Sunday, July 6, 2014

കെട്ടുപിണഞ്ഞ നൂലിഴകളില്‍ ......

ഇഷ്ടങ്ങളിലൂടെ
വിശ്വാസത്തിന്‍റെ
കെട്ടുപിണഞ്ഞ
നൂലിഴയില്‍
വിരല്‍കോര്‍ത്ത
സഞ്ചാരികളാണ്
നീയും ഞാനും
ഒന്നാകുന്ന നമ്മള്‍

പരിഭവ നോട്ടങ്ങളെ 
ഒരുമ്മയുടെ ചരടാല്‍
ബന്ധിച്ച് കീഴടക്കുമ്പോള്‍
ചിറകുകള്‍ വിരിച്ച്
കാണാ കടലു നീന്തി
പോകുന്നവര്‍

രാപ്പകലിന്‍റെ
വേരുകള്‍ക്കിടയില്‍
ഇരുളും വെളിച്ചവും
കൊത്തിയടര്‍ത്തപ്പെടാത്ത
ഇഷ്ടങ്ങളിലേക്ക്
എന്നും മഴയായി
പെയ്തിറങ്ങുന്നവര്‍

ഇടിമുഴക്കത്തിന്‍റെ
ചുവരുകളില്‍
മിന്നലാട്ടങ്ങളുടെ
ചിത്രം വരച്ച്
ഉപ്പു കാറ്റിന്‍റെ
നനവുകളില്‍
കരള്‍ കോര്‍ത്ത്
കൈകള്‍ കോര്‍ത്ത്
നിറഞ്ഞ മിഴികളാല്‍
കിനാപ്പന്തല്‍
മെനയുന്നവര്‍

കൈവെള്ളയില്‍
നിന്നൂര്‍ന്നൂര്‍ന്ന്‍
നഷ്ടങ്ങളുടെ
ഈറന്‍ വരാന്തയില്‍
നിരന്ന സൌഭാഗ്യങ്ങളെ
മിഴിയാലുഴിഞ്ഞ്
നിശ്വാസപെരുക്കങ്ങളില്‍
ദൂരങ്ങള്‍ കൊതിക്കുന്ന
വെറും നീര്‍ക്കുമിളകള്‍

എന്നും എന്നെന്നും
വിശ്വാസത്തിന്‍റെ
കെട്ടുപിണഞ്ഞ
നൂലിഴയില്‍
വിരല്‍കോര്‍ത്ത
സഞ്ചാരികളാണ്
നീയും ഞാനും
ഒന്നാകുന്ന നമ്മള്‍
 

3 comments:

ASEES EESSA said...

എന്നും എന്നെന്നും
വിശ്വാസത്തിന്‍റെ
കെട്ടുപിണഞ്ഞ
നൂലിഴയില്‍
വിരല്‍കോര്‍ത്ത
സഞ്ചാരികളാണ്
നീയും ഞാനും
ഒന്നാകുന്ന നമ്മള്‍
,,,,,,,,, നല്ല വരികൾ ,,,,, മനോഹരം ,,,,,,,,
ഭാവുകങ്ങൾ

ajith said...

ഒന്നാകുന്ന ഓര്‍മ്മകളിലാണ് സന്തോഷം

ശ്രീ said...

'എന്നും എന്നെന്നും
വിശ്വാസത്തിന്‍റെ
കെട്ടുപിണഞ്ഞ
നൂലിഴയില്‍
വിരല്‍കോര്‍ത്ത
സഞ്ചാരികളാണ്
നീയും ഞാനും
ഒന്നാകുന്ന നമ്മള്‍ '

കൊള്ളാം

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...