Saturday, September 22, 2012

ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍...

ചില ഓര്‍മ്മകള്‍ 
ഒരുനാളും പിരിയാതെ
ഒരു പിശാചു പോലെന്റെ 

പിന്നാലെ പാഞ്ഞു നടക്കുന്നു,

തൊട്ടു തലോടി പായുന്ന

തെന്നല്‍ പോലെ...
ഒളിഞ്ഞു വന്നെന്നെ

 എന്നെ ചുഴലുന്നു...

ശ്വാസ വേഗങ്ങളിലൂടെ

ഞാനറിയാതെ
എന്റെ പ്രാണനില്‍
കടന്നു കയറി
വല്ലാതെ പൊള്ളിക്കുന്നു..


മറവിയുടെ ആഴ-
ക്കയത്തില്‍ മുങ്ങിത്തപ്പി
വിഷസ്മരണകളുടെ 
ചഷകം തീര്‍ത്ത്
എന്റെ അധരങ്ങളീലേക്ക്
അടുപ്പിക്കുന്നു....

ഓര്‍മ്മ പിശാചിന്റെ 

വലയിലകപ്പെട്ട്
കിതച്ചും ഗതികെട്ടും 
ഞാനലയുകയാണ്...

നാളെയുടെ വേഗങ്ങളിലേക്ക്..

നിങ്ങളിലേക്ക് ഞാനീ 
ഓര്‍മ്മപിശാചിനെ 
എടുത്തെറിയുകയാണ്..

 

2 comments:

vijin manjeri said...

ഞാന്‍ മുമ്പേ പറഞ്ഞതാണ് സ്വീകരിക്കില്ല എന്ന് ....
എന്നാലും വീണ്ടു വായിച്ചപ്പോള്‍ ....ഒരു രസം .......
അടുത്ത കവിതയ്ക്കായ് കാത്തിരിക്കുന്നു ............

Arun Kumar Pillai said...

ഒരു പിശാചിനേക്കൂടി താങ്ങാനുള്ള ശേഷിയില്ല.. :)
കവിത നന്നായി

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...