Sunday, February 2, 2014

ഓര്മ്മകള്‍ നിറയുകയാണ്

നിറഞ്ഞും കവിഞ്ഞും തകിടം മറിഞ്ഞും
മറയുന്ന ശബ്ദഘോഷങ്ങളില്‍
തീഷ്ണമായ കണ്ണീര്‍ പുഴയിലേക്ക്
വേരറ്റു പോയ ഇന്നലെകളിലേക്ക്
പളുങ്കു പോലെ കനം വച്ച മഴത്തുള്ളികളെ
ഏകാന്തമായ വാക്കുകകളില്‍ കാത്തു വച്ച്
ശിഥിലമായ നിഗൂഢതകളിലേക്ക്
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ..

ഏതോ ഗ്രീഷ്മസഞ്ചാരപഥത്തില്‍
വെയിലും നിലാവും ഇണ ചേരും സന്ധ്യയില്‍
പ്രണയത്തിന്‍ മേല്‍ക്കൂരയിലെവിടെയോ
ഇളം തെന്നല്‍ ലാളിച്ച തളിരിലകളില്‍
ദൂരബോധത്തിന്‍ അല്പായുസ്സറിയാതെ
ഹിമകണങ്ങള്‍ ഇണചേരുകയാണ്
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ..

മറവിയുടെ തീമറയ്ക്കുള്ളില്‍ നിന്നും
തിരസ്ക്കരണത്തിന്റെ പാതയില്‍
ഒറ്റപ്പെട്ടു നില്ക്കുന്ന നിമിഷയാനത്തില്‍
കറുത്ത വ്യാളി കരങ്ങള്‍ കോര്‍ക്കാതെ
വീണ്ടും തളിര്ക്കുന്നു നീയേകിയ
പ്രണയ ശകലങ്ങളിലായിരം
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ വിടരുകയാണ് ..

കാറ്റിന്റെ ശബ്ദ പെരുംതുടി താളത്തില്‍
ഗന്ധങ്ങളുടെ ഉമിനീരു വറ്റിയതറിയാതെ
ഇരുളിന്റെ നെറുകയില്‍ മുഖമൊളിപ്പിച്ച്
മൌനത്തിന്‍ ഇരുമ്പഴിക്കുള്ളില്‍
ചിന്തകള്‍ ദയാവധം കാതോര്ത്ത നാളില്‍
അറിയുന്നു പിന്നെയും പിന്നെയും
ഞെട്ടടര്ന്നു പതിക്കുന്നു
വീണ്ടുമീ പാവം ഇളം മഞ്ഞ ജമന്തിപ്പൂക്കള്‍
ഓര്മ്മകള്‍ നിറയുകയാണ്
ജമന്തിപ്പൂക്കള്‍ പോല്‍ വിടരുകയാണ് ...

2 comments:

സൗഗന്ധികം said...

ഫെബ്രുവരിയുടെ മുടി നിറയേ ജമന്തിപ്പൂക്കൾ..

നല്ല കവിത.


ശുഭാശംസകൾ.....

ajith said...

നിറയെ ഓര്‍മ്മകളാണ്

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...