Sunday, September 16, 2012

മൌനത്തില്‍ മുഖം ചേര്‍ക്കുമ്പോള്‍...

പൂത്തു നിന്ന വാകമരത്തിന്റെ നിഴലില്‍
നീ ഉപേക്ഷിച്ചകന്നവയെന്തെല്ലാമാണ്...

സൌഹൃദത്തിന്റെ അധരങ്ങളില്‍
നിന്നൊരു സാന്ത്വനം....

സഹതാപത്തിന്റെ മിഴിക്കോണില്‍
നിറഞ്ഞൊരു കണ്ണീര്‍ക്കണം..

വിരഹത്തീയില്‍ വെന്തു വീണ
അരുണാഭയാര്‍ന്ന മോഹപ്പൂക്കള്‍....

ഇനിയൊരു കാലവും ഓര്‍മ്മയില്‍

ഞാനിവയെ നിറയ്ക്കില്ല......

വാക്കുകളെ കൈവെള്ളയിലൊതുക്കി

മൌനത്തിന്റെ വാല്മീകത്തില്‍
എന്നിലേക്കു തന്നെ മുഖം ചേര്‍ത്തു ഞാനിരിയ്ക്കും

എന്തിനെന്നോ എന്റെ ഹൃദയതാളത്തില്‍

ഉയരുന്ന നിശ്ശബ്ദതയ്ക്ക് കാതോര്‍ക്കാന്‍....

2 comments:

റിനി ശബരി said...

വരികളില്‍ വീണ്ടും വിരഹ വേവുകള്‍
നിറഞ്ഞു നില്‍ക്കുന്നുണ്ട് ..
ഒരു രാവു കൊണ്ടോ , ഒരു സ്വപ്നം കൊണ്ടൊ
പൊലിഞ്ഞ് പൊകാത്ത ചിലത് മനസ്സിനേ
വല്ലാതെ അലൊസരപെടുത്തുന്നുണ്ട് ...
എങ്കിലും ചെറു പ്രതീക്ഷയുടെ മുകുളങ്ങള്‍
വരികളെവിടെയോ മുനിഞ്ഞ് കത്തുന്നുമുണ്ട് ..

Minu Prem said...

പ്രതീക്ഷയുടെ നേരിയ നൂലില്‍ ചാഞ്ചാടുന്നവയല്ല എന്റെ ചിന്തകള്‍...
സ്വപ്നങ്ങളെ അഗ്നിയില്‍ സ്ഫുടം ചെയ്തു വച്ചിരിക്കയാണ്...


റിനിയുടെ നല്ല വാക്കുകള്‍ക്ക്...
നല്ല അഭിപ്രായങ്ങള്‍ക്ക്...
എന്റെ ഹൃദയഭാഷയില്‍ സ്നേഹപൂര്‍വ്വം നന്ദി അറിയ്ക്കന്നു..
വീണ്ടും അഭിപ്രായം അറിയിയ്ക്കുമല്ലോ....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...