ഇന്നലെ വരെ മൂളിപ്പാട്ടുമായി ചുറ്റി നടന്ന ചാറ്റല്‍മഴ ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു..
കരിമേഘങ്ങള്‍ ഇപ്പോഴും മടങ്ങിയിട്ടുണ്ടാവില്ല..അതാവും കനത്ത ഇരുട്ട് മുറ്റത്തെ മൂവാണ്ടന്‍ മാവിനെ കരിമ്പടം പുതച്ചിരിക്കുന്നത്..
ഇരുട്ട് .വല്ലാതെ ഭയപ്പെടുത്തും പോലെ...
കാണാമറയത്ത് ഇരുന്ന് തവളകള്‍ വല്ലാതെ സംഗീതം ആലപിക്കുന്നുണ്ട്..
ഇരുട്ടിനെ വകഞ്ഞു മാറ്റി അതാ മിന്നാമിന്നികള്‍ ഇത്തിരി വെട്ടം മിന്നിച്ച് പാറി പറക്കയാണ്..
അവ സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പങ്കു വയ്ക്കയായിരിക്കുമോ...
അവയെ തന്നെ നോക്കി നില്‍ക്കാന്‍ എന്തു രസമാ...
അവ ഇങ്ങനെ പാറി നടക്കുന്നതു കാണുമ്പോഴാണ് ഒരിക്കലും ഞാന്‍ ഒറ്റയ്ക്കല്ലാ എന്ന് നന്ദിനിക്കുട്ടിക്ക് തോന്നി പോകുന്നത്...മുന്നില്‍ മിന്നാമിനികള്‍ പാറി പറന്നു നടക്കുമ്പോള്‍ നന്ദിനിക്കുട്ടിയെങ്ങനെയാ ഒറ്റയ്ക്കാവുക..
അതാ..ചാറ്റല്‍മഴ സംഗീതവുമായി വന്നെത്തിരിക്കുന്നു..
കനത്ത ഇരുട്ട് വീണ്ടും ഭയപ്പെടുത്തും പോലെ ...
ഈ ചാറ്റല്‍ മഴ മിന്നാമിന്നികളെയും ഭയപ്പെടുത്തുമോ ആവോ.....
പാവം മിന്നാമിന്നികള്‍...അവ എവിടെയാവാം ഒളിച്ചിരിക്കയാ ഇപ്പോള്‍....
1 comment:
നന്നായിട്ടുണ്ട്......
Post a Comment