ജീവിത അദ്ധ്യായത്തില്‍
പ്രണയ മരീചിക
കണ്ടറിഞ്ഞ്
ഒപ്പു വച്ച്....
നിശ്ശബ്ദ നിലവിളി
കാതോര്‍ത്ത്
ഓര്‍മ്മകളുടെ നുകം പേറി
വിരഹാഗ്നിയില്‍
പുകയുന്ന മനവും
ഇടറുന്ന ശബ്ദവും
നീറുന്ന മിഴികളും
വിറയാര്‍ന്ന വിരലുകളും
വിങ്ങുന്ന പാദങ്ങളും
പെറുക്കി എടുത്ത്
അവര്‍...
പിന് വിളികളും
തണല്‍ മരങ്ങളും
തണ്ണീര്‍ പന്തലും
കാത്തു നില്‍ക്കാത്ത
ഒറ്റയടി പാതയില്‍
അതിഥികളായി..
7 comments:
പിന് വിളികളും
തണല്‍ മരങ്ങളും
തണ്ണീര്‍ പന്തലും
കാത്തു നില്‍ക്കാത്ത
ഒറ്റയടി പാതയില്‍
അതിഥികളായി..
പെറുക്കി എടുത്ത്
അവര്‍...ഞാനും..!
ടീച്ചറെ......
നന്നായിട്ടുണ്ട്......
പിന് വിളികളും
തണല്‍ മരങ്ങളും
തണ്ണീര്‍ പന്തലും
കാത്തു നില്‍ക്കാത്ത
ഒറ്റയടി പാതയില്‍
അതിഥികളായി.
ഈ വരികള്‍ വളരെ ഇഷ്ട്ടപെട്ടു .
കുറേപ്രതീക്ഷകള്
,പ്രതീക്ഷകളെ സൂചിപ്പിക്കാന്‍ മരീചികയെന്ന പദത്തേക്കാള്‍ നല്ലതൊന്നു തോന്നുന്നില്ല. എല്ലാം സോപ്പുകുമിളപോലെ ചിതറി ! ഇനി വര്ണ്ണപ്രപഞ്ചമില്ല. ശേഷിക്കുന്നത് കുറച്ചു വേദനകള്‍ ,ഏറ്റവും മധുരമെന്നുകരുതിയ നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ ഭാരമാകുന്നു.
നുകം ! ഇഷ്ടമില്ലാതെ ചുമക്കുന്നത്, ചുമക്കുന്നയാള്‍ വിചാരിച്ചാല്‍ മാറ്റാനാവാത്തത്!
. മനസ്സ് പഴയ പ്രണയിതാവിന്റെ മനസ്സല്ല. !
" ഇങ്ങസ്തമിക്കുന്നു സൂര്യന് പെരുവഴി തീര്‍ന്നു
തിരിച്ചു നടക്കാം നമുക്കിനി !"
ടീച്ചറുടെ ബ്ലോഗ് ? യാദൃശ്ചികമായി കണ്ടതാണ്.... ഒരു ചുള്ളിക്കാട് കവിത തിരയുന്നതിനിടയില്‍ ...
മനോഹരം ആയിരിക്കുന്നു
:൦
നിറച്ച പ്രണയത്തിന്റെ നിറ കുടങ്ങളില്‍ നിന്നോഴുകിയൊലിച്ച വികൃത സ്വപ്നങ്ങളില്‍ . ഒരിക്കലും വറ്റാത്ത പുഴ പോലെ ......
നന്നായിട്ടുണ്ട്....വേറെ എന്തിനോ വേണ്ടി തപ്പിയപ്പോള്‍ ഈ മുത്ത് കണ്ടു ...
Post a Comment