ഹൃദയങ്ങളിലാണ്..
സരസ നിമിഷങ്ങളുടെ
പായലുകളിൽ മറവിയുടെ
ഭൂഖണ്ഡങ്ങൾ കട്ടപിടിക്കുന്നു..
സമയദൂരങ്ങൾ
വിരഹ നെരിപ്പോടുകളിൽ
വിങ്ങുന്ന കനലുകളിൽ
എരിഞ്ഞടുങ്ങുന്നു ..
സ്മൃതിസ്പർശമേളങ്ങളിൽ
പരിചിത്വത്തിന്റെ
ബോധവൃത്തങ്ങളിൽ
മൗനതരംഗം..
പ്രണയകൊടുമുടികളിൽ
സ്നേഹമഞ്ഞിന്റെ
ഉച്ചിയിലേക്ക് സൂര്യ
കിരണത്തിന്റെ
അമര്‍ന്ന ചുംബനം..
അതെ ,
മരുഭൂമികൾഉണ്ടാകുന്നത്
അന്നുമിന്നും എന്നും
ഹൃദയങ്ങളിൽതന്നെയാണ് .....
4 comments:
മലര്വാടികളുണ്ടാവുന്നതും ഹൃദയത്തില്‍ തന്നെ
Hridayam oru athma vidyalayam....
മരുഭൂമികൾ ഉണ്ടാകുന്നത് .....!!!
മലർവാടികളുണ്ടാവുന്നതും ഹൃദയങ്ങളിൽത്തന്നെ.അജിത് സർ പറഞ്ഞത് വളരെ ശരി..!!!
നല്ല കവിത
ശുഭാശംസകൾ....
Post a Comment