ഒറ്റ ചുംബനത്താൽ
ഭൂമി പെണ്ണിന്റെ മാറിൽ
പകൽ ചതുരങ്ങൾ വരയുന്ന
സൂര്യനെ പോലെ
എന്റെയീ കവിതയെ
നീ ചുടു നിശ്വാസങ്ങളാൽ
പൊള്ളിച്ച് അടർത്തി മാറ്റുക
ഭൂമി പെണ്ണിന്റെ മാറിൽ
പകൽ ചതുരങ്ങൾ വരയുന്ന
സൂര്യനെ പോലെ
എന്റെയീ കവിതയെ
നീ ചുടു നിശ്വാസങ്ങളാൽ
പൊള്ളിച്ച് അടർത്തി മാറ്റുക
ഒറ്റ ചുംബനത്താൽ
തളിരിലകളെയുണർത്തുന്ന
മഴത്തുള്ളികളെ പോലെ
എന്റെയീ വാക്കിലൊളിഞ്ഞ
പൊരുളുകളെയുണർത്തി
ഹൃദയത്തിൽ നീ കാത്തു വയ്ക്കുക
നക്ഷത്രപെണ്ണുങ്ങൾനോക്കിനിൽക്കെ
നിഴലുംനിലാവുംകെട്ടിപ്പുണർന്ന്
ഉമ്മകളുതിർത്ത് ഇണചേരുമ്പോള്
ചിതറി വീഴുന്ന ഹിമകണങ്ങൾ പോലെ
വാച്യാർത്ഥ നിറവും
വ്യംഗ്യാർത്ഥ പൊരുളും
നിന്നിൽ എന്നും കുളിരു പെയ്യട്ടെ.!!
2 comments:
:)
നല്ലെഴുത്ത്... ഭാവുകങ്ങൾ....
Post a Comment