Sunday, March 18, 2012

ഓര്‍മ്മയുടെ താളുകളില്‍.......

കാലം ഇര തേടുന്ന 
മാര്‍ജ്ജാരനെ
പോല്‍ പതുങ്ങി വന്ന്
മസ്തിഷ്കത്തെ കാര്‍ന്ന്
തിന്നുന്നതറിയാതെയല്ല ,
മാനം കാണാതെയൊരു
മയില്പീലിത്തുണ്ട് ഇന്നും
കാത്തു വയ്ക്കുന്നത്....


ശ്വാസവേഗങ്ങളുടെ ഗതി
മാറുന്നതറിയാതെയല്ല
ഓര്‍മ്മയുടെ കയങ്ങളില്‍
ആഴ്ന്നു പോകുന്നത്..


മൂടുപടങ്ങള്‍ തിരഞ്ഞ്
ഇന്നലെയുടെ തണലുകള്‍
പിന്‍ കാഴ്ചകളായി
അകലുന്നതറിയാതെയല്ല
മൌനത്തിലൊളിക്കുന്നത്...

 
വാക്കിന്‍ വര്‍ണ്ണ നൂലാല്‍
നെയ്ത വലക്കണ്ണിയില്‍
പരല്‍മീനുകളെ പോല്‍
കുരുങ്ങി കിടക്കുന്നതെന്താവാം...

ചിതറി വീണു പോയ ഓര്‍മ്മകളോ...
സ്നേഹനിരാസങ്ങളുടെ നിമിഷങ്ങളോ.....

21 comments:

nanmandan said...

വാക്കിന്‍ വര്‍ണ്ണ നൂലാല്‍
നെയ്ത വലക്കണ്ണിയില്‍
പരല്‍മീനുകളെ പോല്‍
കുരുങ്ങി കിടക്കുന്നതെന്താവാം...



നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്ന അക്ഷരങ്ങളാവാം....പിന്നെ നിന്റെ ഹൃദയത്തിന്റെ നൈര്‍മ്മല്യവും..

മനുരാജ് said...

ഇന്നലയുടെ തണലുകൾ ഇന്നാർക്കോ തണലാകുന്നുണ്ടാവാം,
കാത്ത് സൂക്ഷിക്കുന്ന മയിൽ പീലയിൽ നിന്നും ഓർമ്മകൾ ഇറങ്ങി വരട്ടെ, യാഥർത്ഥ്യങ്ങളുമായി പൊരുതട്ടെ..

ടീച്ചറെ.. കുറച്ച് ചിന്തിപ്പിച്ച വരികൾ...
സന്തോഷം...

കൊച്ചുമുതലാളി said...

ജീവിതത്തോടുള്ള അഭിനിവേശം നമ്മെ നഷ്ടസുഗന്ധങ്ങളുടെ ഓര്‍മ്മയില്‍ ജീവിയ്ക്കുവാന്‍ പ്രേരിപ്പിയ്ക്കും, അമിതാഭിനിവേശം നമ്മേ മരണത്തോട് പെട്ടന്നടുപ്പിയ്ക്കും, മരണേമെന്ന സന്തത സഹചാരിയെന്നും ഒരു സുഹൃത്തായി നമ്മുടെ കൂടെ തന്നെയുണ്ട്.. ചിലപ്പോള്‍ ഒരു ചതിയനായി നാമറിയാതെ മറ്റുള്ളവരുടെ ഓര്‍മ്മകളില്‍ നമുക്കൊരിടം മാത്രം മാറ്റിവെച്ച് നമ്മെ അവന്റെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകും. ഏതര്‍ത്ഥത്തിലും അവനിലലിയുന്നതുവരെ നമുക്കീ ഭൂവില്‍ സര്‍ക്കസ് തുടരാം..!

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

കവിത നന്നായി

മാനം കാണാതെ എന്നതിന് പകരം മാനം കാണിക്കാതെ എന്ന് മാറ്റിയാല്‍ നന്നാകുമോ എന്ന് തോന്നി

ഇലഞ്ഞിപൂക്കള്‍ said...

കവിത നന്നായിട്ടുണ്ട് ടീച്ചൂസേ... കവിതയിലാണെങ്കിലും ഇങ്ങിനെയൊക്കെ എഴുതിയതിനൊരു പരിഭവം ഇല്ലാതില്ല...!!

നന്ദിനി said...

othiri ishtappettu...
best wishes

raj said...

കവിത നന്നായി ............

Unknown said...

ടീച്ചറുടെ സ്നേഹാക്ഷരങ്ങള്‍ തന്നെ ആണ് വാക്കിന്‍ വര്‍ണ്ണ നൂലാല്‍ നെയ്തെടുത്ത വലയില്‍ കുരുങ്ങി കിടക്കുന്നത് ..

സ്നേഹത്തോടെ ...

Tintu mon said...

nannaayirikkunnu chechee....

Kattil Abdul Nissar said...

ഈ കാലത്ത് കവിത എഴുതുക എന്ന് പറഞ്ഞാല്‍ " കൈനെറ്റിക് " ഓടിക്കുന്നതു പോലെയാണ് .എഴുന്നേറ്റു നടക്കാന്‍ പറ്റുന്ന ആര്‍ക്കും അത് സാധിക്കും, ഇത് കവിതയുടെ ഒരു ദുര്യോഗമാണ്. എവിടെ തിരിഞ്ഞാലും കവിത നിരത്തി വയ്ച്ചിരിക്കുന്നു. പ്രത്യേകിച്ച് ബ്ലോഗുകളില്‍. അതില്‍ നിന്ന് വ്യത്യസ്തമായി ഈ കവിതയില്‍ 'കവിത ' യുണ്ട്.
കാലം ഇര തേടുന്ന
മാര്‍ജ്ജാരനെ
പോല്‍ പതുങ്ങി വന്ന്
മസ്തിഷ്കത്തെ കാര്‍ന്ന്
തിന്നുന്നതറിയാതെയല്ല ,
മാനം കാണാതെയൊരു
മയില്പീലിത്തുണ്ട് ഇന്നും
കാത്തു വയ്ക്കുന്നത്....
ഇത്രയും മതി ഒരു കവിതയെ വിലയിരുത്താന്‍ . ആശംസകള്‍

INDIAN said...

കാലം ഇര തേടുന്ന
മാര്‍ജ്ജാരനെ
പോല്‍ പതുങ്ങി വന്ന്
മസ്തിഷ്കത്തെ കാര്‍ന്ന്
തിന്നുന്നതറിയാതെയല്ല ,
മാനം കാണാതെയൊരു
മയില്പീലിത്തുണ്ട് ഇന്നും
കാത്തു വയ്ക്കുന്നത്..
kaalathe tholpichu , aa mayilpeelikal nrutham vaykkatte..! aashamsakal..!

ഗോപകുമാര്‍.പി.ബി ! said...

നിദ്രവന്നു പിടിമുറുക്കീടും
മുമ്പിനിയുമെത്രയോ കാതം നടക്കണം !

Unknown said...

ഓര്‍മ്മയുടെ കയങ്ങളില്‍
ആഴ്ന്നു പോകുന്നത്..


സുഖമുള്ള നോവ്‌!

deiradubai said...

Minusss Teacheree..
Sneha Mazhaaaa...!
Nalla kavitha..!
Enikku ennum teacherinte
Kavithakal vayikkan Ishtaa..
Enthenno enikku inganokke ezhuthan
Okkatha kondu ariyatha kondu..
Chithari veenu poya Ormakalo..
Sneha nirasangalude nimishangalo..
Aashamsakal..
Samayam kittumbol okke vayikkan paramavadhi shremikku.ttoo..:)
Shubha Rathri Teacheree..!
Tc..!

shalabangal . said...

മൂടുപടങ്ങള്‍ തിരഞ്ഞ്
ഇന്നലെയുടെ തണലുകള്‍
പിന്‍ കാഴ്ചകളായി
അകലുന്നതറിയാതെയല്ല
മൌനത്തിലൊളിക്കുന്നത്... tudaruka..

LasithaShabu said...

വാക്കിന്‍ വര്‍ണ്ണ നൂലാല്‍
നെയ്ത വലക്കണ്ണിയില്‍
പരല്‍മീനുകളെ പോല്‍
കുരുങ്ങി കിടക്കുന്നതെന്താവാം...


ഗതിവേഗങ്ങളെ നിയന്ത്രിച്ച ഗദ്ഗദങ്ങള് അവിടെ കുരുങ്ങിക്കിടപ്പുണ്ടാകും :(

nurungukal said...

ഒരു നിലവിളിക്കും ഇരുന്നുകൊടുക്കാനാവാത്ത
ഈശ്വരപ്രീതമായ
ഒരുള്ളുണ്ടല്ലോ
കുട്ടീ നിനക്ക്.
കാലം കാവലേല്‍പ്പിച്ച ദൌത്യങ്ങളൊക്കെ
നീ മറന്നോ..?
കല്‍പ്പനയുടെ കൂടും പൊട്ടിച്ച്
നിലാമഴ പെയ്യിച്ച നീയോ
ഇങ്ങനെ വിറകൊണ്ട് ...?

വിട്ടു കൊടുക്കില്ല നിന്നെ
പെട്ടെന്നൊന്നും
നിന്റെ ആങ്ങളക്കൂട്ടങ്ങള്‍....!
വേറിട്ട്‌ വിടര്‍ത്തില്ല
നിന്റെ ശിഷ്യസഹസ്രങ്ങള്‍...!
ചുറ്റും നോക്ക് നീയ് ....!

അനിയത്തിപ്പട
മക്കള്‍ പട്ടാളം
ഏടത്തിക്കൂട്ടങ്ങള്‍..

അവര്‍ കാത്തിരിയ്ക്കുന്നു...

നിന്റെ വരികള്‍ക്ക്...
വാക്കുകള്‍ക്ക്...
പറയാതെ
പറഞ്ഞൊളിപ്പിച്ച
'സീതാ'സങ്കടങ്ങള്‍ക്ക്....!

ഒരു ചിരിവെട്ടത്തിന് പോലും
നൂറെന്നെണ്ണും
പ്രഭാതങ്ങള്‍...

ആയിരം ആശംസകള്‍....

വാത്സല്യത്തോടെ... sivansudhalayam

Koya Kutty olippuzha said...

വാക്കിന്‍ വര്‍ണ്ണ നൂലാല്‍
നെയ്ത വലക്കണ്ണിയില്‍
പരല്‍മീനുകളെ പോല്‍
കുരുങ്ങി കിടക്കുന്നതെന്താവാം...

വാക്കുകളിലുടക്കിയ ജീവിതങ്ങള്‍...ആശംസകള്‍...

റിയ Raihana said...

കവിത നന്നായി ...ആശംസകള്‍:)

Unknown said...

orikal njan varum nine ethirkanalla ninte aa sasana kelkanayi

SATVIKA said...

ഒരു പാട് ഇഷ്ടമായി ഈ കുഞ്ഞു കവിത

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...