Thursday, February 18, 2010

ഒരു പിന്‍ വിളി.

സദാ കേള്‍പ്പൂ
ചുറ്റും നിന്‍ സ്വരം..

എന്നിട്ടുമിന്നെന്‍
മിഴികള്‍ തിരയുമ്പോള്‍
മനം തേടുമ്പോള്‍ 
നീയെന്തേ ഒളിക്കുന്നു....

തീരാത്ത കാര്യങ്ങളല്ലയോ
തഞ്ചത്തിലെത്തി നീയെന്‍
കാതില്‍ ഓതുന്നു.....

തെളിയുന്നു വാക്കിനാല്‍
നീയെന്നുമെന്നാലും
നോക്കിയാല്‍ കാണില്ല
നീയോ,തൊട്ടടുത്താണല്ലോ
ഞാനെന്നോതിടുന്നു.....

കണ്ടാല്‍, കറുത്തിട്ടോ
വെളുത്തിട്ടോ ,മിഴികള്‍
ചുവന്നിട്ടോ, കാണാത്ത
നിന്‍ രൂപമെന്താവാം...

നേരമില്ലാ നേരത്തു പാത്തും
പതുങ്ങിയും എത്തി നീയെ-
ന്നെ തൊട്ടുവിളിച്ചിടുമ്പോള്‍
എന്നൊപ്പമില്ലാത്ത നിന്നെ
നിനച്ചു ഞാനിന്ന്
എന്തേ ഭയന്നിടുന്നു......

കണ്ണൊന്നടച്ചാലും
കണ്ണൊന്നു മിഴിച്ചാലും
എന്നുള്ളില്‍ പിന്നെയും
നീയെന്ന ഭയം ഉയിര്‍ക്കുന്നു
ഭരിക്കുന്നു...കീഴടക്കുന്നു...

ജനിച്ചു നീ എന്നോടൊപ്പം
നടപ്പൂ നീ എന്നോടൊപ്പം
എല്ലാമെന്‍ തോന്നലാകയാല്‍
എന്‍ തോന്നലും സത്യമായി തീരുന്നു....

ഇത്ര നാള്‍ കാണാത്ത ചങ്ങാതി
നീയെന്തിനിന്ന് ഒന്നിച്ചു
കൂടുവാന്‍ അണയുന്നു.....

കാണാചരടില്‍
മുറുകുമീ നാളുകള്‍
വേര്‍പെടുത്തുവാന്‍ വഴി
കാണാതെ ഉഴറി ഞാന്‍
പാതി വഴിയില്‍ സ്തബ്ദയായ്
നില്‍ക്കവേ.... നിന്‍ സ്വരം
പിന്നെയും മാടി വിളിക്കുന്നു...

‘‘നേരമായ് കൂടെ വന്നാട്ടെ’’


16 comments:

K G Suraj said...

nannaayi..
abhinanddanangaL...

sPidEy™ said...

വിളിച്ചാല്‍ തിരിഞ്ഞു നോക്കേണ്ട പിന്നെ വരാമെന്ന് പറയു ഹി...

ടീച്ചറെ കൊള്ളാം ...
ഇനിയും എഴുതുമല്ലോ ആശംസകള്‍

വിരോധാഭാസന്‍ said...

ഇത്ര നാൾ കാണാത്ത ചങ്ങാതി
നീയെന്തിനിന്ന് ഒന്നിച്ചു
കൂടുവാൻ അണയുന്നു.....

കാണാചരടിൽ
മുറുകുമീ നാളുകൾ
വേർപെടുത്തുവാൻ വഴി
കാണാതെ ഉഴറി ഞാൻ
പാതി വഴിയിൽ സ്തബ്ദയായ്
നിൽക്കവേ.... നിൻ സ്വരം
പിന്നെയും മാടി വിളിക്കുന്നു...


അര്‍ത്ഥമുള്ള വരികള്‍..!

ആശംസകള്‍ ടീച്ചറേ..!ഒപ്പം അഭിനന്ദനങ്ങളും..!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

Best wishes...

Santhosh Varma said...

നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍!!

grkaviyoor said...

നല്ല കവിത, ഇനിയും എഴുതുക ഭാവുഗങ്ങള്‍

Sreejith said...

വളരെ നന്നായിരിക്കുന്നു ടീച്ചര്‍ .. ഭാവുകങ്ങള്‍

നിതിന്‍‌ said...

നന്നായിരിക്കുന്നു.
ആശംസകള്‍!

വീകെ said...

ആശംസകൾ...

വഴിപോക്കന്‍™ said...

കൊള്ളാം കേട്ടോ റ്റീച്ചൂസ്സേ :)

മനുരാജ് said...

നല്ല വരികൽക്ക് നന്മയുണ്ട് ടീച്ചർ...
ആശംസകൾ.., അഭിനന്ദനങ്ങൽ...

Unknown said...

ടിച്ചര്‍, ടിച്ചറിന്‍റെതായ ഒരു ശൈലി ഇതിലുണ്ട്.
ഇത്രയധികം പേടി പാടില്ല ട്ടോ
ഇനിയും ടിച്ചറിന്‍റെ രചനകള്‍ക്കായി കാത്തിരിക്കുന്നു
അഭിനന്ദനങ്ങള്‍ ടീച്ചര്‍

Ajith said...

ആശംസകൾ...

അജിത്‌ മേമ്മുറി said...

super....

Deepa Bijo Alexander said...

സ്നേഹത്തെ ഭയക്കരുത്‌....ആശംസകൾ ടീച്ചർ....!

sandeep salim (Sub Editor(Deepika Daily)) said...

thank u.. for nice read....
all the best

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...