Thursday, August 22, 2013

പഴമയിൽ ഇനി തലചായ്ചുറങ്ങാം....

പഴമയുടെ
റാന്തലുകള്ക്ക്
ഇനി തിരി
കൊളുത്താം ..

നിറം കെടാത്ത
സമദൂരങ്ങളുടെ
നിരാസത്തിന്റെ
ഓര്മ്മ താളുകൾ
വായിച്ചെടുക്കാം

ഇന്നലെയുടെ
ഇടവഴികളിൽ
മറവിയിലാണ്ട
നിറവിന്റെ
മുഖചിത്രങ്ങൾ
പെറുക്കിയെടുക്കാം...

അതിജീവനത്തിനു
പാഥേയമായി
പുറന്താളുകൾ
നഷ്ടപ്പെട്ട
ചുവന്ന
കിനാക്കളെ
കുടിയിരുത്താം..

വഴി പിരിഞ്ഞ
വേരുകളിൽ
പച്ചപ്പു തേടുന്ന
മരം പോലെ
ഓർമ്മകളുടെ
വേരുകളിൽ
എന്നെന്നും
അന്തിയുറങ്ങാം ....

5 comments:

Neelima said...

പഴമയുടെ
റാന്തലുകള്ക്ക്
ഇനി തിരി
കൊളുത്താം ..

Pradeep Kumar said...

പഴമയുടെ റാന്തലുകള്‍
നിറം കെടാത്ത സമദൂരങ്ങള്‍
പുറന്താളുകള്‍ നഷ്ടപ്പെട്ട ചുമന്ന കിനാവുകള്‍

വ്യത്യസഥമായ കാവ്യകല്‍പ്പനകള്‍ ......

ajith said...

പഴമയുടെ പുതുമ!

കൊച്ചുമുതലാളി said...

പഴമയിലേയ്ക്ക് വീണ്ടുമൊരു യാത്ര..

സൗഗന്ധികം said...

പഴമയുടെ പുതുമ!

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...