Monday, April 25, 2011

നാലു കവിതകൾ....



 കാലം....

നീ 
ചുവടുറപ്പിക്കാതെ
കടന്നു പോകുമ്പോള്‍
തളിരിടുകയും
പൊഴിയുകയും 
ചെയ്യുന്ന  ഇലകളില്‍
അറിയുന്നു
നിന്നെ ഞാന്‍..





ചാറ്റല്‍ മഴ...

നിനവിന്‍ കാര്‍മുകില്‍
മഴവില്ല് 
വരയുമ്പോള്‍
പെയ്തിറങ്ങുന്ന
മിഴിനീര്‍..








 കടം...


കിനാക്കളും പ്രണയവും
സല്ലാപവും  സ്മിതവും 
കടമെടുത്ത് 
കടമെടുത്ത്
ഞാന്‍  നിന്നോട്
കടപ്പെട്ടിരിക്കുന്നു....







7 comments:

Anonymous said...

അജ്ഞാതന്‍

കൊള്ളാം... നന്നായിട്ടുണ്ട്

Unknown said...

കുഞ്ഞു വരികളിലൂടെ പറഞ്ഞത് വലിയ സത്യങ്ങള്‍

ഈ കവിതയുടെ ഖജനാവ് ഒരിക്കലും ശ്യൂന്യമാക്കരുതെ എന്ന് ജഗദീശ്വരനോട് പ്രാര്‍ഥിക്കുന്നു

LasithaShabu said...

നന്നായി ട്ടോ കുഞ്ഞുകവിതകള്‍

ഭാനു കളരിക്കല്‍ said...

മനോഹരം.

Thooval.. said...

നിനവിൻ കാർമുകിൽ
മഴവില്ല്
വരയുമ്പോൾ
പെയ്തിറങ്ങുന്ന
മിഴിനീർ..
good.

Dr Vijay said...

can u write some songs for an album

bkcvenu said...

ഇല വിതറും തരു

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...