Tuesday, September 18, 2012

കണ്ടുവോ നിങ്ങളെന്‍ കിനാവിനെ......



പുറത്തു നല്ല ഇരുട്ടായിരുന്നു...
അക്ഷരങ്ങളെ തേടുന്ന മനസു പോലെ
മിന്നാമിനുങ്ങുകള്‍ പാറി നടക്കുന്നുണ്ടായിരുന്നു .
പലതതവണ താക്കീത് നല്‍കിയതാണ്
കൈത്തുമ്പില്‍ നിന്നൂര്‍ന്ന് പോയ പട്ടം പോല്‍
നീയും ദിശറിയാതെ എങ്ങോ പോയി ഒടുങ്ങുമെന്ന്
വ്യര്‍ത്ഥമാണീ യാത്രയെന്ന്...

എങ്കിലും,
സ്വകാര്യം പറഞ്ഞെത്തിയ ചാറ്റല്‍മഴയ്ക്കൊപ്പം
വിസ്മയം കാട്ടിയ മേഘനാദത്തോടൊപ്പം
വിരുന്നെത്തിയ രാപ്പാടിപ്പാട്ടിനൊപ്പം
രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ
അവള്‍ എന്നെ വിട്ടു ഇറങ്ങി പോയി
നിശ്ശബ്ദതയില്‍ അവളുടെ പദനിസ്വനം
അലിഞ്ഞലിഞ്ഞ് അവളെനിക്ക് അന്യയായി...

എന്നാല്‍...
നിങ്ങള്‍ക്കു ചിലപ്പോള്‍ അവളെ കാണാം
ഒരു വടക്കന്‍ കാറ്റ് വീശിയെത്തുമ്പോള്‍
ഓര്‍മ്മകളുടെ ചിലന്തി അവളില്‍ വല നെയ്യുമ്പോള്‍
വേദനയുടെ മാരിയില്‍ അവള്‍ മുങ്ങിനിവരുമ്പോള്‍
ഒരു മൌനത്തിന്റെ മേലാപ്പു മാറ്റി 
അവളിതു വഴി വരാം....
എന്റെ സ്വപ്നം....അവളിതു വഴി വന്നേക്കാം
ഒരൊച്ചയുമില്ലാതെ തനിയ്ക്കു തന്നെ കാതോര്‍ത്തു
നിങ്ങളിരിക്കുമ്പോള്‍......

9 comments:

Unknown said...

നല്ല ഭാവന
ആശംസകള്‍
http://admadalangal.blogspot.com/

നീലക്കുറിഞ്ഞി said...

പ്രത്യാശ അതാണല്ലോ മനുഷ്യനെ ഉറക്കമുണരാന്‍ പ്രേരിപ്പിക്കുന്നത്...നല്ല വരികള്‍ ഭാവുകങ്ങള്‍ !!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വരാനും പോകാനും പാകമായ വിധത്തില്‍ മനസ്സ് തുറന്നിടുക.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല ഒഴുക്കുള്ള എഴുത്ത് .... മനോഹരം

Unknown said...

കൊള്ളാം കേട്ടോ

ഇലഞ്ഞിപൂക്കള്‍ said...

വരാതെവിടെ പോവാന്‍ ല്ലേ ടീച്ചൂസേ..

vijin manjeri said...

നല്ല കവിത ....ഈ തൂലികക്ക് ആശംസകള്‍ ........

Manu said...

ആകാശം പരിഭവം പെയ്തു തീര്‍ക്കുന്ന കര്‍ക്കിടക രാത്രികളില്‍, തുറന്നിട്ട ജനലഴിയിലൂടെ അലസമായി വീശിവരുന്ന കാറ്റിനൊപ്പം, ഓര്‍ത്തുവക്കാന്‍ സുഖമുള്ളോരോര്‍മ്മയായി സ്വപ്നങ്ങള്‍ വിരുന്നു വരും.....
:)
സ്നേഹത്തോടെ മനു.......

nurungukal said...

കാലത്തിന്റെ കുറുകെ നടക്കാനേ ഈ പാവം മിനുവിനറിയൂ.
ജീവിതത്തിന് ഒരു പ്രസരിപ്പുകാലമുണ്ട്.
അതു വിശ്വം അമ്മാനമാടുന്ന തമ്പുരാക്കന്മാര്‍ക്കും
താഴെ ഇഴയുന്ന നോവു തൂക്കി ചതയുന്ന
ഇരുകാലികള്‍ക്കും ഒരേ പോലെ ...

അസ്സല്‍ ആവിഷ്കാരം ടീച്ചറെ..



ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...