Sunday, June 17, 2012

കാവ്യം പിറന്ന വഴിയില്‍...

കണ്ടറിഞ്ഞതിലധികവും
പെയ്യാന്‍ വിതുമ്പുന്ന
കാര്‍മുകിലായിരുന്നു...

കേട്ടറിഞ്ഞതിലധികവും
കൊഴിഞ്ഞ പൂക്കളുടെ
വിലാപങ്ങളായിരുന്നു....

വായിച്ചതിലധികവും
ചില ഓര്‍മ്മകളുടെ
പിന്‍വിളിയായിരുന്നു....

എഴുതിയതിലധികവും
ഇന്നലെയുടെ മുള്ളിന്റെ
നീറ്റലുകളായിരുന്നു....
  
 

23 comments:

 1. എഴുതിയതെല്ലാം ഉള്ളില്‍ തട്ടുന്ന വരികളായിരുന്നു !

  ReplyDelete
 2. നല്ല ചിന്തകള്‍

  ReplyDelete
 3. വരാനുള്ളതിലധികവും
  സന്തോഷത്തിന്റെ
  പേമാരിയാവട്ടേ........

  ReplyDelete
 4. ഓരോ ചിന്തകളും മനസ്സില്‍ നീറ്റലായി മാറുമ്പോള്‍ അറിയാതെ വരികളായി പുറത്തേക്കു വരുന്നു അവ ..നന്നായിട്ടുണ്ട് ചേച്ചി

  ReplyDelete
 5. ഇന്നലെയുടെ മിഴികള്‍ നിറഞ്ഞു തുളുമ്പിയ നൊമ്പരങ്ങള്‍ ഓര്ക്കാതെ, നാളെ എന്താകും എന്ന പരിവേദനങ്ങള്‍ ഇല്ലാതെ , ഒരിക്കലും അടയാത്ത പ്രതീക്ഷയുടെ വാതില്‍പ്പടിയില്‍ കാത്ത്തിര്‍ക്കുന്ന പിന്‍ വിളി പോലെ ആവണം കവിത ടീച്ചറെ :))) കവിത ഇഷ്ടായീ ഭാവുകങ്ങള്‍ തുടരുക ഈ എഴുത്ത്

  ReplyDelete
 6. വായിച്ചതിലധികവും
  ചില ഓര്‍മ്മകളുടെ
  പിന്‍വിളിയായിരുന്നു....
  great lines

  ReplyDelete
 7. മുള്ളേറ്റ നീറ്റല്‍ നന്നായെന്ന് എങ്ങനെ പറയും...!

  ReplyDelete
 8. ചിലപ്പോള്‍ തോന്നും
  ഈ എഴുത്തുവഴിക്കാണ്‌
  അക്ഷരം പൂത്തുലയുക
  എന്ന്.

  ചില നേരത്ത് തോന്നും
  മൂകസന്ദേശങ്ങളില്‍
  ഇടതെറ്റി അടരുന്ന ബാഷ്പാംശുക്കളാണ്
  നേരം തെറ്റി വിരിയുന്ന
  പൂക്കളേക്കാള്‍ പ്രിയതരം എന്ന് .

  മുള്ളു നീറിപ്പിണഞ്ഞാലും
  കാര്‍മുകില്‍ പെയ്തൊഴിഞ്ഞാലും
  ഓര്‍മ്മകള്‍ പിന്‍വിളിച്ചാലും
  ഒറ്റമൈനക്ക്
  ഒരു ശകുനലക്ഷണമുണ്ട്.

  അത്‌
  സദാ വെന്തുരുകാന്‍ പാകത്തില്‍
  ജീവന്റെ ചുറ്റളവെടുത്ത്
  തുല്യം ചാര്‍ത്തും.
  പകതീര്‍ക്കും.
  ഒരു വരംപോലെ ...

  ഉള്ളെരിക്കാന്‍ പോന്ന
  ചില കനലുകള്‍ക്ക്
  താപമാനം തീര്‍ക്കും.
  ഒരു കടം തിരിച്ചെടുക്കുംപോലെ.

  മിനൂ....
  കേമം ...ഇതും.

  ആശംസകള്‍.

  നെയ്യാറില്‍ നിന്നും മടങ്ങാന്‍ നേരം
  ഓര്‍ത്തതാണ്.
  ഞങ്ങള്‍ ഒത്തിരിപേരുണ്ടായിരുന്നു.
  സമയസൌകര്യകുറവ്
  കാരണം കാണാന്‍ ആയില്ല.
  ക്ഷമിക്കുക.

  നന്മകളോടെ.

  ReplyDelete
 9. കണ്ടറിഞ്ഞതിലധികവും
  പെയ്യാന്‍ വിതുമ്പുന്ന
  കാര്‍മുകിലായിരുന്നു...

  കേട്ടറിഞ്ഞതിലധികവും
  കൊഴിഞ്ഞ പൂക്കളുടെ
  വിലാപങ്ങളായിരുന്നു....

  വായിച്ചതിലധികവും
  ചില ഓര്‍മ്മകളുടെ
  പിന്‍വിളിയായിരുന്നു....

  എഴുതിയതിലധികവും
  ഇന്നലെയുടെ മുള്ളിന്റെ
  നീറ്റലുകളായിരുന്നു..

  കാര്‍മുകില്‍ ഭീകരമായ് വരും നേരം
  കാണ്മതോ മഴവില്ലൊ,ന്നായതില്‍ തീരുമെന്‍ ഖേദം

  ReplyDelete
  Replies
  1. അജിത്‌ മാഷേ
   ഒടുവില്‍ പറഞ്ഞ വരികളില്‍
   കാണ്മതോ മഴവില്ലൊ,ന്നായതില്‍ തീരുമെന്‍ ഖേദം
   എന്നതിനു പകരം,
   ഒരു തിരുത്ത്‌,ഉണ്ട് കേട്ടോ,
   സാറത് മാറ്റിയതാണയെന്‍ങ്കിലും
   അതിങ്ങനെയാണ് കാണുന്നത്
   കാണ്മതോ നിയമത്തില്‍ വില്ലാണായതില്‍ തീരുമെന്‍ ഖേദം
   എന്നാണ് കവി ഇ ഐ ജേക്കബ് സാര്‍ എഴുതിയത് :-)

   Delete
 10. കണ്ടതും കേട്ടതും വായിച്ചതും എഴുതിയതും..

  ReplyDelete
 11. കേട്ടതില്‍ അധികവും പ്രസ്താവനകള്‍ ആയിരുന്നു
  കണ്ടതില അധികവും പ്രവര്‍ത്തികളില്‍ നിഴലിക്കുന്നില്ലയിരുന്നു
  കവിത വായിച്ചപ്പോള്‍ ഇഷ്ടമില്ലാ എന്ന് പറയുവാന്‍ കഴിയുന്നില്ലല്ലോ മിനുവേ

  ReplyDelete
 12. നമുക്കിനി നാളെയുടെ ശുഭ പ്രതീക്ഷകളെ വരവേല്‍ക്കാം..
  സ്നേഹ മഴകളും ആനന്ദ മഴകളും പൊഴിയുവാന്‍ പ്രാര്‍ത്ഥിയ്ക്കാം സഖീ...!

  എത്ര ലളിതവും സുന്ദരവുമാണ്‍ ഈ വരികള്‍ എന്ന് പറഞ്ഞു കൊള്ളട്ടെ...!

  ശുഭരാത്രി ട്ടൊ..!

  ReplyDelete
 13. നന്നായി. ഇന്നലയുടെ മുള്ളിന്റെ നീറ്റലുകള്‍ ഇന്നത്തെ കവിതകളാണ്. കവിതയുടെ പെരുമഴകള്‍ ഇനിയുമുണ്ടാകട്ടെ എന്ന് ആശംസിക്കുമ്പോഴും മുള്ളുകള്‍ ഇല്ലാത്ത വഴികളിലൂടെ യാത്ര തുടരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 14. ഇന്നിന്റെയും, വരാനിരിക്കുന്ന നാളെയുടെയും സുഖമുള്ള എഴുത്തുകള്‍ ആ തൂലികയില്‍ നിന്നും ഉണ്ടാകട്ടെ !

  ആശംസകള്‍

  ReplyDelete
 15. എഴുതിയതിലധികവും
  ഇന്നലെകളിലെ മുള്ളുകളുടെ
  നീറ്റലുകളായിരുന്നു....
  [ ഒരു തിരുത്ത് ]

  ReplyDelete
 16. നന്നയി ....ഇനിയും

  ReplyDelete
 17. വായിക്കുന്നതിപ്പോഴിവിടെ
  എഴുത്തു വരുന്നതെങ്ങെനെയന്നാണുതാനും

  ReplyDelete
 18. ആ നീറ്റല്‍ പങ്കുവെക്കാനൊരിടം...

  ReplyDelete
 19. കണ്ടതും കേട്ടതും വായിച്ചതും
  എഴുതിയതുമൊക്കെ .. മനസ്സിലേക്കൊരു
  ചാറ്റല്‍ മഴയുടെ കുളിര്‍ നല്‍കിയില്ലേ ..!
  കാവ്യം പിറന്ന വഴികളില്‍ , ചിന്തകളുടെ
  കെട്ടു നൂലുകള്‍ പൊട്ടി വീണപ്പൊള്‍ ...!
  അടക്കി പിടിച്ച കാര്‍മേഘം വര്‍ഷമായി പൊഴിഞ്ഞില്ലേ ..
  ഇനിയും പൂക്കട്ടെ , വഴികളില്‍ ചിന്തകളുടെ തളിരുകള്‍ -
  വരികളായി പരിണമിക്കട്ടെ , കാഴ്ചയും , കേള്വിയും
  വരികളില്‍ ചിത്രമായി നില നില്‍ക്കട്ടെ ..
  സ്നേഹപൂര്‍വം ... റിനീ ..

  ReplyDelete
 20. ഇവിടെയിതാദ്യം
  ജീവിതത്തില്‍
  കണ്ടതും
  കേട്ടതും
  വായിച്ചതും
  എഴുതിയതും
  എല്ലാം
  കേവലം
  പന്ത്രണ്ടു
  വരികളില്‍
  കുറിച്ച്
  വെച്ച
  കവയിത്രി.
  നന്നായി
  പറഞ്ഞു
  ഇവിടെ
  നന്ദി
  നമസ്കാരം

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...