Thursday, July 11, 2013

നിന്റെ പേരു മാത്രം....

കിനാപുഴ
ഒഴുക്കു
നിലച്ചിരിക്കുന്നു...


കറുത്ത
ചുരുൾമുടി
അഴിച്ചിട്ടവൾ
മൂവന്തിനേരം
വീണ്ടും
ഓടിയെത്തുമോ..


നിലാക്കീറിന്റെ
നേരിയ ഇഴകൽ
കോര്ത്തിണക്കി
ഇനിയും
ഹാരമണിക്കുമോ...


ഇമകളിൽ
നിറയുന്ന
കാഴ്ചയിൾ
എവിടെയോ
അകലുന്നു
കിനാവിന്റെ
കടത്തുതോണി...


എങ്കിലും ,

കാണാതീരത്ത്
മുഴച്ചു നില്ക്കുന്ന
മൗനത്തിന്റെ
നിഴൽവീണ
വെള്ളാരംക്കല്ലുകളിൽ
കൊത്തി വയ്ക്കാം
ഇനിയും...


വിരഹത്തിന്റെ
ഓളങ്ങൾക്ക്
മായ്ക്കാനാവാത്ത
പാകത്തിൽ
നിന്റെ പേരു മാത്രം....


4 comments:

Pradeep Kumar said...

കവിത തുളുമ്പുന്നതറിയുന്നു.....
അക്ഷരങ്ങള്‍ക്ക് ആവശ്യത്തിലധികം വലുപ്പം തോന്നിയത് എന്റെ സിസ്റ്റത്തിന്റെ കുഴപ്പമാണോ എന്നറിയില്ല......

ajith said...

ഒരു പേരു മാത്രം...

സൗഗന്ധികം said...

വിരഹത്തിനും മായ്ക്കാനവാത്ത പേര്.

നല്ല കവിത.


ശുഭാശംസകൾ....

AnuRaj.Ks said...

ആരുടെ പേര്...

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...