Saturday, December 27, 2014

ഒരില പൊട്ടിന്‍റെ ഓര്‍മ്മയില്‍ ,.....

വീണ്ടും തളിര്‍ക്കണം 
എന്നോര്‍ത്ത് 
ഒരു ഓര്‍മ്മ
മടങ്ങി പോകാന്‍ 
മടിക്കുന്നു 

ഇനിയും 
കാണാമെന്നോതി 
കനത്ത മൌനം 
തുലാതോര്‍ച്ചയെ 
തോല്പിക്കുന്നു

വളരും മുന്‍പ്
അറുത്ത് മാറ്റപ്പെട്ട
ഒരു ശിഖരം 
മേഘ വിതുമ്പലില്‍ 
ഈറനുടുക്കുന്നു

ഒരു ദിനത്തിന്‍റെ
മുറിവുകള്‍ 
തുന്നിക്കെട്ടുന്ന
മഞ്ഞുകാലത്തിന്‍റെ 
ദൂരമളന്ന് 
വിഹ്വലതകള്‍ 
ഇല പൊഴിക്കുന്നു

നിന്നെ ഓര്‍ക്കുകയെന്നാല്‍ ,,,,,

നിന്നെ
ഓര്‍ക്കുകയെന്നാല്‍
വായിച്ചു തീരാത്ത 
പുസ്തകത്തെ വീണ്ടും
വായിച്ചു നോക്കുകയെന്നാണ്

എഴുതി തീരാത്ത 
കവിതയെ വീണ്ടും
എഴുതി തുടങ്ങുകയെന്നാണ്

കണ്ണിണകളിലൊളിപ്പിച്ച 
കണ്ണീര്‍കണങ്ങളെ
ഉമ്മ വച്ചുണര്‍ത്തുകയെന്നാണ്

കാറ്റലകളുടെ
ദൂരം പകലിനറുതിയാല്‍ 
അളന്നെടുക്കുകയെന്നാണ്

ഉളം കൈയ്യിലൊതുക്കിയ 
കണക്കു പുസ്തകം
വര്‍ഷമേഘത്തിനു 
കടം നല്‍കുകയെന്നാണ്

ഒരു പകലിന്‍റെ ചുറ്റുവട്ടത്ത് .....

നോട്ടങ്ങളെ 
ഇറുത്തെടുക്കാന്‍ 
പാകത്തില്‍
കാലഭേദങ്ങളുടെ 
പരസ്യമൊഴി

വളവിലും 

തിരിവിലും
ചേര്‍ന്നിരിക്കാന്‍
പാകത്തില്‍
കനവുകളുടെ
രഹസ്യമൊഴി

ഇന്നലെകളുടെ 
നിറംപാറ്റി 
ആകാശത്താളില്‍
നോട്ടമെത്തിക്കാതെ 
ദിനങ്ങളുടെ 
കാട്ടുതീ

മഴവില്ലുകളോട് 
തര്‍ക്കിച്ചു 
കിതച്ചെത്തുന്ന 
കാറ്റിന് 
വെയില്‍
തൂവലുകളുടെ
ചുടു ചുംബനം

വിധിതീര്‍പ്പുകളില്‍ 
ഇഷ്ടങ്ങളെ 
പ്രതിയാക്കി 
ദാഹം കെടുത്തി
അട്ടഹസിക്കുന്നു 
നീലക്കടല്‍

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...