Tuesday, March 27, 2012

അസ്വസ്ഥതകളുടെ നിഴല്‍പ്പാടുകള്‍.......


ഓര്‍മ്മ, 
ചിതലരിച്ചു തുടങ്ങിയ 
ഒരു പുസ്തകം!

പുറന്താളില്‍

നിറപ്പകിട്ടേകുന്ന
മൗന നിമിഷങ്ങള്‍ !

അകത്താളുകളില്‍

നിറയെ പൊള്ളുന്ന 
ജീവിത സമസ്യകള്‍ !!

ഓര്‍മ്മ, 

അസ്വസ്ഥതകളുടെ 
നിഴല്‍പ്പാടിനൊരു ചെപ്പ് !
  

ചിമിഴില്‍  ഇന്നും,
നഷ്ടസ്വപ്നങ്ങളുടെ 

ജ്വലിക്കുന്ന നാളങ്ങള്‍!

ഓര്‍മ്മ,

നിറം മങ്ങിയ ഒരു ചിത്രം!
വിധി വരച്ചിട്ട
പറക്കാനാവാത്ത 
നൊമ്പരക്കിളികള്‍ !!


ഓര്‍മ്മ ,
നെരിപ്പോടിനുള്ളിലെ 
ധൂമം ചുരുള്‍ നിവര്‍ത്തുന്ന
മാഞ്ഞു പോയ കാലം !!


ഓര്‍മ്മ ,
വര്‍ഷമേഘമായി മാറി
ഇടിനാദമുതിര്‍ക്കാനാവാതെ

തൊണ്ടയില്‍ കുരുങ്ങി
പോയ നേര്‍ത്ത നിലവിളി !!

23 comments:

 1. ഓര്‍മ്മ, അത് ചെപ്പാകുമ്പോഴും , ചിത്രമാവുമ്പോഴും , പുസ്തകമാവുമ്പോഴും ഉള്ളടക്കം വേദനാകരമാവുന്നു. തോരാതെ പെയ്യുമ്പോഴും നിശ്ശബ്ദയാകാനുള്ള ശ്രമം എഴുത്തുകാരിയുടേതാണ്!

  ReplyDelete
 2. ഓര്‍മ്മ,
  ചിതലരിച്ചു തുടങ്ങിയ
  ഒരു പുസ്തകം!

  പുറന്താളുകള്‍ക്ക്
  നിറപ്പകിട്ടേകുന്നത്
  മൗന നിമിഷങ്ങള്‍ !

  അകത്താളുകളില്‍
  നിറയെ പൊള്ളുന്ന
  ജീവിത സമസ്യകള്‍ !!

  ഓര്‍മ്മ,
  അസ്വസ്ഥതകളുടെ
  നിഴല്‍പ്പാടുകള്‍ക്കായൊരു ചെപ്പ് !

  ചിമിഴിനുള്ളില്‍ ഇന്നും,
  നഷ്ടസ്വപ്നങ്ങളുടെ
  ജ്വലിക്കുന്ന നാളങ്ങള്‍!

  ഓര്‍മ്മ,
  നിറം മങ്ങിയ
  ഒരു ചിത്രം!

  വിധി വരച്ചിട്ടത്
  പറക്കാനാവാത്ത
  നൊമ്പരക്കിളികള്‍ !!

  ഓര്‍മ്മ ,
  വര്‍ഷമേഘമായി മാറി
  ഇടിനാദമുതിര്‍ക്കാനാവാതെ

  തൊണ്ടയില്‍ കുരുങ്ങി
  പോയ നേര്‍ത്ത നിലവിളി

  ReplyDelete
 3. അനില്‍ ഇളംതെന്നല്‍3/28/12, 8:03 AM

  ഓര്‍മ്മ,
  നിറം മങ്ങിയ
  ഒരു ചിത്രം!

  വിധി വരച്ചിട്ടത്
  പറക്കാനാവാത്ത
  നൊമ്പരക്കിളികള്‍ !!

  നന്നായിരിക്കുന്നു ടീച്ചര്‍...

  ReplyDelete
 4. ചില ഓര്‍മ്മകള്‍ ശാപമാകാറുണ്ട്!
  നന്നായിട്ടുണ്ട്..

  ReplyDelete
 5. ഓര്‍മ്മ,
  നിറം മങ്ങിയ
  ഒരു ചിത്രം!
  നന്നായിട്ടുണ്ട്.....

  ReplyDelete
 6. ഓര്‍മ്മ ,
  വര്‍ഷമേഘമായി മാറി
  ഇടിനാദമുതിര്‍ക്കാനാവാതെ
  തൊണ്ടയില്‍ കുരുങ്ങി
  പോയ നേര്‍ത്ത നിലവിളി !!
  valare nalloru kavitha .

  ReplyDelete
 7. nice bloging check my blog 'cheathas4you-safalyam.blogspot.com' and cheathas4you-soumyam.blogspot.com'

  ReplyDelete
 8. ഓര്‍മയില്‍ നില്‍ക്കുന്ന വരികള്‍...

  ReplyDelete
 9. ഓര്‍മ്മ...‍

  ചുള്ളിക്കാട് പറഞ്ഞതുപോലെ ..

  "എങ്കിലോര്‍മ്മിക്കുക അന്ധ സമുദ്രങ്ങള്‍ നീന്തി നീന്തി തളര്ന്നെത്തുമെന്നോര്‍മ്മയെ .".  വിഷാദ൦ തന്നെ ...എങ്കിലും ..

  ഓര്‍ക്കാന് കൊതിക്കുന്ന കുഞ്ഞു നക്ഷത്രങ്ങള്‍ ‍ ..

  ഓര്‍മ്മകളില്‍ ഇടം നേടട്ടെ ..

  ആശംസകള്‍

  ReplyDelete
 10. nannayittundu ishttapettu

  ReplyDelete
 11. ഓര്‍മ്മയുടെ ചിതലിന്
  സ്ഥായിയായ
  ഒരു വികാരമുണ്ട്‌ കവീ.

  നേരംതെറ്റി വിരുന്നുവന്ന
  പഥികസ്പന്ദനങ്ങളിലാണ്
  ചിതലെന്നും ജീവനൊടുക്കുക.

  മറക്കാതിരിയ്ക്കണം
  നീരുചോര്‍ന്ന
  രാവിന്‍മിഴികളെ.

  കരുതിവെയ്ക്കണം
  കനലുറങ്ങുന്ന
  ഭൂതങ്ങളെ.

  കാത്തിരിയ്ക്കണം
  പൊന്‍ തുടിപ്പുമായുണരുന്ന
  അരുണോദയങ്ങളെ..!

  ആശംസകള്‍..

  ReplyDelete
 12. ഓര്‍മ്മ,
  അസ്വസ്ഥതകളുടെ
  നിഴല്‍പ്പാടുകള്‍ക്കായൊരു ചെപ്പ് !

  ReplyDelete
 13. ഓര്‍മ്മകള്‍ക്ക് അര്‍ത്ഥഗാംഭീര്യം പകരുന്ന വിത്യസ്തമായ ഉപമകള്‍ മനോഹരം

  ReplyDelete
 14. Minuss Teacheree..
  Ormakalkku ethra kruthyamayi upamichirikkunnu..
  Ormakal palappozhum vedanakalum..
  Vallpozhum Santhoshavum ekunnu..!
  Nerippodinullil Dhoomam..
  Churul nivarthunna..
  Manju poya kalam..
  Ee varikal sathyam..!
  Ishtayii..
  Shubha Rathri Teacheree..!
  Tc..!

  ReplyDelete
 15. ഓര്‍മ്മ ,
  നെരിപ്പോടിനുള്ളിലെ
  ധൂമം ചുരുള്‍ നിവര്‍ത്തുന്ന
  മാഞ്ഞു പോയ കാലം !!നൈസ് .....................

  ReplyDelete
 16. അസ്വസ്തതയും മൌനദു:ഖങ്ങളും ഉണർത്താത്ത ഓർമ്മകളെക്കുറിച്ചും ഒരു കവിത പോരട്ടെ.... :)
  ടീച്ചൂസിനു ആശംസകൾ

  ReplyDelete
 17. ഓര്‍മ്മ ,
  വര്‍ഷമേഘമായി മാറി
  ഇടിനാദമുതിര്‍ക്കാനാവാതെ
  തൊണ്ടയില്‍ കുരുങ്ങി
  പോയ നേര്‍ത്ത നിലവിളി !!


  മനോഹരം...

  ReplyDelete
 18. എന്തായിത്? ടീച്ചറി ന്‍റെ പേനയില്‍ കൂടി എന്നും ദു:ഖ ത്തിന്‍റെ യും, സന്താപത്തി ന്‍റെ യും വരികള്‍ മാത്രമേ വരികയുള്ലോ ? സന്തോഷത്തിന്‍റെ മയില്‍ പീലി ഓര്‍മ്മകള്‍ കൂടി ആ പേനയില്‍ കൂടി പിറവി എടുക്കട്ടെ ...

  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. അസ്വസ്ഥതകളുടെ നിഴല്‍പ്പാടുകളീലേക്ക് വിരുന്നെത്തുകയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത എന്റെ പ്രിയമിത്രങ്ങള്‍ക്ക് സ്നേഹഭാഷയില്‍ നന്ദി അറിയിയ്ക്കുന്നു......

  ReplyDelete
 21. കവിത നന്നായീ കുറച്ചു കൂടി ഒരു ഒഴുക്കുണ്ടായീരുന്നെങ്കില്‍ ഹൃദ്യം ഈ വരികള്‍ ഭാവുകങ്ങള്‍ തുടരുക

  ReplyDelete
 22. കവിതകള്‍ വായിച്ചു, മനോഹരം..

  ReplyDelete

ജീവാമൃതം

കാവില്ല കാടില്ല കാട്ടാറുമില്ലിവിടെ മഴയില്ല മഞ്ഞില്ല പൂങ്കിളികളില്ല. തളരുന്നു വരളുന്നു നീരുറവകളെങ്ങും വേനലോ ചുറ്റിപ്പടർന്നിടുന്നു ജീവന...