Monday, June 2, 2014

മഞ്ഞുത്തുള്ളി

അസ്തമയ ചുവപ്പിന്‍റെ 
വരാന്തയില്‍ 
നിശ്വാസങ്ങളാല്‍ 
വെന്തു പോയിരിക്കുന്നു 
ഇന്നെന്‍റെ വാക്കുകള്‍

നൊമ്പരമേഘങ്ങളുടെ 
അട്ടഹാസങ്ങളില്‍ നിന്ന്‍ 
നക്ഷത്രകുഞ്ഞുങ്ങള്‍ 
തെറിച്ചു വീഴുന്നു 


നിഴലും നിലാവും
ഇണ ചേരുന്ന
നിഴലനക്കങ്ങളുടെ
ചുറ്റുവട്ടങ്ങളിലേക്ക്
നിശാശലഭങ്ങള്‍
കണ്‍തുറക്കുന്നു

ഗന്ധം വാരി പുതച്ച
വെളുത്ത പൂക്കള്‍
ആയുസ്സിനെ
കൈക്കുമ്പിളില്‍
ഒളിപ്പിച്ച
മഞ്ഞുതുള്ളിയെ
കാത്തു നില്‍ക്കുന്നു ..
.

2 comments:

ajith said...

ഗന്ധം വാരിപ്പുതച്ച വെളുത്തപൂക്കള്‍!
നല്ല കല്പന

സൗഗന്ധികം said...

ഒരു മഞ്ഞുതുള്ളിയിൽ നീല വാനം..!!

നല്ല കവിത


ശുഭാശംസകൾ....




ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...