Friday, August 3, 2012

പറയുവതെന്തു ഞാന്‍.....

നിന്റെ ...
കണ്മുനകളില്‍,
ഒരു ചിരിയില്‍,
ഒരു വിരല്‍ സ്പര്‍ശത്തില്‍,
പൂത്തുലയുന്നതെന്താണ്..?

ഓര്‍മ്മകളുടെ
നൈരന്തര്യത്തില്‍
നീ കാത്തു വയ്ക്കും
കിനാക്കളോ...


ശാപജന്മത്തിന്‍
ഹോമാഗ്നിയില്‍
നിന്നുയരുന്ന
വിതുമ്പലുകളോ..

സ്നേഹനിരാസങ്ങള്‍
ഇലപൊഴിച്ച
കാലത്തിന്‍
ചിത്രങ്ങളോ...?

5 comments:

ajith said...

എന്താണ് പൂത്തുലയുന്നത് ഇങ്ങനെ...
ഭംഗിയായിരിക്കുന്നു

റിനി ശബരി said...

നിന്റെ കണ്മുനകളില്‍ നിറയുന്നത്
തീരം തേടിയ കനിവിന്റെ നിറമാകാം ..
ഒഴിവാക്കപെടുന്നവന്റെ താപം
ഒരു മഴ കൊണ്ട് മായ്ക്കുവാനാകില്ല ..
അതു മിഴികളില്‍ , മൊഴികളില്‍ , സ്പര്‍ശനത്തില്‍
നിന്നുമുതിര്‍ന്ന് കൊണ്ടിരിക്കും ..
നിന്നിലേക്ക് ആ പ്രതിക്ഷകളെ ചേര്‍ത്തു വയ്ക്കുക ...
കാലത്തിന് വിട്ട് എന്നും ചാരെയുണ്ടാകുക ..
നിന്നില്‍ പൂത്തുലയുന്നതൊക്കെ പൊഴിയാതെ
ഹൃത്തില്‍ നിറക്കുവാന്‍ ................

M. Ashraf said...

സന്ദേഹിയുടെ വരികള്‍.. അഭിനന്ദനങ്ങള്‍

കൊച്ചുമുതലാളി said...

ഓര്‍മ്മപൂക്കള്‍ മനോഹരമായിട്ടുണ്ട്.!

Feroze said...

very nice posts !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...