Monday, March 18, 2013

കാഴ്ചയുടെ വേഗങ്ങളില്‍...

കാഴ്ചയുടെ വേഗങ്ങളില്‍
ഇരുട്ടു നിറയുന്നു..
നീ സമ്മാനിച്ച
മൌനത്തിന്റെ നിറം!!

അന്ധതയുടെ ആഴങ്ങളിലേക്ക്
വേരറ്റ് പതിച്ചേക്കാം..

ഏകാന്തതയുടെ കണ്ണീര്‍പാടത്തെ
വക്കുടഞ്ഞ വാക്കുകളില്‍ തട്ടി
നിനക്കിനി നോവ്
രുചിക്കേണ്ടതില്ല !!

ഇരുട്ടില്‍ പാ‍റി നടക്കുന്ന
ഒരോ വെള്ളിമുത്തും കൊരുത്ത്
ഓര്‍മ്മകളുടെ ബലികുടീരത്തിനു
ഇനി അര്‍പ്പിക്കാം!!

നോവിന്‍ പെരുക്കങ്ങളേയും
പുക പോല്‍ മൂടുന്ന ഇരുളിനെയും
വരവേല്‍ക്കാന്‍ ശാന്തമാണിന്നു മനസ്സ്
തിരയൊഴിഞ്ഞ തടാകം പോലെ !!

4 comments:

വെള്ളരി പ്രാവ് said...

വക്കുടഞ്ഞ വാക്കുകളില്‍ തട്ടി
നിനക്കിനി നോവ്
രുചിക്കേണ്ടതില്ല !!??

ajith said...

തിരയൊഴിഞ്ഞ് ശാന്തമായ കവിത

സൗഗന്ധികം said...

മൗനത്തിന്റെ നിറം..!!

നല്ല വരികൾ

ശുഭാശംസകൾ....

AnuRaj.Ks said...

കൊള്ളാം ...... ഇഷ്ടപ്പെട്ടു

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...