Monday, March 18, 2013

കാഴ്ചയുടെ വേഗങ്ങളില്‍...

കാഴ്ചയുടെ വേഗങ്ങളില്‍
ഇരുട്ടു നിറയുന്നു..
നീ സമ്മാനിച്ച
മൌനത്തിന്റെ നിറം!!

അന്ധതയുടെ ആഴങ്ങളിലേക്ക്
വേരറ്റ് പതിച്ചേക്കാം..

ഏകാന്തതയുടെ കണ്ണീര്‍പാടത്തെ
വക്കുടഞ്ഞ വാക്കുകളില്‍ തട്ടി
നിനക്കിനി നോവ്
രുചിക്കേണ്ടതില്ല !!

ഇരുട്ടില്‍ പാ‍റി നടക്കുന്ന
ഒരോ വെള്ളിമുത്തും കൊരുത്ത്
ഓര്‍മ്മകളുടെ ബലികുടീരത്തിനു
ഇനി അര്‍പ്പിക്കാം!!

നോവിന്‍ പെരുക്കങ്ങളേയും
പുക പോല്‍ മൂടുന്ന ഇരുളിനെയും
വരവേല്‍ക്കാന്‍ ശാന്തമാണിന്നു മനസ്സ്
തിരയൊഴിഞ്ഞ തടാകം പോലെ !!

Sunday, March 17, 2013

ഒരു ഭ്രാന്തത്തിപ്പെണ്ണ്‍.

കണ്ണീര്‍ പെയ്ത്തിന്‍ പൊരുള്‍ തേടിത്തേടി
ഒത്തിരിയൊത്തിരി വാക്കുകളുടെ വക്കുടച്ച
കിനാക്കളില്‍ പാഴ്ജന്മത്തിന്‍ ചെരാത് കൊളുത്തി
ഒരു ഭ്രാന്തത്തിപ്പെണ്ണ്‍.....വെറും ഭ്രാന്ത്രിപ്പെണ്ണ്...









നീയൊരു കിനാവായ് ചിറകടിച്ചുയരും വരെ.....

നീയൊരു കിനാവായ്
ചിറകടിച്ചുയരും വരെ
പ്രഭാതം ഉണര്‍ന്നതും
കിളികള്‍ ഒച്ച വച്ചതും
കാര്‍വണ്ട് പൂവിനെ ചുംബിച്ചതും
രാത്രിയെ നിലാവ് കവര്‍ന്നതും
മാനത്തെ കാര്‍മുകില്‍ തടവിലാക്കിയതും
ഞാന്‍ കുണ്ടിരുന്നില്ല..അറിഞ്ഞിരുന്നില്ല.
കറുത്ത രാവു പോലെ നിശ്ശബ്ദതയാണിന്ന് ..
വ്യഥ കടം നല്‍കിയ നിശ്ശബ്ദത...

പിന്‍വിളിക്ക് കാതോര്‍ക്കാനാവാതെ....

മൌനത്തിന്റെ ആലയില്‍
വെന്തൊടുങ്ങുന്നത്
കിനാവിന്റെ വെയില്‍നാളമോ
നോവിന്റെ മഴമേഘമോ്
കിനാവും നോവും പടര്‍ത്തിയ
കരിമഷിയോ...?

ഉത്തരങ്ങളില്‍ എങ്ങോ
വിറങ്ങലിച്ച വാക്കുകളില്‍
വിരല്‍ ചൂണ്ടി വിരഹത്തിന്റെ
ഉഷ്ണക്കാറ്റ് തീയൂതുന്നു...

ആയുസ്സ് ഗ്രസിച്ച
നീല ഞരമ്പുകളില്‍
ചിന്തകള്‍ നിലവിളിക്കുന്നു
പിന്‍വിളിക്ക് കാതോര്‍ക്കാനാവാതെ....

മിഴികള്‍ക്കുള്ളില്‍ ചേര്‍ത്തു വയ്ക്കാം....

കിനാക്കളെ കൈക്കുടന്നയില്‍ നിറച്ച്
പുഞ്ചിരിയില്‍ വസന്തം വിരിയിച്ച്
പ്രണയത്തിന്‍ മഴവില്ല് വരച്ച് മായ്ച്
എന്നും ആര്‍ത്തലച്ചു പെയ്യുന്നു നീ ...
മങ്ങി പോകാത്ത ചിത്രം പോലെ
മിഴികള്‍ക്കുള്ളില്‍ ചേര്‍ത്തു വയ്ക്കാം
പറഞ്ഞു തീരാത്ത കഥ പോലെ
അക്ഷരത്താളില്‍ നിറച്ചു വയ്ക്കാം...

സായന്തനത്തിന്റെ ദാഹം......

കത്തുന്ന വേനല്‍
ഉച്ചിയില്‍ സൂര്യന്‍
സായന്തനത്തിന്റെ
ദാഹം......

മൃദു ചിറകു വിരിച്ച്
പാറും തുമ്പികള്‍
വസന്തത്തിന്റെ
ആഘോഷം...

പാറക്കെട്ടുകളില്‍
വിങ്ങും നീരുറവ
ഒരു പുഴയുടെ
ആമോദം...

പുസ്തകത്താളില്‍
മയങ്ങും മയില്‍പ്പീലി
ഒരു പ്രണയത്തിന്റെ
ഉള്‍ക്കാഴ്ച....

കണ്ടുമുട്ടലിന്റെ ആകസ്മികതയില്‍....







കണ്ടുമുട്ടലിന്റെ ആകസ്മികതയില്‍
മനസ്സുകളില്‍ പെരുമഴ പെയ്യിച്ച പ്രണയം ..
മറവിയുടെ ആഴങ്ങളില്‍ ഇല ചാര്‍ത്തുകളില്‍
നിന്നിറ്റിറ്റു വീഴുന്ന മഴകണങ്ങളെ സ്വീകരിക്കുന്ന സന്ധ്യയായി....
വിരഹത്തിന്റെ നേര്‍ത്ത തേങ്ങലില്‍
വാക്കുകള്‍ക്ക് അതീതമായ ചുവന്ന ചക്രവാളം മിഴികളില്‍ നിറയ്ക്കുന്നു...

മിഴികളില്‍ നോക്കി യാത്ര ചൊല്ലാം..

ഇനി നമുക്ക് മടങ്ങാം 
മിഴികളില്‍ നോക്കി യാത്ര ചൊല്ലാം..
പരിഭവത്തിലുടക്കി നിന്ന സാന്ത്വന വാക്കുകള്‍ക്ക് അവധി നല്‍കാം..
വിരല്‍കോര്‍ക്കാതെ നാം പങ്കിട്ട സായന്തനങ്ങളെ ഇനി മറക്കാം...
സൌഹൃദത്തിന്റെ മെഴുകുതിരി ഒടുങ്ങും മുമ്പ് ഇനി നടന്നകലാം..

കൈക്കുമ്പിളില്‍ നിനൂര്‍ന്നു പോയ മഴകണം പോല്‍
പിന്നിട്ട നാളുകളുടെ നരച്ചു തുടങ്ങിയ ഓര്‍മ്മയുടെ വിതുമ്പലുകള്‍
നിശ്ശബ്ദമായി കടന്നു വന്ന് മനസ്സിനെ തൊട്ടു വിളിച്ചേക്കാം..
ന്നിച്ചു കണ്ട കിനാക്കളുടെ കരിമ്പുക മിഴികളില്‍ അന്ധത നിറച്ചേക്കാം..

അപ്പോള്‍ നീ വീണ്ടും വരിക.. എനിക്കായി...


അല്പായുസ്സിന്റെ നൊമ്പരം പേറുന്ന 

പനിനീര്‍പുഷ്പങ്ങളെ കൈക്കുടന്നയില്‍ നിറയ്ക്കരുത്..
എന്നെ മൂടിയിരിക്കുന്ന മീസാന്‍ കല്ലുകളില്‍ 

സ്നേഹത്തിന്റെ ഈറന്‍ മിഴികള്‍ അര്‍പ്പിക്കുക...
നീ തിരിച്ചെടുത്തു പോയ വാക്കും പുഞ്ചിരിയും പാഥേയമായി നല്‍കുക..
പിന്നെ നിനക്ക് മടങ്ങാം...കടമില്ലാത്ത മനവുമായി...നടന്നു മറയാം...

ജീവിതങ്ങളില്‍ വേനല്‍ക്കാലമാണ്...

ജീവിതങ്ങളില്‍ വേനല്‍ക്കാലമാണ്...
ഉപ്പു മുതല്‍ കര്‍പ്പൂരം വരെ 


വിലക്കയറ്റത്തിന്റെ 
വസന്തകാല വേലിയേറ്റം..
പ്രണയസാഫല്യങ്ങളില്‍ 

സ്ത്രീധനപീഢനങ്ങളുടെ
ശിശിരകാലം ഒരുമുഴം 

കയറില്‍ കുരുങ്ങുന്നു...
മനസ്സുകളില്‍ പഴമയുടെ 

ഓര്‍മ്മകളില്‍
മഞ്ഞ് പെയ്യിക്കുന്ന 

ഹേമന്തകാലവും.......

നീയൊരു പാവം പെണ്ണ്...

എന്നും നീ
നിരാലംബയായിരുന്നു..
ഇല്ലത്തിന്‍ അകത്തളങ്ങളില്‍
നീ കിനാക്കള്‍ വേവിച്ച്
ഭക്ഷണമൊരുക്കി...
വിയര്‍പ്പ് കണിക ഒടുങ്ങും വരെ
നിന്റെ മൌനം സാക്ഷയാക്കി..

അന്ന് അകത്തളങ്ങളില്‍
ഇന്ന് പിച്ച വച്ചു തുടങ്ങുമ്പോള്‍
തന്നെ നീ അറീയുക...

നിന്റെ കിനാക്കള്‍ക്ക് ചുറ്റും
കഴുകന്‍ കണ്ണുകള്‍ റാകി പറക്കുന്നു
ക്രൂരദംഷ്ട്രകള്‍ നിന്റെ നാളെകളെ
കാര്‍ന്നു തിന്നാന്‍ വെമ്പല്‍ കൊള്ളുന്നു
വിധി അതിന്റെ മുള്ളുവേലികള്‍
നിനക്ക് ചുറ്റും ഒരുക്കുന്നു....

അന്നും ഇന്നും എന്നും
നീയൊരു പാവം പെണ്ണ്...
വെറുമൊരു പെണ്ണ്...

Wednesday, March 13, 2013

......

നിയമ ചില്ലകള്‍
ദാരിദ്ര പുക മറയില്‍
സമ്പത്തിന്‍ നിഴലില്‍
വരിഞ്ഞു മുറുക്കിയിരിക്കുന്നു.

നാട്ടുവഴിയിലെ
നാണം കുണുങ്ങി തൊട്ടാവാടികള്‍
ആരും കാണാതെ പൂത്തിരിക്കുന്നു...

ഓര്‍മ്മപ്പെടുത്തലുകള്‍
തൊട്ടുരുമുന്ന തിരമാല പോലെ
തിരിച്ചെടുക്കുന്നു..

ഭാവികാല ചിന്ത
ഉള്‍ക്കാടുകളില്‍ ഹരിതം വറ്റി
ചിതലിനു തീറ്റയൊരുക്കുന്നു.

നൊമ്പരപ്പാടിന്റെ കല
മായ്ചു കളയാന്‍ വൃഥാ
ശ്രമിക്കുന്നു പൌര്‍ണ്ണമി..

നാളെയുടെ തീക്കനല്‍
മജ്ജയില്‍ കുത്തി നിറച്ച്
അട്ടഹസിക്കുന്നത്
നിലാവോ പുതുപുലരിയോ..?

Thursday, March 7, 2013

അകലുന്ന ജീവതാളം..

ഇതു വേനലാണു്....
നോവിന്റെ വയലേലകള്‍ക്ക്
മേല്‍ സാന്ത്വനങ്ങള്‍ക്ക്
വറുതിയുടെ വരള്‍ച്ച....


പച്ചപ്പനന്തത്തകളും

പൈങ്കിളികളും
പങ്കിട്ട ആഹ്ലാദത്തിന്റെ
പച്ചപ്പ് തേടി ദേശങ്ങള്‍
പിന്നിട്ട് വലയുന്നു.... 

ഉച്ചസൂര്യന്റെ ഊഷ്മാവില്‍
വെന്തുരുകി തണല്‍മരം
ദാഹം ജലം തേടിയ
വേരുകള്‍ ഭൂഗര്‍ഭത്തില്‍
കെട്ടിപുണര്‍ന്ന് മരിക്കുന്നു.. 


ആയത്തിലൂഞ്ഞാലാടുന്ന
മന്ദാനിലന്‍ ദലമര്‍മ്മരങ്ങള്‍
കാതോര്‍ത്ത് ആയുസ്സില്‍
വിഷപ്പുക നിറയ്ക്കുന്നു.. 


ഓര്‍മ്മത്തുരുത്തിന്റെ
ശുഷ്ക്കിച്ച പുല്‍മേടുകളില്‍
പാറി പറക്കുന്നു ഹരിതം
തേടുന്ന ശലഭക്കാഴ്ചകള്‍.. 


ഇതെന്റെ ഭൂമിയുടെ വേദനയാണു്.
നിന്റെ ആഹ്ലാദവും...
ഇനിയും ഒരു പുഞ്ചിരി കൊണ്ട്
ഈ നോവിനെ
നീ ആളികത്തിക്കാതിരിക്കുക...




ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...