കാത്തു വയ്ക്കുവാനൊരു
മയില്‍പ്പീലിയുമല്ല ഞാന്‍ ...!!
മയില്‍പ്പീലിയുമല്ല ഞാന്‍ ...!!
നിന്‍ മിഴിക്കോണില്‍
മയങ്ങും ലാവണ്യമല്ല ഞാന്‍!
രാവിന്‍ നിലാവഴകില്‍
തെളിയും താരവുമല്ല ഞാന്‍!!
ഈ ജീവിതവീഥിയില്‍
ഈ കണ്ണീര്‍ നനവിതില്‍
വിതയില്ലാ കവിതയും
കഥയില്ലാ കഥനവുമായി
നടന്നു തീര്‍ക്കും വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍ ..
പാവം, വെറുമൊരു
മിന്നാമിന്നിയാണു ഞാന്‍,,,,