കവിളില്‍ നോവില്ലെന് സ്നേഹിതാ, നിന് കരം
കരളിലാണിന്നലെ വീഴ്ത്തിയ നൊമ്പരം..
കരുണയില്ലായ്കയല്ലൊരു ദുര്‍ബലത നിന്
കരമറിയാതെ പതിച്ചതാവാം.........
പറയുക സ്നേഹിതാ കഴിയുമോ എന്നില്‍ നി-
ന്നൊരു വേള വിടചൊന്നകന്നു പോകാന്‍
കളവല്ല നിന്നെ കുറിച്ചെന്‍ കണക്കുകള്‍
എളുതല്ല ചിന്താ സമാനതകള്‍..
പൊള്ളയാം വാക്കുകള്‍ ചൊല്ലിയിട്ടില്ല നാം
ഒന്നുമേ നേടുവാനല്ലയീ സൌഹൃദമെങ്കി-
ലുമേതോ അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്തൊ-
രേതോ കരുത്താണ് നമ്മുടെ സൌഹൃദം..
കണ്ണില്‍ നനവെത്തിടുമ്പോള് തലോടുന്ന
നിന് വിരല്‍ കല്ലായ് കഴിഞ്ഞുവോ.....
കളവല്ല നമ്മുടെ സൌഹൃദമെങ്കില്
നിന് കരളിലും നൊമ്പരമേറ്റു കാണും...
ദുഃഖസ്മരണ നിന് നെഞ്ചില്‍ ചുരത്തും
നൊമ്പരം പകുതി പകര്ന്നെനിക്കേകുവാ
നെത്തിടാതെയെവിടെയിരിപ്പൂ നീ,അന്ധകാര
ത്തിന് മടിയിലോ,കലിതന്‍ തടവിലോ സ്നേഹിതാ..
എന്തിനീ മൌനം, വചനം മരവിച്ച ധ്യാനം-
ചിതല് കൂട്ടിലില്ലിനി സാന്ത്വനം ....
നൊട്ടിനുണയാം കുറെ വാക്കുകള്‍ നമു-
ക്കൊന്നിച്ചു കൂടാം വരിക നീ സ്നേഹിതാ...
നീ വരൂ സ്വാന്തന സംഗീത വീചിയായ്
നീ വരൂ പുത്തന്‍ പ്രഭാത തുടിപ്പുമായ്
നീവരൂ വറ്റാത്തരുവിയായ് കൂരിരുള്‍
മാറ്റുന്ന നെയ്ത്തിരി നാളമായ് സ്നേഹിതാ....
കരളിലാണിന്നലെ വീഴ്ത്തിയ നൊമ്പരം..
കരുണയില്ലായ്കയല്ലൊരു ദുര്‍ബലത നിന്
കരമറിയാതെ പതിച്ചതാവാം.........
പറയുക സ്നേഹിതാ കഴിയുമോ എന്നില്‍ നി-
ന്നൊരു വേള വിടചൊന്നകന്നു പോകാന്‍
കളവല്ല നിന്നെ കുറിച്ചെന്‍ കണക്കുകള്‍
എളുതല്ല ചിന്താ സമാനതകള്‍..
പൊള്ളയാം വാക്കുകള്‍ ചൊല്ലിയിട്ടില്ല നാം
ഒന്നുമേ നേടുവാനല്ലയീ സൌഹൃദമെങ്കി-
ലുമേതോ അക്ഷരക്കൂട്ടില്‍ ഒതുങ്ങാത്തൊ-
രേതോ കരുത്താണ് നമ്മുടെ സൌഹൃദം..
കണ്ണില്‍ നനവെത്തിടുമ്പോള് തലോടുന്ന
നിന് വിരല്‍ കല്ലായ് കഴിഞ്ഞുവോ.....
കളവല്ല നമ്മുടെ സൌഹൃദമെങ്കില്
നിന് കരളിലും നൊമ്പരമേറ്റു കാണും...
ദുഃഖസ്മരണ നിന് നെഞ്ചില്‍ ചുരത്തും
നൊമ്പരം പകുതി പകര്ന്നെനിക്കേകുവാ
നെത്തിടാതെയെവിടെയിരിപ്പൂ നീ,അന്ധകാര
ത്തിന് മടിയിലോ,കലിതന്‍ തടവിലോ സ്നേഹിതാ..
എന്തിനീ മൌനം, വചനം മരവിച്ച ധ്യാനം-
ചിതല് കൂട്ടിലില്ലിനി സാന്ത്വനം ....
നൊട്ടിനുണയാം കുറെ വാക്കുകള്‍ നമു-
ക്കൊന്നിച്ചു കൂടാം വരിക നീ സ്നേഹിതാ...
നീ വരൂ സ്വാന്തന സംഗീത വീചിയായ്
നീ വരൂ പുത്തന്‍ പ്രഭാത തുടിപ്പുമായ്
നീവരൂ വറ്റാത്തരുവിയായ് കൂരിരുള്‍
മാറ്റുന്ന നെയ്ത്തിരി നാളമായ് സ്നേഹിതാ....
2 comments:
മനോഹരം ഈ കവിത .
ആശംസകള്‍
. മനസ്സു തുറന്ന് സംസാരിക്കാനും ദേഷ്യപ്പെടാനും മിണ്ടാതിരിക്കാനും കുറേ കാലങ്ങള്‍ക്കു ശേഷം വീണ്ടും ഇണങ്ങാനും സൌഹൃദത്തില്‍ കഴിയും.നല്ല കവിത
Post a Comment