Thursday, November 22, 2012

യാത്രാമൊഴി....

നിലയ്ക്കാത്ത ഘടികാരങ്ങള്‍
ഒരു പകലിന്റെ സമൃദ്ധിയെ
ധൂര്‍ത്തടിക്കുമ്പോള്‍,
ഞാന്‍ യാത്രയാകും
നക്ഷത്ര ലോകത്തിനുമപ്പുറം
ഓര്‍മ്മകള്‍ക്കന്യമായ 
ഒരു ലോകത്തില്‍...
തെന്നലിന്റെ ഗീതത്തിനൊപ്പം
അപ്പൂപ്പന്‍ താടി പോല്‍ പാറി പറക്കും
പുല്‍ക്കൊടികളില്‍ മുഖം ചേര്‍ത്തു മയങ്ങും
ഉണര്‍ത്താനെത്തുന്ന തുലാമഴയില്‍ 
അലിഞ്ഞലിഞ്ഞ് ഒരു ദാഹജലമായി തീരും...

4 comments:

ajith said...

സ്വപ്നയാത്ര നന്നായി

rameshkamyakam said...

ഗോൾഡൻജൂബിലിആഘോഷിക്കാറായ എന്റെ കണ്ണുകൾക്ക് വായിക്കാൻ നല്ല സുഖം.ഇതിലിങ്ങനെ അടയിരിക്കാതെ മറ്റിടങ്ങളിൽ കൂടി ഒന്നുകയറിയിറങ്ങിപ്പോരൂ,യാത്രാമൊഴിയൊക്കെ പിന്നെയാകാം.മിനുപ്രേം ഇനിയുമെഴുതുക....

Anonymous said...

nice :)

drpmalankot said...

നല്ല ഭാവന - അവതരണം.
http://drpmalankot0.blogspot.com

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...