Monday, August 16, 2010

പ്രിയ സ്വപ്നമേ.....(കവിത)


കണ്ണീര്‍ മുത്തിന്‍ തിളക്കം 
എനിക്കെന്റെ കണ്‍കളിലുണ്ട്

വെയിലത്തെത്തും മഴചാറ്റല്‍ പോല്‍
എന്റെ അധരങ്ങളില്‍ ചിരിയുണ്ട്

വേടന്റെ പിടിയിലമര്‍ന്ന മാന്‍പേട പോല്‍
എന്റെ സ്വരത്തില്‍ ഇടര്‍ച്ചയുണ്ട്

അലകളുയരുന്ന സാഗരം പോലെ
എന്റെ മനസ്സില്‍ നഷ്ടസ്വപ്നങ്ങളുണ്ട്

നീ വരിക..എന്റെ സ്വപ്നമേ..

ഇനിയുമെന്നെയുറങ്ങാന്‍
അനുവദിക്കുക..

ഞാന്‍ അറിയാതിരുന്ന
എന്നെ അറിയാതിരുന്ന
ഞാന്‍ കാണാതിരുന്ന
 എന്നെ കാണാതിരുന്ന

എന്റെ പ്രിയ സ്വപ്നമേ!!
നീ നിശ്ശബ്ദമായി നീ വരിക.

ഒരു മരണ ദൂതനായ് വന്ന്
എന്നെ പുണരുക..


5 comments:

♫ღ●๋•നാസ്•๋●ღ♫ said...

ഇതെന്താ ടീച്ചറേച്ചി എല്ലാ കവിതകളിലും മരണത്തെയാണല്ലൊ ക്ഷണിച്ചു വരുത്തുന്നത്.....

Minu Prem said...

ക്ഷണിക്കാതെ കടന്ന് വരാൻ നിൽക്കുന്ന ആ അതിഥിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാ അതാ ഞാൻ......

INDIAN said...

nalla kavitha..!!
eppozhum pratheekshikkunnathu maranaththeyano..!
athu kadannu varunnathu ottu pratheekshikkatha samayathanallo..!

അനില്‍കുമാര്‍ . സി. പി. said...

നല്ല സ്വപ്നങ്ങള്‍ മാത്രം കണ്ടുറങ്ങൂ, നല്ല പുലരികളിലേക്ക് ഉണരാനായി മാത്രം.

ആശംസകള്‍.

Nash ® said...

ഓരോ രാത്രിയുടെ തിരശ്ശീലക്കു പിന്നിലും പുഞ്ചിരിക്കുന്ന പുലരിയുണ്ട്
ആ നല്ല പുലരികളെ സ്വപ്നം കാണാൻ കഴിയട്ടെ...
ഭാവുകങ്ങൾ.........

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...