Sunday, March 17, 2013

മിഴികളില്‍ നോക്കി യാത്ര ചൊല്ലാം..

ഇനി നമുക്ക് മടങ്ങാം 
മിഴികളില്‍ നോക്കി യാത്ര ചൊല്ലാം..
പരിഭവത്തിലുടക്കി നിന്ന സാന്ത്വന വാക്കുകള്‍ക്ക് അവധി നല്‍കാം..
വിരല്‍കോര്‍ക്കാതെ നാം പങ്കിട്ട സായന്തനങ്ങളെ ഇനി മറക്കാം...
സൌഹൃദത്തിന്റെ മെഴുകുതിരി ഒടുങ്ങും മുമ്പ് ഇനി നടന്നകലാം..

കൈക്കുമ്പിളില്‍ നിനൂര്‍ന്നു പോയ മഴകണം പോല്‍
പിന്നിട്ട നാളുകളുടെ നരച്ചു തുടങ്ങിയ ഓര്‍മ്മയുടെ വിതുമ്പലുകള്‍
നിശ്ശബ്ദമായി കടന്നു വന്ന് മനസ്സിനെ തൊട്ടു വിളിച്ചേക്കാം..
ന്നിച്ചു കണ്ട കിനാക്കളുടെ കരിമ്പുക മിഴികളില്‍ അന്ധത നിറച്ചേക്കാം..

അപ്പോള്‍ നീ വീണ്ടും വരിക.. എനിക്കായി...


അല്പായുസ്സിന്റെ നൊമ്പരം പേറുന്ന 

പനിനീര്‍പുഷ്പങ്ങളെ കൈക്കുടന്നയില്‍ നിറയ്ക്കരുത്..
എന്നെ മൂടിയിരിക്കുന്ന മീസാന്‍ കല്ലുകളില്‍ 

സ്നേഹത്തിന്റെ ഈറന്‍ മിഴികള്‍ അര്‍പ്പിക്കുക...
നീ തിരിച്ചെടുത്തു പോയ വാക്കും പുഞ്ചിരിയും പാഥേയമായി നല്‍കുക..
പിന്നെ നിനക്ക് മടങ്ങാം...കടമില്ലാത്ത മനവുമായി...നടന്നു മറയാം...

1 comment:

സൗഗന്ധികം said...

യാത്ര പറച്ചിൽ അനുഭവവേദ്യമാക്കുന്ന വരികൾ

നന്നായി എഴുതി


ശുഭാശംസകൾ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...