Sunday, February 2, 2014

മഴപ്പിറാവുകള്‍ ...

മഴപ്പിറാവുകള്‍ കൂടൊരുക്കിയ
പൂമരച്ചോട്ടിലാണു
നീയിപ്പോള്‍ ...
അവിടെ ,
വിടരുന്ന ഓരോ പൂവിലും
പിടയുന്ന ഹൃദയം
നിനക്ക് കാണാം ..

നുള്ളി നോവിക്കാതെ ,
നഖപ്പാടുകള്‍ വീഴ്ത്താതെ
നീയവയെ മെല്ലെ
കൈവെള്ളയിലൊതുക്കുക..

ഇത്തിരി
ആയുസ്സിലൊളിപ്പിച്ച
വറ്റാത്ത സ്നേഹത്തിന്റെ
സുഗന്ധം അനുഭവിച്ചറിയുക....

കാനന വഴികള്‍ താണ്ടുന്നു

വാക്കെന്നൊതിയ
വാക്കുകളെല്ലാം
മനസ്സിനോരത്ത്
മുള്‍ച്ചെടികളായി
വളരുന്നു...
തിരക്കെന്നോതിയ
തിരക്കുകളെല്ലാം
ജീവിത നടവഴിയില്‍
പെയ്തൊഴിയുന്നു..
കിനാവുകള്‍ കണ്ടും
കഥകള്‍ ചൊല്ലിയും
കാണാതെ വെറുതെ
കാനന വഴികള്‍ താണ്ടുന്നു

ഒരു പുഴ.

നിറമുള്ള മരുന്നുകളില്‍
ദൈവത്തിന്റെ സുഗന്ധം..
തിളങ്ങുന്ന സൂചിമുനയില്‍
നനുത്ത തലോടല്‍ ..
നേര്ത്ത പ്ലാസ്റ്റിക് കുഴലിലൂടെ
ഒഴുകാന്‍ മടിച്ച് അരിച്ചിറങ്ങുന്നു
ജീവന്റെ നാഡികളില്‍
ഒന്നിച്ചുറങ്ങാന്‍ ചുവപ്പുകടലിലേക്ക്
ഒഴുകാന്‍ മടിച്ച് മടിച്ച്
ഞരങ്ങുന്ന ഒരു പുഴ...

കിനാക്കളെ ചുമക്കുന്നവരോട്

കിനാക്കളെ ചുമക്കുന്നവരോട്
പറയുവാനേറെയുണ്ട് ...
ആരും കാണാതെ മേഘരൂപങ്ങളില്‍ പതിയിരുന്ന്
മാടി വിളിക്കുന്ന നക്ഷത്രകൂട്ടുകാര്
വഴിവെളിച്ചവുമായൊപ്പമുണ്ടാകും..
കൂട്ടം തെറ്റിയ പക്ഷിക്കുഞ്ഞിന്റെ 

പകച്ച മിഴികളെന്നും
നിഴലായുണ്ടാക വേണം..
ഭയത്തിന്റെ നേരിയ 

കുളിരിൽതുമ്പില്‍ എപ്പോഴും
ഒരു ഓര്മ്മച്ചെപ്പ് കാത്തുവച്ചീടെണം
അവസ്ഥാന്തരങ്ങളുടെ അര്ത്ഥമില്ലായ്മയില്‍
മനസ്സിനെ പറത്തി വിടാന്‍
തല്പമൊരുക്കേണം.....
പരീക്ഷണങ്ങളുടെ ഊട്ടു പുരയിലെന്നും
ബലിച്ചോറും എളളും പൂവും ജലവും
കരുതി വയ്ക്കണം ..
കിനാക്കളെ ചുമക്കുന്നവരോട്
പറയുവാനേറെയുണ്ട് ...

ഒരു സായന്തനത്തിന്റെ സാന്ത്വനവുമായ്...

ഒരു സായന്തനത്തിന്റെ
സാന്ത്വനവുമായ്
നീയെന്നിലണഞ്ഞിടുമ്പോള്‍
കിനാവിന്റെ കരിമ്പടം
പുതച്ചുറങ്ങുമീ രാവിന്റെ മാറത്ത്
ഞാനൊരു താരകമായി
വിളങ്ങി നില്ക്കും...
ഒരു പകലിന്റെ ജലരാശിയില്‍
നീയുണര്ന്നിടുമ്പോള്‍
വെയിലായ് തെന്നലായ്
മലരായ് സുഗന്ധമായ്‌
നിന്നോടൊപ്പം നിന്നരികില്‍
ഞാനും ചേര്ന്നിരിക്കും ....

ഒരു ഇന്ദ്രജാലക്കാരന്റെ പക്കലിലേക്ക്..

വേദനയുടെ ശ്വാസവേഗങ്ങളറിയാതെ
ഇന്നിനി എനിയ്ക്കൊന്നു ഉറങ്ങണം..
രാപ്പാടികള്‍ പ്രാര്‍ത്ഥനാമന്ത്രണം തുടരട്ടെ
നക്ഷത്രങ്ങള്‍ കാവല്‍ വിളക്ക് തെളിയിക്കട്ടെ

ഇഷ്ടങ്ങള്‍ നഷ്ടപ്പെട്ടൂര്‍ന്നിറങ്ങിപ്പോയ
കൈവെള്ള പാതിയും തുറന്നു വച്ച്,
സ്വപ്നങ്ങള്‍ വിരുന്നിനു പോയി മടങ്ങാത്ത
മിഴികളില്‍ നക്ഷത്ര ഭൂപടം സ്വപ്നം കണ്ട്,
കാലം തലോടി കടന്ന മുടിയിഴകളില്‍
ബാല്യത്തിന്റെ നഷ്ടം ചേര്‍ത്ത് കെട്ടി,

എന്റെ ഈ നിദ്രയ്ക്ക് മേല്‍
ഭയനകമായ വാഴ്ത്തലുകള്‍ വ്യര്‍ത്ഥം...

ആശ്ചര്യങ്ങള്‍ ആവാഹിക്കാന്‍
കാക്കുന്ന ചുണ്ടുകളിലേക്ക് പകരട്ടെ
ഈ നിദ്ര വെറും ശ്മശാനത്തിലേക്കല്ല.
ഏകാന്തതയുടെ ഒറ്റവാക്ക്
എനിക്കായി പകര്‍ന്ന് തന്ന
ഒരു ഇന്ദ്രജാലക്കാരന്റെ പക്കലിലേക്ക്..

ഓര്മ്മകള്‍ നിറയുകയാണ്

നിറഞ്ഞും കവിഞ്ഞും തകിടം മറിഞ്ഞും
മറയുന്ന ശബ്ദഘോഷങ്ങളില്‍
തീഷ്ണമായ കണ്ണീര്‍ പുഴയിലേക്ക്
വേരറ്റു പോയ ഇന്നലെകളിലേക്ക്
പളുങ്കു പോലെ കനം വച്ച മഴത്തുള്ളികളെ
ഏകാന്തമായ വാക്കുകകളില്‍ കാത്തു വച്ച്
ശിഥിലമായ നിഗൂഢതകളിലേക്ക്
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ..

ഏതോ ഗ്രീഷ്മസഞ്ചാരപഥത്തില്‍
വെയിലും നിലാവും ഇണ ചേരും സന്ധ്യയില്‍
പ്രണയത്തിന്‍ മേല്‍ക്കൂരയിലെവിടെയോ
ഇളം തെന്നല്‍ ലാളിച്ച തളിരിലകളില്‍
ദൂരബോധത്തിന്‍ അല്പായുസ്സറിയാതെ
ഹിമകണങ്ങള്‍ ഇണചേരുകയാണ്
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ..

മറവിയുടെ തീമറയ്ക്കുള്ളില്‍ നിന്നും
തിരസ്ക്കരണത്തിന്റെ പാതയില്‍
ഒറ്റപ്പെട്ടു നില്ക്കുന്ന നിമിഷയാനത്തില്‍
കറുത്ത വ്യാളി കരങ്ങള്‍ കോര്‍ക്കാതെ
വീണ്ടും തളിര്ക്കുന്നു നീയേകിയ
പ്രണയ ശകലങ്ങളിലായിരം
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ വിടരുകയാണ് ..

കാറ്റിന്റെ ശബ്ദ പെരുംതുടി താളത്തില്‍
ഗന്ധങ്ങളുടെ ഉമിനീരു വറ്റിയതറിയാതെ
ഇരുളിന്റെ നെറുകയില്‍ മുഖമൊളിപ്പിച്ച്
മൌനത്തിന്‍ ഇരുമ്പഴിക്കുള്ളില്‍
ചിന്തകള്‍ ദയാവധം കാതോര്ത്ത നാളില്‍
അറിയുന്നു പിന്നെയും പിന്നെയും
ഞെട്ടടര്ന്നു പതിക്കുന്നു
വീണ്ടുമീ പാവം ഇളം മഞ്ഞ ജമന്തിപ്പൂക്കള്‍
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ...

ബാക്കിയാവുന്നു ഞാനും.....

മൌനം തണല്‍ വിരിക്കുമീ
വിജനപാതയില്‍
മിഴികോണുകള്‍ ഉടക്കി
നില്‍ക്കുവതാരാണ്...
ഇമ ചിമ്മാതെയെന്‍
മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും
ബാക്കിയാവുന്നു ഞാനും.....

മൌനം..

എങ്കിലും തൂവാലകള്‍
കണ്ണീരില്‍ കുതിര്‍ന്നീല്ല
മിഴികളിലശ്രുക്കള്‍
തുളുമ്പീ നിന്നീല്ല
ഉല്‍ക്കടദുഃഖത്തിന്‍
സംഗീതമല്ലോ മൌനം..

പൂമരച്ചില്ലയില്‍..

മഴപ്പിറാവുകള്‍ കൂടൊരുക്കുന്ന
പൂമരച്ചില്ലയില്‍ നിന്നും
കൊഴിയുന്ന തൂവലുകളില്‍
ഒരെണ്ണം നീ കരുതുക..
മറവിയുടെ ആഴങ്ങളില്‍
നിന്നും നീ കണ്ടെടുക്കുന്ന
ആദ്യ മുഖം
ഇനി എന്റെതാവട്ടെ...

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...