നിദ്ര കൈവിട്ട ഒരു രാവു കൂടി,
ഇതാ ആഗതമായിരിക്കുന്നു...
വിരസമായ പകലില്‍....
ഇടറാത്ത മനസ്സും
തളരാത്ത ചിന്തയും പാദവും ഊന്നി
ഞാന്‍ നടന്നു കയറി...
എന്നത്തേയും പോലെയിന്നും..
ഏകയായിരുന്നു ഞാന്‍...
ഇഷ്ടികയാല്‍ മനോഹരമായ മാളിക പണിയും പോലെ
എന്റെ മനസ്സില്‍ ഓര്‍മ്മകള്‍ അടുക്കിയടുക്കി
ഞാനൊരു സ്വപ്നകൊട്ടാരം തീര്‍ത്തു...
കാറ്റത്തു കൊഴിഞ്ഞ വീണ കരിയില പോലെ,
വെളിച്ചം തേടി ചെന്ന ഈയാം പാറ്റപോലെ,
ഇത്തിരി വെട്ടം നല്കുന്ന മെഴുകുതിരി പോലെ,
സുഗന്ധം പരത്തി കൊഴിയുന്ന പൂവ് പോലെ,
എനിക്കു മേല്‍...
സ്വപ്നങ്ങള്‍ വര്‍ഷിക്കാന്‍ മഴമേഘങ്ങള്‍ കാത്തു നിന്നു...
ഇനി,
എന്റെ ചിന്തകളില്‍ മാറാല പട്ടു പുതയ്ക്കും മുമ്പ്,
എന്റെ കണ്ണുകളില്‍ അന്ധത മൂടും മുമ്പ്,
എന്റെ പാദങ്ങളില്‍ വിഷം തീണ്ടും മുമ്പ്,
എന്റെ കൈകള്‍ തളരും മുമ്പ്,
ഒരു മാത്രയൊരുമാത്ര മുമ്പ്
ഞാന്‍ അവസാനിച്ചിരുന്നെങ്കില്‍....
8 comments:
ഇനി,
എന്റെ ചിന്തകളിൽ മാറാല പട്ടു പുതയ്ക്കും മുമ്പ്,
എന്റെ കണ്ണുകളിൽ അന്ധത മൂടും മുമ്പ്,
എന്റെ പാദങ്ങളിൽ വിഷം തീണ്ടും മുമ്പ്,
എന്റെ കൈകൾ തളരും മുമ്പ്,
ഒരു മാത്രയൊരുമാത്ര മുമ്പ്
ഞാൻ അവസാനിച്ചിരുന്നെങ്കിൽ....
ഇതെന്താ ടീച്ചറേച്ചി ഇങ്ങനെ ഒരു വരി.........?
“വിരസമായ പകലിൽ ഇടറാത്ത മനസ്സും തളരാത്ത ചിന്തയും പാദവും ഊന്നി ഞാൻ നടന്നു കയറി...“
ആ മനസും ചിന്തകളും തളരാതിരികട്ടെ....
എന്റെ ചിന്തകളിൽ മാറാല പട്ടു പുതയ്ക്കും മുമ്പ്,
എന്റെ കണ്ണുകളിൽ അന്ധത മൂടും മുമ്പ്,
എന്റെ പാദങ്ങളിൽ വിഷം തീണ്ടും മുമ്പ്,
എന്റെ കൈകൾ തളരും മുമ്പ്,
ഒരു മാത്രയൊരുമാത്ര മുമ്പ്
ഞാൻ അവസാനിച്ചിരുന്നെങ്കിൽ.............
avasaanikkaathirikkatte..!!
റ്റീച്ചൂസേ പ്രതീക്ഷയില്ലാതെ എപ്പോഴും അവസാനിപ്പിക്കുന്നതെന്താ? ങെ
പ്രതീക്ഷ...അതു വെറും പ്രതീക്ഷ മാത്രം അല്ലേ ലസിതാസേ....
അവസാനിച്ചോളൂ; പക്ഷെ താല്ക്കാലികമായ ഒന്ന്, പുതിയൊരു ആരംഭത്തിനായി.
എന്തിനാ അവസാനിക്കുന്നേ....
എപ്പൊഴായാലു ഈ ജീവിതയാത്രയ്ക്ക് ഒരു അവസാനം ഉണ്ടല്ലോ ടിന്റൂസേ....
Post a Comment