Friday, September 14, 2012

കാവ്യസന്ധ്യ,


മൌനം 
പതിയിരിക്കുന്നൊരെന്‍ 
വിജനപാതയില്‍
മിഴികോണുകള്‍ ഉടക്കി 

നില്‍ക്കുവതാരാണ്
ഇമ ചിമ്മാതെയെന്‍ 

മിഴികള്‍ തിരഞ്ഞിടുമ്പോള്‍
മറയുന്നു പിന്നെയും 

ബാക്കിയാവുന്നു ഞാനും.....

 * * * * * * * * * *


ഇന്നലെ പിണങ്ങി 
പോയോരു കാലം 
ഇന്നൊരു മഴതേരിന്‍
ഓര്‍മ്മയിലേറി വന്നണയുമ്പോള്‍
ഇത്തിരി കരിവളത്തുണ്ടും
കലങ്ങിയ കരിമഷിക്കണ്ണും
മാനം കാണാതൊരു മയില്‍പ്പീലിയും
നിന്‍ നേര്‍ക്കു നീട്ടുന്നു
ഒരു കൊച്ചു സൌഹൃദത്തിന്‍
മങ്ങിപ്പോയൊരു നേര്‍ച്ചിത്രം....

* * * * * * * * * * * *

ഞാന്‍ ....
നിശ്ശബ്ദതയുടെ കാവല്‍ക്കാരി
മൌനത്തിന്റെ ഊടുവഴികളില്‍
സ്വപ്നഗോവണികള്‍ കാണാം
അതിലേറിയാല്‍ കണ്ണീര്‍പെയ്തില്‍
വീണുടഞ്ഞ കിനാക്കള്‍ കാണാം...


* * * * * * * * *  


2 comments:

ajith said...

മാനം കാണാതൊരു മയില്‍പ്പീലിയും
നിന്‍ നേര്‍ക്കു നീട്ടുന്നു
ഒരു കൊച്ചു സൌഹൃദത്തിന്‍
മങ്ങിപ്പോയൊരു നേര്‍ച്ചിത്രം....

നല്ല വാക്കുകളും ആശയവും
നല്ല ആവിഷ്കാരം

റിനി ശബരി said...

""ഇന്നലെ പിണങ്ങി
പോയോരു കാലം
ഇന്നൊരു മഴതേരിന്‍
ഓര്‍മ്മയിലേറി വന്നണയുമ്പോള്‍
ഇത്തിരി കരിവളത്തുണ്ടും
കലങ്ങിയ കരിമഷിക്കണ്ണും
മാനം കാണാതൊരു മയില്‍പ്പീലിയും
നിന്‍ നേര്‍ക്കു നീട്ടുന്നു
ഒരു കൊച്ചു സൌഹൃദത്തിന്‍
മങ്ങിപ്പോയൊരു നേര്‍ച്ചിത്രം""
നനുത്ത വിരഹം പൊലെയീ വരികള്‍ ..
പിണങ്ങിമാഞ്ഞ മഴകുറുമ്പുകള്‍ക്ക് മീതേ
പെയ്യുവനാഞ്ഞ് ചാരെ അണയുമ്പൊള്‍
എന്തേ മിഴിവാര്‍ത്ത് നില്പ്പൂ , ഒന്ന് നനഞ്ഞലിയൂ മൂകം ..
നിന്നിലേ വേവുകള്‍ മായ്ച്ച് കളയുവാന്‍ ..
നല്ല വരികള്‍ ... സ്നേഹാശംസ്കളോടെ ..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...