Saturday, April 2, 2011

നിലാപ്പൂക്കൾ കൊഴിയുമ്പോൾ....


നിലാവേ , നിന്‍
കലൊച്ച കാതോര്‍ക്കവേ
അറിയുന്നു ഞാന്‍...

  കൊഴിഞ്ഞു പോകും രാവുകള്‍
നീയെനിക്കായി തീര്‍പ്പതും
വിഷാദത്തിന്‍ തിരശ്ശീല
താഴ്ത്തുവതും....

ഒരു വിളിപ്പാടകലെയായി
  കാണ്മൂ ഞാന്‍....

കൌമാരത്തിന്‍ വര്‍ണ്ണാഭയില്‍
കവിളിന്‍ തുടുപ്പും
സ്മിതമൂറും അധര കാന്തിയും

യൌവ്വന നിറവില്‍
കാണ്മൂ ഞാന്‍
 മുത്തശ്ശി തന്‍ ചൊല്ലില്‍
നിഷ്ഠകള്‍ ,ആചാരത്തിന്‍
സമവാക്യങ്ങള്‍....
           
സപ്ത താള ലയമാര്‍ന്നന്നു
ചിലങ്ക കെട്ടിയാടി പാടിയ
 കാലമോ ഒരുമ്മ വച്ച് പായുമ്പോള്‍...

കാണുന്നു ഞാന്‍
ഓരോ നിലാവകലുമ്പോഴും
ഒരു കുഞ്ഞു രാപ്പാടി തന്‍
ഗാനം നിലപ്പതുമീ ജന്മം
നിശബ്ദതയിലാഴുന്നതും.

നിലാവേ...
എന്തിനായി നീ
എനിക്കായ് പ്രണയമേകിയതും
എന്നില്‍ പ്രണയം നിറച്ചതും

മിഴിനീരാലൊരു
മഴവില്ലു തീര്‍പ്പതിനോ..?

ഓര്‍മ്മകളാം 
അലകളേകാനോ..?

ഒരു തുളസിദളമായി 
തളിര്‍ക്കുവതിനോ...?

കൊഴിഞ്ഞു വീഴുന്നൊരു
പൂവായി തീരുവതിനോ..?

9 comments:

Rejeesh Sanathanan said...

ഇപ്പോള്‍ കുറ്റമെല്ലാം നിലാവിന് മാത്രമായി അല്ലേ.......കൊള്ളാം കൊള്ളാം

Unknown said...

കൊള്ളാം ....നന്നായിട്ടുണ്ട്

Anonymous said...

നന്നായിട്ടുണ്ട് ടീച്ചൂസെ..

ആശംസകള്‍!!!
സ്നേഹത്തോടെ അനില്‍

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി ട്ടോ . നല്ല വരികള്‍
ആശംസകള്‍

LasithaShabu said...

നന്നായി റ്റീച്ചൂസേ,എല്ലാം നിലാവാ തരുന്നതല്ലേ :)

Minu Prem said...

വായനാനുഭവം പങ്കു വച്ച എന്റെ കൂട്ടുകാർക്ക് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിയ്ക്കുന്നു....

t.a.sasi said...

നിലാവേ...
എന്തിനായി നീ
എനിക്കായ് പ്രണയമേകിയതും
എന്നിൽ പ്രണയം നിറച്ചതും

പൈമ said...

hai new b;logger visit my blog
pradeeppaima. blogspot

bkcvenu said...

നല്ല വായന സുഖം ..

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...