Wednesday, November 23, 2011

തണല്‍ വഴിയിലെ പയ്യാരങ്ങള്‍......










അന്തിച്ചുവപ്പിന്റെ
വിഷാദ നിറം പോലെയീ
മിഴികള്‍ തുടുക്കയാണ്...

അകലെ കുട നിവര്‍ത്തിയ
ഗുല്‍മോഹറിന്‍ ദലച്ചാര്‍ത്തും
രക്തച്ചുവപ്പുള്ള പൂക്കളും
കാലടികള്‍ മറയ്ക്കയാണ്...

സ്മരണയുടെ മഞ്ചാടിക്കുന്നില്‍
അശ്രു പൂവിട്ട കാഴ്ചകളില്‍
തണലായി നീങ്ങുന്നത്
നിഴല്‍ച്ചിത്രം മാത്രം...

ഇനിയും കുടിയിറങ്ങാത്ത
വ്യഥയുടെ നിശ്വാസവും
നിഗൂഢമാം നിശ്ശബ്ദതയും
ഫണമുയര്‍ത്തിയാടുമ്പോള്‍...

അന്തിക്കാറ്റിനെ തൊട്ടുരുമ്മി
ഇത്തിരി പായാരം തമ്മിലോതി
വിരല്‍ത്തുമ്പില്‍ വിരല്‍ കോര്‍ത്ത്
കാതങ്ങള്‍ താണ്ടാനും,

ഒടുങ്ങുന്ന പകലോന്റെ 
കനലിലുണരുന്ന ധൂമത്തില്‍
തോളോടുത്തോള്‍ ചാരി
ജീവിതയാനം പങ്കിടാനും,

ഇരുള്‍ വിഴുങ്ങിയ
പരുക്കന്‍ കൈത്തലത്തെ
ഇനി കാത്തു നില്‍ക്കുന്നില്ല .

മുറ്റത്തെ തുളസിത്തറയേയും
മണ്‍ചെരാതിനെയും
നിഴലിനെയും സാക്ഷിയാക്കി

കാലം നടക്കൊള്ളുകയാണ്,

ഓര്‍മ്മച്ചെപ്പില്‍ എന്നോ
മാനം കാണാതെ കാത്തു സൂക്ഷിച്ച
ഒരു മയില്‍പ്പീലിത്തുണ്ടുമായി...

25 comments:

മധു said...

ചുമലിലേറുന്ന മാറാപ്പിനുള്ളില്‍
വേദനയുടെ പൊതിക്കെട്ടുകളും
നിഗൂഢമായ ഒരു നിശ്ശബ്ദതയും
ഏറി വരും പോലെ...

Minu Prem said...

മധൂജിയ്ക്ക് നമസ്കാരം....

കൊച്ചുമുതലാളി said...

കാലചക്രം ഉരുണ്ട് നീങ്ങിക്കൊണ്ടേയിരിയ്ക്കും.. ഇരവില്‍ നിന്ന് പകലിലേയ്ക്കുള്ള ദൂരം പോലെ തന്നീ പകലില്‍ നിന്ന് ഇരവിലേയ്ക്കും.. കാലത്തെ മാറ്റിമറിയ്ക്കുവാന്‍ നമുക്കാവില്ല, കാലത്തിനനുസരിച്ച് കോലം കെട്ടുക!

വളരെ നല്ല കവിത..
ആശംസകള്‍!

Admin said...

good.. best wishes..

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

അന്തിച്ചുവപ്പിന്റെ
നിറവിഷാദം പോലെ
തന്നെ കവിത മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു ....വളരെ നന്നായിരിക്കുന്നു ,,എല്ലാ വിധ ആശംസകളും,,,,,,,


http://pradeep-ak.blogspot.com/2011/11/blog-post.html സമയം അനുവദിക്കുബോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലോ ....

ഗോപകുമാര്‍.പി.ബി ! said...

ഇരുള്‍ വിഴുങ്ങിയ
പരുക്കന്‍ കൈത്തലത്തെ
ഇനി കാത്തു നില്‍ക്കുന്നില്ല

nanmandan said...

അങ്ങ് അകലെ

തണല്‍ വിരിച്ച ഗുല്‍മോഹറുകള്‍

കൊഴിഞ്ഞ ഇലകളും

രക്തച്ചുവപ്പുള്ള പൂക്കളും പൊഴിച്ച്

മറയുകയാണ്...




ഓര്‍മ്മകളുടെ കണ്ണുനീര്‍ മൂടുന്ന

മിഴികള്‍ക്ക് തണലായി നീങ്ങുന്നത്

നിഴല്‍ച്ചിത്രം മാത്രം....




കാലം പകുത്തു തന്ന മാറാപ്പിനുള്ളില്‍

വേദനയുടെ പൊതിക്കെട്ടുകളും

നിഗൂഢമായ ഒരു നിശ്ശബ്ദതയും

ഏറി വരും പോലെ...


-------------------------------------

എല്ലാ വരികളും എനിക്ക് എന്റെ ടീച്ചറെ പോലെ മനോഹരം..ഇനിയുംപോരട്ടെ നോവ്‌ നിറച്ച കവിതകള്‍ ..കൂടെ അല്പം ആഹ്ല്ലടമോക്കെ ആവാം..

പൊട്ടന്‍ said...

തൃപ്തിയോടെ മടങ്ങാന്‍ പറ്റുന്നതിന്റെ നന്ദി അറിയിക്കട്ടെ

എന്‍.ബി.സുരേഷ് said...

കവിതയുണ്ട് ഇതില്‍. എന്നാല്‍ വല്ലാത്ത പഴമയും ഉണ്ട് .ആര്‍ .രാമചന്ദ്രന്റെ കവിതയെ ഓര്‍മ്മിപ്പിക്കുന്നു.

നിതിന്‍‌ said...

വളരെ നല്ല കവിത..
ആശംസകള്‍!

nurungukal said...

മിനു എന്ന
എഴുത്തുകാരിയുടെ
കയ്യൊപ്പിനു
അക്ഷരകാലത്തിന്റെ
ചരിത്രത്തിനൊപ്പം
പരതാവുന്ന
ഒരു തച്ചുശാസ്ത്രമുണ്ട്.
ജീവിതത്തിന്റെ
സങ്കടസന്ധികളെ
ഇത്രത്തോളം പരിചയിച്ച
ഒരു രചനാഭൂമിക
ഞാന്‍
ബ്ലോഗു രംഗത്ത് കണ്ടിട്ടില്ല...
ഇവള്‍ക്കെന്താ
നോവു പണയംവെച്ച
കഥനങ്ങളിത്ര
എന്നു പലപ്പോഴും
തോന്നാറുണ്ട്.

ഏറെ മധുരതരം...
ഏറെ ഹൃദ്യം....മിനൂ...

ഒരു കുഞ്ഞുമയിൽപീലി said...

നല്ല കവിത ...മയില്‍പീലി എന്ന് കണ്ടപ്പോള്‍ ഒരു പാട് സന്തോഷം തോന്നി :) എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Jefu Jailaf said...

ഇഷ്ടപ്പെട്ടു ഈ വരികൾ.

സ്വന്തം സുഹൃത്ത് said...

കാലം നടക്കൊള്ളുകയാണ്,
ഓര്‍മ്മച്ചെപ്പില്‍ എന്നോ
മാനം കാണാതെ കാത്തു സൂക്ഷിച്ച
ഒരു മയില്‍പ്പീലിത്തുണ്ടുമായി...

-----------ഇഷ്ടപ്പെട്ടു ..!!

raj said...

വളരെ നല്ല കവിത മിനുസേ ...

LasithaShabu said...

പാടുന്ന മുരളികയിലെപ്പോഴുമെപ്പോഴുമീ
നീറുന്ന നോവിന്റെ നീരൊഴുക്കുകൾ മാത്രം
ഏറുന്ന സൌന്ദര്യമതുൾക്കൊള്ളുന്നതുകൊണ്ടും
ആകുന്ന മട്ടിൽ ഞാനാശംസ നേർന്നിടാം

INDIAN said...

കാലം നടകൊള്ളുവതെങ്ങനെ..!?, ഗുല്‍ മൊഹറിന്‍ ദലച്ചാര്‍ത്തുകള്‍ കാലടികള്‍ പ്രതീക്ഷിക്കുന്നുണ്ടാവാം...മയില്പീലിതുണ്ടുകള്‍ മാനം കാണുവാനും...!

വര്‍ഷിണി* വിനോദിനി said...

ഇഷ്ടം തോന്നുന്ന വരികള്‍..
മാനം കാണാത്ത ആ മയിൽപ്പീലി തുണ്ട് എത്ര ഓമനയാണല്ലേ..
ആശംസകള്‍ ട്ടൊ..!

Manoj vengola said...

കാലം നടകൊള്ളുകയാണ്,
ഓര്‍മ്മച്ചെപ്പില്‍ എന്നോ
മാനം കാണാതെ കാത്തു സൂക്ഷിച്ച
ഒരു മയില്‍പ്പീലിത്തുണ്ടുമായി...

നല്ല വരികള്‍.

അജിത്‌ മേനോന്‍ said...

വളരെ നന്നായി ഇരിക്കുന്നു......
..." ഇരുള്‍ വിഴുങ്ങിയ
പരുക്കന്‍ കൈത്തലത്തെ
ഇനി കാത്തു നില്‍ക്കുന്നില്ല ......" ആത്മ വിശ്വാസം നഷ്ടപെടാത്ത മനസ്സിന്ടെ ഉറച്ച തീഎരുമാനം... ഇഷ്ടപ്പെട്ടു......

എം പി.ഹാഷിം said...

കൊള്ളാം

Anil cheleri kumaran said...

ചിലയിടങ്ങളിൽ വാക്കുകൾ വെറുതെ ഇരട്ടിച്ചത് പോലെ.
തോളോടുത്തോള്‍, നടക്കൊള്ളുകയാണ്.

മുന്നൂസ് വിസ്മയലോകത്ത്‌ said...

"കാലം യവനിക താഴ്ത്തുമ്പോള്‍ ഒരിറ്റു കണ്ണീര്‍ വാനം പൊഴിച്ചെങ്കില്‍ ".
എല്ലാത്തിന്റെയും പരിസമാപ്തി ഒരു വിചിത്രം തന്നെ..

ടീച്ചറുടെ ഒട്ടുമിക്ക രചനകളിലും കാണുന്ന വൈചിത്ര്യമായ ആദ്യാന്ത്യം.അത് തന്നെയാണ് ഇതിന്റെയും മനോഹാരിത..!!

Anonymous said...

കൊള്ളാം.
നോവിന്‍റെ നനവുണ്ട് വരികളില്‍.

ഖുറൈഷി.

nurungukal said...

മിനുവിന്റെ എഴുത്തിനെ എന്ത് പറഞ്ഞാലും
അതിശയോക്തിയാവില്ല.
ദേവന് പ്രിയതന്നെ ഈ ദേവിക.
സര്‍വ്വ നല്ലതും വരട്ടെ എന്നും....

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...