Wednesday, March 13, 2013

......

നിയമ ചില്ലകള്‍
ദാരിദ്ര പുക മറയില്‍
സമ്പത്തിന്‍ നിഴലില്‍
വരിഞ്ഞു മുറുക്കിയിരിക്കുന്നു.

നാട്ടുവഴിയിലെ
നാണം കുണുങ്ങി തൊട്ടാവാടികള്‍
ആരും കാണാതെ പൂത്തിരിക്കുന്നു...

ഓര്‍മ്മപ്പെടുത്തലുകള്‍
തൊട്ടുരുമുന്ന തിരമാല പോലെ
തിരിച്ചെടുക്കുന്നു..

ഭാവികാല ചിന്ത
ഉള്‍ക്കാടുകളില്‍ ഹരിതം വറ്റി
ചിതലിനു തീറ്റയൊരുക്കുന്നു.

നൊമ്പരപ്പാടിന്റെ കല
മായ്ചു കളയാന്‍ വൃഥാ
ശ്രമിക്കുന്നു പൌര്‍ണ്ണമി..

നാളെയുടെ തീക്കനല്‍
മജ്ജയില്‍ കുത്തി നിറച്ച്
അട്ടഹസിക്കുന്നത്
നിലാവോ പുതുപുലരിയോ..?

1 comment:

ajith said...

നിലാവോ പുതുപുലരിയോ അട്ടഹസിയ്ക്കാറുണ്ടോ?

എന്‍റെ പെണ്ണേ......,

പെണ്ണേ , ഇത് ഇരുളാണ് ... നിലാപുതപ്പും ചൂടി ഈ ഇരുൾക്കാട്ടിലൂടെ നിന്റെ കരം കോർത്ത് എനിക്കേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്... പെണ്ണേ , ...