എനിക്ക്,
നഷ്ടപ്പെട്ടത്..
ചങ്ങാതിയെ മാത്രമായിരുന്നില്ല
മാരിയായി എന്നിലേക്ക് പെയ്തിറങ്ങുന്ന
മൃദു മന്ത്രണം കൂടിയായിരുന്നു...
നഷ്ടപ്പെട്ടത്..
മനസ്സ് മാത്രമായിരുന്നില്ല
സ്വാന്തനം അലയായെത്തും
മഹാസാഗരം കൂടിയായിരുന്നു...
നഷ്ടപ്പെട്ടത്..
പുലരികൾ മാത്രമായിരുന്നില്ല`
മനസ്സിൽ ഉതിർന്ന വർണ -
പ്രതീക്ഷകൾ കൂടിയായിരുന്നു...
നഷ്ടപ്പെട്ടത്..
ഉദ്യാനം മാത്രമായിരുന്നില്ല
നറുമണം ചൊരിയും മോഹ
സൂനങ്ങള്‍ കൂടിയായിരുന്നു...
നഷ്ടപ്പെട്ടത്..
തെന്നൽ മാത്രമായിരുന്നില്ല
കുളിർമ്മയോലും സ്നേഹ-
സാന്ത്വനം കൂടിയായിരുന്നു...
നഷ്ടപ്പെട്ടത്..
പകലുകള്‍ മാത്രമായിരുന്നില്ല
ഉണർവ്വിൽ ഞാൻ കാണും
കിനാക്കൾ കൂടിയായിരുന്നു...
നഷ്ടപ്പെട്ടത്..
സന്ധ്യ മാത്രമായിരുന്നില്ല
നൊമ്പരത്താൽ വിങ്ങും
ചക്രവാളം കൂടിയായിരുന്നു...
നഷ്ടപ്പെട്ടത്..
രാത്രി മാത്രമായിരുന്നില്ല
താരം പോൽ മിന്നി തെളിയും
ഓർമ്മകൾ കൂടിയായിരുന്നു....
നഷ്ടപ്പെട്ടത്..
ദിനങ്ങൾ മാത്രമായിരുന്നില്ല
വാസരത്താൽ പൊലിയും എൻ
ജീവിതം കൂടിയായിരുന്നു......
എന്റെ മാത്രം സ്വപ്നങ്ങളെ മുറുകെ പിടിച്ച് ഞാനിവിടെ നടക്കയാണ്..കാരണം, ഏതു സ്വപ്നത്തില് നിന്നാണ് എനിക്ക് കഥകളും കവിതകളും വീണു കിട്ടുക എന്ന് പറയാനാവില്ലല്ലോ.അതിനാല് സ്വപ്നങ്ങളെ തുടച്ച് മിനുക്കി അതില് എന്റെ മാത്രം വേദനയുടെ തിരി കൊളുത്തി ജീവിതമാകുന്ന ചെരാതിന്റെ നേര്ത്ത വെളിച്ചത്തില് ഒരു മിന്നാമിനുങ്ങായി പാറി പറന്നു നടക്കയാണ് ..ഇതെന്റെ മാത്രം മിന്നാമിന്നിക്കുറുമ്പുകള്....
Subscribe to:
Post Comments (Atom)
ശരികളിലെ ശരി തേടുമ്പോള്‍ ...
ഒരിക്കലും അകലരുത് എന്നു കരുതി നാം ചങ്ക് പറിച്ചു കൊടുത്ത് എത്ര ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍ നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...
-
അലീനാ , നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു... പിന്നെ, ഞാന് പേടിച്ചിരുന്നു...
-
യാത്രയില് പിറകോട്ടു പായുന്ന ദൃശ്യങ്ങളെ കണ്ടിരുന്നപ്പോള് മനസില് വീണ്ടും വല്ലാത്തൊരു ഭയം നിഴലിക്കും പോലെ..മനസ്സില് മരിച്ചു കിടക്കുന്ന മ...
1 comment:
nashtangal vedanakal.......kollaam......pratheekshakal ezhuthoo.....vasantham varum....
Post a Comment