Tuesday, June 29, 2010

ഇനി ഞാന്‍ നടക്കട്ടെ....(കവിത)

ചുറ്റിലും....
മൌനം മണലായ് തിളയ്ക്കുന്നു.

കാനല്‍ ജലത്തിന്റെ വശ്യതയില്‍
ഗ്രീഷ്മ ചിത്തം പതയ്ക്കുന്നു...

കര്‍മ്മപാശങ്ങള്‍ കുരുക്കുന്ന
തൂവലില്‍ തണലറ്റ
കനല്‍ വീണ പാതയില്‍
എന്നില്‍ നിന്നെന്നിലേക്കെത്ര കാതം??


ഇനി നടക്കട്ടെ.....
അവസാന തിരിയും 

കരിന്തിരി കത്തുന്നു....

ഇരുള്‍ വിഴുങ്ങും മുമ്പ്

മറവിയിലൊതുങ്ങാം....

നിറം കെട്ട
ഉപചാര വാക്കുകളില്‍

ഉണ്മയെ അടക്കാം...

ഭൂതകാലത്തിന്റെ 

ഭൂമി ശാസ്ത്രങ്ങള്‍ നാം
നാളെ തിരുത്തിക്കുറിക്കാം......

അപ്പോഴും..

എനിക്കു എനിക്കുമിടയിലുള്ള
മൌനമെല്ലാം നിനക്കുള്ളതാണ്.....

2 comments:

Bindu Unni said...

I like this.best wishes............

അനില്‍കുമാര്‍ . സി. പി. said...

ടിച്ചറിന്റെ പതിവ് ശൈലിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു ഈ കവിത, സ്ഥായിയായ ഭാവത്തിനു മാറ്റമില്ലെങ്കിലും!
നന്നായി.

ശരികളിലെ ശരി തേടുമ്പോള്‍ ...

  ഒരിക്കലും അകലരുത് എന്നു  കരുതി നാം ചങ്ക് പറിച്ചു കൊടുത്ത്  എത്ര  ചേര്‍ത്തു പിടിച്ചാലും അവന്‍ / അവള്‍  നിസ്സാരകാരണങ്ങള്‍ കണ്ടെത്തി നമ്മില്‍...