Thursday, July 26, 2012

അന്തിചുവപ്പിനെ കാതോര്‍ക്കുമ്പോള്‍....

ഒരു പ്രഭാതം വേണം
ഇനിയുമെനിക്ക്
നിന്‍ ചൊടിയിലൊരു
ഹിമകണമായി
ചേര്‍ന്നിരിക്കാന്‍.... 

ഒരു മഴ നനയേണം
ഇനിയുമെനിക്ക്
ഓര്‍മ്മകളാല്‍
മഴനൂലിലൊരു
ഊഞ്ഞാലു കെട്ടാന്‍..... 

ഒരു കിനാവു കാണേണം
ഇനിയുമെനിക്ക്
നിലാവില്‍ നനയുന്ന
രാപ്പാടി തന്‍ പാട്ട്
കാതോര്‍ക്കാന്‍.... 

ഒരു സായന്തനം വേണം
ഇനിയുമെനിക്ക്
അന്തിചുവപ്പിനെ
ചുംബിച്ചുണര്‍ത്തുന്ന
ഇളംതെന്നലായി മാറീടാന്‍.. 

ഒരു നിലാവില്‍
മുങ്ങി നിവരണം
ഇനിയുമെനിക്ക്
മിന്നിതിളങ്ങുമൊരു
താരകമായി നിന്നെ
നോക്കി നിന്നീടാന്‍.....

10 comments:

ബെന്‍ജി നെല്ലിക്കാല said...

മഴനൂലിലൊരു
ഊഞ്ഞാലു കെട്ടുക... കൊള്ളാമല്ലോ, നല്ല ഭാവന... ഇനിയും അനേകം പ്രഭാതങ്ങളും മഴകളും കിനാക്കളും സായാഹ്നങ്ങളും രാത്രികളും നല്‍കട്ടെ ജഗദീശന്‍... ഈ ആഗ്രഹപൂര്‍ത്തിക്കായ്...

ajith said...

സഫലമാകട്ടെ മോഹങ്ങള്‍
കവിത നന്ന്

ഗോപകുമാര്‍.പി.ബി ! said...

ഒന്നല്ല
ഒരുപാട്
ഒരുപാട്!

Unknown said...

ഒരു വേനല്‍ കൂടി വേണം
വേഴാമ്പലായി നിന്നെ കാത്തിരിക്കാന്‍


ആശംസകള്‍

Neelima said...

ഒരു മഴക്കാലം കൂടി വേണം
നിന്റെ സ്നേഹം ഇനി യുമെന്നില്‍ പെയ്തിറങ്ങാന്‍.

Unknown said...

ആരോടാണു ?

കവിത ഇഷ്ടപ്പെട്ടു

ഇലഞ്ഞിപൂക്കള്‍ said...

നല്ല കവിത..

സമീരന്‍ said...

നന്നായിട്ടുണ്ട്..

jaysu said...

good one...........

raj said...

kollam ...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...