Thursday, March 15, 2012

വേറിട്ട പാതയില്‍....

സൌഹൃദം...

നിന്നില്‍ നിന്ന് എന്നിലേക്കുള്ള
സമദൂരമാണീ സൌഹൃദം....


പുനര്‍ജ്ജനി....

ചിന്തകള്‍ പകര്‍ത്തുമ്പോള്‍
വാക്കുകള്‍ ജനിക്കും പോല്‍
ഓര്‍മ്മകള്‍ ഉണരുമ്പോള്‍
നീയും പുനര്‍ജ്ജനിക്കുന്നു....

ഏകരാവില്ല

കുളിരോലും നിറനിലാവും
ഉപ്പിന്‍ രുചിയേറും വ്യഥയും
പിന്നിട്ട കാലത്തിന്‍ ഓര്‍മ്മയും
നിഴലായ് കൂടെയുള്ളപ്പോള്‍ 
ഏകരാവില്ലാരുമീ മണ്ണില്‍...

മൌനസഞ്ചാരം...

നിന്റെ ഓര്‍മ്മകള്‍ എന്നില്‍ 
മൌനം നിറയ്ക്കുമ്പോള്‍ 
എന്റെ ഓര്‍മ്മകള്‍ നിന്നില്‍
 നിശ്ശബ്ദത തേടുന്നു.

ഇന്നലെകളില്‍

നടന്നു മറഞ്ഞ വഴികളില്‍
മിഴികള്‍ തിരയുന്നത്
നീയെന്റെ കൈകോര്‍ത്ത
നിമിഷങ്ങളെയല്ല
വീണടിഞ്ഞു കിടക്കുന്ന
കരിയിലകളെയാണ്..


12 comments:

shahjahan said...

കുഞ്ഞു കവിതകളുടെ ഒരു വസന്തകാലം...ആശംസകളും ഒപ്പം അഭിനന്ദനങ്ങളും.

raj said...

kollam...

achoose said...

nice

മനുരാജ് said...

സൌഹൃദങ്ങളുടെ സമദൂരത്തിൽ നിന്നും പുനർജ്ജനിക്കുന്ന ഓർമ്മകളെ ഒരു രാത്രികൊണ്ട് മറക്കാനാകാതെ നീ മൌനമാകുമ്പോഴും,ഇന്നലകളിലെ ഓർമ്മകൾ കരിയിലക്കിളി പോലെ
പറന്നുയരുന്നുണ്ട്..

ഓർമ്മകൾ മരിക്കുന്നില്ല, ചിതൽ പുറ്റിനുള്ളിൽ ചിറക് മുളച്ച് കാത്തിരിക്കുകയാണ്, ഒരു മഴ പെയ്തെങ്കിൽ....

Minu Prem said...

ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും പ്രിയ ചങ്ങാതിമാര്‍ക്ക് നന്ദി ...

Anonymous said...

നന്നായി ടീച്ചര്‍...

kanakkoor said...

''ഇന്നലെകളില്‍""'' എന്ന കൊച്ചു കവിത മാത്രം ഇഷ്ട്ടപ്പെട്ടു.

കൊച്ചുമുതലാളി said...

വളരെ നന്നായിട്ടുണ്ട് ടീച്ചൂസെ..

raj said...

nannayi minuse

വര്‍ഷിണി* വിനോദിനി said...

കുഞ്ഞു മേഘ ശകലങ്ങൾ പെയ്തൊഴിഞ്ഞിരിയ്ക്കുന്നു...!

നന്ദിനി said...

super....
nice lines...
best wishes

ഗോപകുമാര്‍.പി.ബി ! said...

നിറഞ്ഞു തുളുമ്പാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു കണ്ണീര്‍ത്തുള്ളി !
അതില്‍ പ്രതിഫലിക്കുന്നു പ്രപഞ്ചം മുഴുവന്‍.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...