Monday, March 9, 2015

അകലങ്ങള്‍ മായുമ്പോള്‍ ......

ഒരേ തണല്‍ ചുവട്ടിലാണ് നാം
വിരുന്നെത്തുന്ന കാറ്റ്
മുന്നിലെത്തുന്ന കാഴ്ചകള്‍
എല്ലാം എല്ലാം നാം ഒരുമിച്ച്
കാണുന്നു കേള്‍ക്കുന്നു
എന്നിട്ടും
ചങ്ങാത്തത്തിന്‍റെ
ചങ്ങാടത്തിലേറാതെ
നീ നീയായും
ഞാന്‍ ഞാനായും മാത്രം
നില്‍ക്കുന്നതെന്താണ്
പുഴകള്‍ ചെറു മത്സ്യങ്ങളെ
പോറ്റുന്നത് പോലെ
നീ മനസ്സില്‍ അകലങ്ങള്‍
കാത്തു വയ്ക്കുന്നതെന്തിനാണ്
നോക്കൂ,
നമുക്ക് മുന്നില്‍ ...
എരിയുന്ന പകല്‍
ഒടുങ്ങുന്ന ഹരിതം
കലരുന്ന വിഷം
മറയുന്ന മലകള്‍
മരിക്കുന്ന പുഴകള്‍
കാലംതെറ്റിയ വര്‍ഷം
കണ്ടിട്ടും കാണാതെ
കേട്ടിട്ടും കേള്‍ക്കാതെ
വാക്ശരങ്ങളെയ്യാതെ
വര്‍ണ്ണങ്ങളില്‍ മാത്രം
നീ അകലങ്ങള്‍ മാത്രം
സൂക്ഷിക്കുന്നതെന്തിനാണ്
നീ നീയായും
ഞാന്‍ ഞാനായും മാത്രം
നില്‍ക്കുന്നതെന്താണ്
തോളോടു തോള്‍ ചേരാം
കൈകള്‍ കോര്‍ക്കാം
അണി നിരക്കാം
ഭാരതാംബ തന്‍ മക്കളായിടാം
നവ ഭാരത ശില്പികളായിടാം 
അറുത്തു മാറ്റിടാം,അധികാരത്തിന്‍
കറപുരണ്ട കറുത്ത കൈയുകള്‍ ,
കൊന്നൊടുക്കിടാം
വിഷം തീണ്ടിയ നീച മനസ്സുകള്‍ .
നട്ടു നനയ്ക്കാം നമുക്കീ മണ്ണിനെ
മരങ്ങള്‍ നടാം തണലുകള്‍ വളര്‍ത്താം
മണ്ണിതിലങ്ങനെ സ്വര്‍ഗ്ഗം തീര്‍ത്തീടാം

3 comments:

സുധി അറയ്ക്കൽ said...

വര്‍ണ്ണങ്ങളില്‍ മാത്രംഽ/
ഇതെന്താ അവിടെ ചേർത്തത്‌???

ajith said...

സുന്ദരസങ്കല്പങ്ങള്‍

Bipin said...

ആ മൌനം,അത് അർത്ഥ ഗർഭം. ആ അകലം അത് ഭയാനകം. ആ മനസ്സ് നിന്നെ ചതിയ്ക്കും കൊലയ്ക്കു കൊടുക്കും. കവിത നന്നായി.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...