Wednesday, May 25, 2011

ഗുല്‍മോഹറിന്‍ തണലില്‍.....

 
ഗുല്‍മോഹര്‍ തണല്‍ വിരിച്ച
തളിരിലകള്‍ മരിച്ചു കിടന്ന
സല്ലാപങ്ങള്‍ തൊട്ടുരുമ്മി നടന്നകന്ന
കരി മഷിയും മൈലാഞ്ചിയും 
കഥ പറഞ്ഞ് പിരിഞ്ഞകന്ന
മിഴിനീര്‍ പെയ്തൊഴിയാത്ത
പന്ഥാവില്‍
ഓര്‍മ്മകളുടെ വേലിയേറ്റം..


വക്കു പൊടിഞ്ഞ സ്ലേറ്റു കഷണവും
ഒളിമങ്ങാത്ത മയില്‍പീലിയും
വീണുടഞ്ഞിട്ടുംപൊട്ടിച്ചിരിക്കുന്ന കരിവളയും
വാക്കുകള്‍ കുരുങ്ങുന്ന അധരവും 
മൌനം കടം കൊണ്ട മനസ്സും
വേര്‍പിരിഞ്ഞ കരങ്ങളും
തമ്മില്‍ത്തമ്മില്‍ കോര്‍ക്കാതെ 
നടക്കാം ..ഇനിയും....
കാലത്തിന്‍ തിരശ്ശീല 
താഴുവോളം....


                                   

6 comments:

sivansudhalayam said...

nice....all wishes.

ഇലഞ്ഞിപൂക്കള്‍ said...

ഹൃദ്യം, മനോഹരം ഈ വരികള്‍..

വര്‍ഷിണി* വിനോദിനി said...

വേണം....എനിയ്ക്കും നടക്കണം ഇനിയുമാ ഗുല്‍മോഹര്‍ തണലിലൂടെ..നന്നായിരിയ്ക്കുന്നൂ ട്ടൊ.

Google search said...

Harikrishnan

Good.... :-)

saarathi said...

ടീച്ചര്‍........

എന്താ ഇപ്പോള്‍ പറയണ്ടേ.......?

മനോഹരത്തിനപ്പുറം നല്ലൊരു വാക്കുണ്ടെങ്കില്‍ അത് പറഞ്ഞിരിക്കുന്നു.


ഇതിലെയും അവസാന വരികള്‍ അതി മനോഹരം......

വക്കു പൊടിഞ്ഞ സ്ലേറ്റു കഷണവും

ഒളിമങ്ങാത്ത മയില്‍പീലിയും

വീണുടഞ്ഞിട്ടുംപൊട്ടിച്ചിരിക്കുന്ന കരിവളയും

വാക്കുകള്‍ കുരുങ്ങുന്ന അധരവും

മൌനം കടം കൊണ്ട മനസ്സും

വേര്‍പിരിഞ്ഞ കരങ്ങളും

തമ്മില്‍ത്തമ്മില്‍ കോര്‍ക്കാതെ

നടക്കാം ..ഇനിയും....

കാലത്തിന്‍ തിരശ്ശീല

താഴുവോളം....

bkcvenu said...

ഞെരിഞ്ഞു തീര്‍ന്ന മണ്‍തരികളെ
എണ്ണി തീര്‍ത്ത് ഞാന്‍ കാത്തിരിക്കാം
നടക്കാം .....ഇനിയും

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...