Thursday, October 28, 2010

നീയും........




തനിയെ ഇരുന്നു വെറുതെ
ഓര്‍മ്മകള്‍ക്ക് വാക്കുകള്‍
പരതുമ്പോള്‍
അക്ഷരം മന്ത്രിച്ചു
നീ വിഢ്ഢി ....

ഇത്തിരി സ്നേഹത്തിന്‍
തണലില്‍ നിന്‍
വാക്കിന്‍ നോവിന്‍
നിഴല്‍  പടര്‍ന്നപ്പോള്‍
മനസ്സു മന്ത്രിച്ചു
നീ വിഢ്ഢി...

മനസ്സില്‍ വെറുതെയീ
സ്മൃതി പടര്‍ന്നപ്പോള്‍
കണ്ണീര്‍മഴ ചൊല്ലി
നീ വിഢ്ഢി...

എവിടെയുമെന്നും
പരാജിതയായപ്പോള്‍
മനസ്സു മന്ത്രിച്ചു മെല്ലെ
നീ വിഢ്ഢി...

ഇത്തിരി വെട്ടവുമായി
മിന്നും മിന്നാമിനുങ്ങു ചൊല്ലി
നിരാശ ഏറ്റുവാങ്ങിയെന്നാലും
വെറുതെ മിന്നി ചിരിക്കാത്ത
നീ വിഢ്ഢി ...

ഒന്നിനു പിറകെ മറ്റൊന്നായി
പറന്നുയരും ഈയാമ്പാറ്റകള്‍
എന്നോടു മന്ത്രിച്ചു....

ഇത്തിരി വെട്ടം
കണ്ടു മോഹിക്കും
പറന്നുയരും കരിഞ്ഞു വീഴും
ഞങ്ങളെ പോല്‍
നീയും വിഢ്ഢി...


6 comments:

Anonymous said...

you Fool..... :))))))

Anonymous said...
This comment has been removed by the author.
Anonymous said...
This comment has been removed by the author.
INDIAN said...

ഇത്തിരി വെട്ടവുമായി
മിന്നും മിന്നാമിനുങ്ങു ചൊല്ലി
നിരാശ ഏറ്റുവാങ്ങിയെന്നാലും
മിന്നി ചിരിക്കാത്ത
നീ വിഢ്ഢി ..

graphics said...

തനിയെ ഇരുന്നു വെറുതെ
കഥയ്ക്കായ് കതോർക്കുമ്പോൾ
മനസ്സു മന്ത്രിച്ചു
നീ വിഢ്ഢി ...
shariyayirikkam alle teacheree..........

Anonymous said...

ഹഹഹ.. ഇതുനന്നായി..!!!

“ഇത്തിരി വെട്ടം
കണ്ടു മോഹിക്കും
പറന്നുയരും കരിഞ്ഞു വീഴും
ഞങ്ങളെ പോൽ
നീയും വിഢ്ഢി...“

എനിയ്ക്കും തോന്നാറുണ്ട് ഇതുസത്യമാണെന്ന്..
ആശംസകള്‍ ടീച്ചറെ..
സ്നേഹത്തോടെ അനില്‍..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...