മൌനങ്ങള്‍
ഇറങ്ങി പോയത്
ഒച്ചയനക്കങ്ങള്‍
മുറികള്‍ തോറും
കയറിയിറങ്ങിയപ്പോഴാണ്
ഇറങ്ങി പോയത്
ഒച്ചയനക്കങ്ങള്‍
മുറികള്‍ തോറും
കയറിയിറങ്ങിയപ്പോഴാണ്
വീടു ഉണര്‍ന്നത്
വിരല്‍ത്തുമ്പിലും
കാതോരത്തും
ചേക്കേറിയിരുന്ന
സ്വരങ്ങള്‍ മുഖാമുഖം
കാഴ്ച നിറച്ചപ്പോഴാണ്
വിരല്‍ത്തുമ്പിലും
കാതോരത്തും
ചേക്കേറിയിരുന്ന
സ്വരങ്ങള്‍ മുഖാമുഖം
കാഴ്ച നിറച്ചപ്പോഴാണ്
കമ്പിത്തിരികളും
പൂത്തിരികളും
രാവിന്റെ മുറ്റത്ത്
നൃത്തമാടിയപ്പോഴാണ്
മനസ്സുകളില്‍ പൂക്കാലം
വിരുന്നെത്തിയത്
പൂത്തിരികളും
രാവിന്റെ മുറ്റത്ത്
നൃത്തമാടിയപ്പോഴാണ്
മനസ്സുകളില്‍ പൂക്കാലം
വിരുന്നെത്തിയത്
ആള്‍ക്കൂട്ടത്തില്‍
തനിച്ചാക്കി
വീണ്ടുംആരവങ്ങള്‍
പടിയിറങ്ങുമ്പോള്‍
ഇറങ്ങിയ പോയ
മൌനം
വീണ്ടും മഴയായ് ...
തനിച്ചാക്കി
വീണ്ടുംആരവങ്ങള്‍
പടിയിറങ്ങുമ്പോള്‍
ഇറങ്ങിയ പോയ
മൌനം
വീണ്ടും മഴയായ് ...
3 comments:
നല്ല ആശയം!!!
ഒച്ചയനക്കം വരുമ്പോള്‍ മൌനം എന്തിനിറങ്ങിപ്പോകണം? ഉച്ചത്തിലുള്ള മൌനങ്ങള്‍ സാധ്യമല്ലെന്നോ
നല്ല വരികള്‍
Post a Comment