകുമെന്ന്
ഭയന്നൊളിക്കുന്ന ഭീരുവല്ല
ഇനിയെന്റെ ഹൃദയം..
നിന്റെ താഢനത്തിന്റെ
നൊമ്പരത്താല്‍ വിങ്ങി
നിലവിളിക്കുന്നവയല്ല
ഇനിയെന്റെ മിഴികള്‍...
അറിയുക....ഞാന്‍
ഫീനിക്സ് പക്ഷിയാണ്...
നീ തച്ചുടച്ചെറിഞ്ഞ
എന്റെ സ്വപ്നങ്ങളുടെ
ചാരക്കൂട്ടില്‍ നിന്നും
ഉയിര്‍ത്തെഴുന്നെറ്റ
ഫീനിക്സ് പക്ഷി.....
13 comments:
ഇന്നലെ ഒരുപിടി ചാരമായിക്കഴിഞ്ഞു!
അതിനുമെത്രയോമുമ്പ് പക്ഷി ചിറകുവിരിച്ചു കഴിഞ്ഞു !
ചിറകടിക്കുക, ചിറകടി സംഗീതമാവട്ടെ !!
ദൈവമെ...ഇവിടെ വിപ്ലവമാണല്ലോ!!!ആരോടാണ് മിന്നൂസെ ഈ മുന്നറിയിപ്പ് ?????
ഉണരട്ടെ..
ഉറക്കം വിട്ട് ഉണരട്ടെ..
കവിത കത്തുന്നു... ഫീനിക്സ് പക്ഷി പറന്നുയരുന്നു.സംഗതികൊള്ളാം.തിരിച്ചറിവു തന്നെ യഥാര്‍ത്ഥ ശക്തി.പോരാടാനുള്ള മനസ്സാന്നിദ്ധ്യം കൂടിയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ശക്തമായ ചിന്തകള്‍ ..
ഒരു വാക്ക് കൊണ്ടൊ
കണ്ണില്‍ നിന്നെറിഞ്ഞ ഭയനാമ്പു കൊണ്ടൊ
പിഴുതെറിയാനാവില്ല ഈ മനസ്സിനേ ..
അതു ശക്തി പ്രാപിച്ചിരിക്കുന്നു ..
കാലത്തിന്റെ കനലുകളില്‍ നിന്നും
ഉയര്‍ന്നെഴുന്നേറ്റിരിക്കുന്നു .. ഈ ഹൃദയം ..
മനസ്സിലേക്ക് ആത്മവിശ്വാസ്സം
പകരുന്ന വരികള്‍ .. നന്നായീ ..
സ്നേഹ തുമ്പീ.....ഞാനില്ലേ കൂടെ?
നന്നയി ....ഇനിയും
വിപ്ലവാഭിവാദ്യങ്ങള്‍.. നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍
സഖീ....ഏരെ പ്രിയം ഈ വരികള്‍...!
ആശംസകള്‍....... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത് ...... വായിക്കണേ......
നല്ല വരികള്‍..ഇഷ്ടായീ..
ആശംസകള്‍
സ്നേഹത്തോടെ മനു.
http://manumenon08.blogspot.com/2012/07/blog-post.html
കൊള്ളാം. ഇന്ദുലേഖ ഹെയര്‍ കെയര്‍ ഓയില്‍ ഉപയോഗിച്ചു തുടങ്ങിയതിന്റെ വ്യത്യാസം കണ്ടു തുടങ്ങി... കവിത ഇഷ്ടപ്പെട്ടു. ആശംസകള്‍...
വാക്കുകള്‍ അഗ്നിയാവട്ടെ..!
Post a Comment